കൊച്ചി : സൂരറൈ പൊട്രുവിലെ ബൊമ്മിയെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചതിലുള്ള ദേശീയ അവാർഡ് നേട്ടം ആഘോഷിച്ച് നടി അപർണ ബാലമുരളി. സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഇനി ഉത്തരം' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് അപർണ ബാലമുരളിയെ തേടി ദേശീയ ചലച്ചിത്ര പുരസ്കാര വാർത്ത എത്തുന്നത്. പുരസ്കാരം ലഭിച്ചതിൽ ഒത്തിരി സന്തോഷമെന്ന് അപര്‍ണ ബാലമുരളി മാധ്യമങ്ങളോടായി അറിയിച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

നല്ല എഫര്‍ട്ട് എടുത്ത് ചെയ്ത സിനിമയ്ക്ക് അംഗീകാരം കിട്ടിയപ്പോള്‍ സന്തോഷമെന്നും സംവിധായക സുധാ കൊങ്കാരയ്ക്ക് ഉള്‍പ്പടെ തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയെന്നും അപര്‍ണ പറഞ്ഞു. സുരരൈപോട്ര് സിനിമ കണ്ട് ഒരുപാട് പേര്‍ വിളിച്ചിരുന്നുവെന്നും മികച്ച ഒരു സിനിമയുടെ  ഭാഗമാക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനം ഉണ്ടെന്നും അപര്‍ണ പറഞ്ഞു.


ALSO READ : 68th National Film Awards : അവാർഡുകൾ വാരി കൂട്ടി സൂരറൈ പൊട്രുവും അയ്യപ്പനും കോശിയും; സച്ചി മികച്ച സംവിധായകൻ; സൂര്യയും അജയ് ദേവ്ഗണും മികച്ച നടന്മാർ


'ഇനി ഉത്തര'ത്തിന്റെ ലൊക്കേഷനിൽ നിന്ന് കേക്ക് മുറിച്ചാണ് അപർണ പുരസ്‌കാര വാർത്ത ആഘോഷിച്ചത്. സിദ്ധാർഥ് മേനോൻ അടക്കമുള്ള അണിയറ പ്രവർത്തകർ ആഹ്ളാദപ്രകടനം നടത്തിയത് അപർണയ്ക്ക് ജയ് വിളിച്ചുകൊണ്ടായിരുന്നു. അപർണ്ണ ബാലമുരളി, കലാഭവൻ ഷാജോൺ എന്നിവർ കേന്ദ്ര കഥാപത്രങ്ങളാകുന്ന ഇനി ഉത്തരം സിനിമയുടെ ചിത്രീകരണം പൂർത്തിയായി.



അപർണയ്ക്കും ഷാജോണിന് പുറമേ ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ദിനേശ് പ്രഭാകർ, ഷാജു ശ്രീധർ, ജയൻ ചേർത്തല, സജിൻ ഗോപു, ഭാഗ്യരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. 


ALSO READ : 'സച്ചി നിങ്ങൾ എവിടെയാണെങ്കിലും സന്തോഷവാനാണെന്ന് ഞാൻ പ്രതീക്ഷിക്കുന്ന'; അവാർഡ് നേടിയ അയ്യപ്പനും കോശിയും സംഘത്തെ അഭിനന്ദിച്ച് അറിയിച്ച് പൃഥ്വിരാജ്


ഏ ആന്റ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമിക്കുന്നത്. രഞ്ജിത് ഉണ്ണിയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രവിചന്ദ്രനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു.


ഇനി ഉത്തരം സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ


എഡിറ്റർ-ജിതിൻ ഡി കെ
പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ, റിനോഷ് കൈമൾ
കല-അരുൺ മോഹനൻ
മേക്കപ്പ്-ജിതേഷ് പൊയ്യ
വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ
സ്റ്റിൽസ്-ജെഫിൻ ബിജോയ്
പരസ്യകല-ജോസ് ഡോമനിക്
ചീഫ് അസോസിയേറ്റ് ഡയറക്ടർ-ദീപക് നാരായൺ
പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ്-H20 Spell
പി ആർ ഒ-എ എസ് ദിനേശ്, ആതിര ദിൽജിത്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.