Avalkoppam Movie: വലിയ അവകാശവാദങ്ങളോ, സോഷ്യൽ മീഡിയ ചർച്ചകളോ ഇല്ലാതെ കഴിഞ്ഞ ഡിസംബർ 30ന്  കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശ്ശനത്തിനെത്തിയ മലയാള സിനിമയാണ് "ഹാഷ്ടാഗ് അവൾക്കൊപ്പം". 


COMMERCIAL BREAK
SCROLL TO CONTINUE READING

അരിസ്റ്റോ സുരേഷ്, സേതുലക്ഷ്മിയമ്മ എന്നിവർക്ക് പുറമെ സജിൻ വർഗീസ്, ഹരിദാസ് ഉണ്ടിയിൽ, ഷാജി ജോൺ, ഷീൻ കിരൺ, വിപിൻ തുടങ്ങിയ പുതുമുഖ അഭിനേതാക്കളെ മുൻ നിർത്തി കൃപനിധി സിനിമസിന്‍റെ  ബാനറിൽ ജിജിത്.എ.യു നിർമ്മിച്ച് ശ്രീജിത്ത്‌ കൃഷ്ണ സംവിധാനം ചെയ്ത ചിത്രമാണ് അവൾക്കൊപ്പം. കന്നഡ താരം ബ്രിന്തയാണ് ചിത്രത്തിൽ നായികയായി എത്തിയത്. വൻ താരനിരകളുടെയും പ്രമോഷന്‍റെയും പിൻബലത്തിൽ റിലീസ് ചെയ്തു തിയേറ്ററുകളിൽ നിന്നും പിൻവാങ്ങിയ മറ്റു ചിത്രങ്ങളെ വച്ചു നോക്കുമ്പോൾ ഇപ്പോഴും 50 ദിവസങ്ങൾ പിന്നിട്ട അവൾക്കൊപ്പത്തിന്‍റെ വിജയം അപ്രതീക്ഷിതവും വരാനിരിക്കുന്ന ചെറിയ സിനിമകൾക്ക് പ്രചോതനവുമാണ്.


Also Read:  Tripura Assembly Elections 2023: ത്രിപുരയില്‍ ആധിപത്യം തുടരാന്‍ BJP, പയറ്റിനോക്കാന്‍ മമത ബാനര്‍ജി, നേതാക്കളുടെ റാലി ഇന്ന്  


ഒരു ടീം വർക്കിന്‍റെ വിജയമാണ് അവൾക്കൊപ്പത്തിന്‍റെ വിജയം എന്നാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ ഈ വിജയത്തെ വിലയിരുത്തുന്നത്. ഒരു കൂട്ടം സിനിമ പ്രവർത്തകർ ഒത്തൊരുമിച്ച് ഒരു സിനിമ തുടങ്ങാൻ തീരുമിച്ച് സംവിധായകൻ ശ്രീജിത്ത്‌ കൃഷ്ണയുടെ നേതൃത്വത്തിൽ സിനിമയ്ക്കു വേണ്ട പണം കണ്ടെത്തി ചിത്രം പൂർത്തിയാക്കി. 


Also Read:  Wealth and Money: അഭീഷ്ടസിദ്ധിക്കായി തിങ്കളാഴ്ച്ച ഇക്കാര്യങ്ങള്‍ അനുഷ്ഠിക്കാം


സാധാരണ പുതുമുഖങ്ങളെ വച്ചു സിനിമ നിർമ്മിച്ചാൽ തിയേറ്ററുകളിൽ റിലീസ് ആവാതെയോ, അഥവാ റിലീസ് ചെയ്താൽ പോലും ഒരാഴ്ച തിയേറ്ററുകളിൽ തികയ്ക്കാതെ സിനിമകൾ തഴയപ്പെടുന്ന കാഴ്ചയാണ് കണ്ടു വരാറുള്ളത്. എന്നാൽ പൂർത്തിയാക്കിയ സിനിമ തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യണമെന്നും അത് പ്രേക്ഷകരെ തിയേറ്ററുകളിൽ തന്നെ എത്തിച്ച് തന്‍റെ സിനിമ കാണിക്കണമെന്നുമുള്ള സംവിധായാകന്‍റെ ദൃഢനിശ്ചയമാണ് അവൾക്കൊപ്പത്തിന്‍റെ വിധി മാറ്റിയെഴുതിയത്. 


വളരെ പരിമിതമായ ചിലവിൽ ഒരു കൊമേർഷ്യൽ സിനിമ ചെയ്യുക എന്നത് തന്നെ വെല്ലുവിളിയാണ്. സിനിമ പൂർത്തിയാക്കിയത്തിനു ശേഷം പുതുമുഖങ്ങളുടെ സിനിമ എന്ന ഒറ്റ കാരണം കൊണ്ട് സിനിമ തിയേറ്ററുകളിൽ എത്തിക്കാൻ ബുദ്ധിമുട്ടായി. പിന്നെ തിയേറ്ററുകളിൽ എത്തിക്കാൻ വേണ്ട പ്രയത്നം നേരിട്ട് സംവിധായകൻ ശ്രീജിത്ത്‌ കൃഷ്ണ ഏറ്റെടുക്കുകയായിരുന്നു. 


റിലീസ് ചെയ്ത ആദ്യ ദിവസങ്ങളിൽ ആരും തന്നെ തിയേറ്ററുകളിൽ എത്താതെ വന്നപ്പോൾ നിരാശനാവാതെ ഉറച്ച മനസ്സോടെ ശ്രീജിത്തും കൂട്ടുകാരും അവൾക്കൊപ്പം തിയേറ്ററുകളിൽ നിലനിർത്താൻ രണ്ടും കല്പിച്ച് ഇറങ്ങുകയായിരുന്നു. അവൾക്കൊപ്പം തിയേറ്ററുകളിൽ കണ്ട പ്രമുഖ വ്യക്തികളും, മാധ്യമ പ്രവർത്തകരും അവൾക്കൊപ്പത്തിന്‍റെ പ്രസക്തി മനസിലാക്കി ശ്രീജിത്തിനെ പിന്തുണച്ചതോടെ ചിത്രം തിയേറ്ററുകളിൽ പുനർജനിക്കുകയായിരുന്നു. അവൾക്കോപ്പത്തോടൊപ്പം തിയേറ്ററുകളിൽ റിലീസ് ചെയ്ത ഭൂരിഭാഗം സിനിമകളും ഒരാഴ്ച പിന്നിട്ടപ്പോൾ തിയേറ്ററുകളിൽ നിന്ന് പിൻവാങ്ങിയിട്ടും അവൾക്കൊപ്പം തിയേറ്ററുകളിൽ തന്നെ സജീവമായി തുടർന്നു. 


ഒരു ഭാഗത്ത് മാളികപ്പുറം എന്ന ചിത്രം വൻ പ്രമോഷനോടെ മുന്നിട്ടപ്പോൾ വളരെ നിശബ്ദമായി അവക്കൊപ്പവും മുന്നേറുകയായിരുന്നു. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയതോടെ കണ്ടവർ കണ്ടവർ ഒന്നടങ്കം പറഞ്ഞത് ചിത്രത്തിന്‍റെ അപ്രതീക്ഷിതവും ആവിസ്മരണീയവുമായ ക്ലൈമാക്സിനെ കുറിച്ചായിരുന്നു. യാദൃശ്ചികത എന്തെന്നാൽ കൂടുതൽ ജനശ്രദ്ധ നേടിയ മാളികപ്പുറം ഭക്തി സിനിമ എന്ന നിലയിൽ ചർച്ച ചെയ്യപ്പെട്ടപ്പോൾ അതേ ദിവസം പുറത്തിറങ്ങിയ അവൾക്കൊപ്പവും ഭക്തി സിനിമ എന്നതാണ്. 


മാളികപ്പുറത്തിൽ ശബരിമല ശ്രീ അയ്യപ്പൻ നിറഞ്ഞപ്പോൾ അവൾക്കൊപ്പത്തിൽ മൂകാംബിക ദേവിയാണ് നിറഞ്ഞു നിന്നത്. മാർക്കറ്റിംഗിന്‍റെ പരിമിതികൾ കൊണ്ട് മാത്രം കൂടുതൽ പ്രേക്ഷകരിൽ എത്തിയില്ലെങ്കിലും അവൾക്കൊപ്പം ഇപ്പോഴും തിയേറ്ററുകളിൽ 50 ദിവസത്തിലേക്കുള്ള ജൈത്ര യാത്ര തുടരുകയാണ്.ഒരു ത്രില്ലെർ റോഡ് മൂവി മുഴുനീളം സസ്പെൻസ് നിലനിർത്തി പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് തന്നെയാണ് അവൾക്കൊപ്പം തിയേറ്ററുകളിൽ വിജയ ചരിത്ര കുറിക്കുന്നത്. 


ചിത്രത്തിന്‍റെ വിജയത്തോടെ അന്യ ഭാഷകളിലേയ്ക്കും അവൾക്കൊപ്പം മിഴിമാറ്റി പ്രദർശ്ശനത്തിനെത്തും. താര നിരകൾ വച്ച് വലിയ സിനിമകൾ തിയേറ്ററുകളിൽ നിറഞ്ഞു പ്രദർശ്ശന വിജയം നേടുന്നതിനോടൊപ്പം താരനിരകളില്ലാതെ മികച്ച സിനിമകൾക്കും തിയേറ്ററുകളിലും പ്രേക്ഷകർക്കിടയിലും സ്ഥാനമുണ്ടെന്നും, അവൾക്കോപ്പത്തിന്‍റെ ഈ വിജയത്തോടെ നവാഗത പ്രതിഭകൾക്കും സിനിമയിൽ സ്ഥാനമുണ്ടെന്നുള്ളതും തെളിയിച്ചിരിക്കുകയാണ് അവൾക്കൊപ്പം എന്ന ഈ ചിത്രത്തിന്‍റെ വിജയത്തിലൂടെ.... 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.