കൊച്ചി : അയ്യപ്പനും കോശിയും ചിത്രത്തിന് അന്തരിച്ച സംവിധാകൻ സച്ചിക്ക് മികച്ച സംവിധയകനുള്ള ദേശീയ അവാർഡ്. അന്തരിച്ച് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് സച്ചിയെ തേടി അവാർഡ് എത്തിയിരിക്കുന്നത്. 68-ാം ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങളിൽ നിരവധി അവാർഡുകളാണ് അയ്യപ്പനും കോശിയുമെന്ന ചിത്രത്തെ തേടി എത്തിയിരിക്കുന്നത്. മികച്ച സഹനടനുള്ള അവാർഡ് ബിജു മേനോനും, മികച്ച ഗായികയ്ക്കുള്ള അവാർഡ് നഞ്ചിയമ്മയും, മികച്ച സംഘട്ടന രംഗങ്ങൾക്കുള്ള അവാർഡ് മാഫിയ ശശിയും നേടി. അന്തരിച്ച സച്ചിയുടെ അവസാന സിനിമയായിരുന്നു അയ്യപ്പനും കോശിയും. തീയേറ്ററുകളിൽ വൻ വിജയമായിരുന്ന ചിത്രം ഇപ്പോൾ ഈ അഭിമാന നേട്ടം കൂടി നേടിയിരിക്കുകയാണ്. എഴുത്ത് കൊണ്ടും സംവിധാനം കൊണ്ടും മലയാളിയെ അത്ഭുതപ്പെടുത്തിയ സംവിധായകനായിരുന്നു. ഇടുപ്പെല്ലു മാറ്റുന്ന ശസ്ത്രക്രിയ കഴിഞ്ഞ സച്ചി ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്തരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 ആദ്യമായി സച്ചി - സേതുവെന്ന കൂട്ടുകെട്ടിലാണ് സച്ചി വെള്ളിത്തിരയിലേക്ക് എത്തിയത്. ചോക്കളേറ്റ് ആയിരുന്നു ഇരുവരുടെയും ആദ്യ ചിത്രം. 2007 ലാണ് ഈ ചിത്രം വെള്ളിത്തിരയിലേക്ക് എത്തിയത്. തുടർന്ന് ഇരുവരും ചേർന്ന് നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമയ്ക്ക് നൽകി.  'റോബിൻ ഹുഡ്', 'മേക്കപ് മാൻ', 'സീനിയേഴ്‍സ്', മലയാളികൾ മറക്കാത്ത നിരവധി ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടിൽ മലയാളിക്ക് ലഭിച്ചത്. എന്നാൽ പിന്നീട് ഇരുവരും വ്യത്യസ്‍ത വഴികളിൽ പോകുകയായിരുന്നു. ആദ്യമായി സച്ചി സ്വാതന്ത്രമായി ഒരുക്കിയ  തിരക്കഥ മോഹൻലാൽ നായകനായ 'റണ്‍ ബേബി റണിന്റേതാണ്. 2015 ൽ പുറത്തിറങ്ങിയ അനാർക്കലിയിലൂടെയാണ് സച്ചി സംവിധാന രംഗത്തേക്ക് എത്തിയത്. തന്റെ സിനിമ ജീവിതത്തിനിടയിൽ 7 തിരക്കഥകൾ സച്ചി സ്വന്തമായി ഒരുക്കിയിരുന്നു. പിന്നീടാണ് അയ്യപ്പനും കോശിയുമെന്ന ചിത്രം സംവിധാനം ചെയ്തത്. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിൻറെ മരണം.


ALSO READ:  68th National Film Awards : അവാർഡുകൾ വാരി കൂട്ടി സൂരറൈ പൊട്രുവും അയ്യപ്പനും കോശിയും; സച്ചി മികച്ച സംവിധായകൻ; സൂര്യയും അജയ് ദേവ്ഗണും മികച്ച നടന്മാർ


അവാർഡ് ലഭിച്ചതിന് പിന്നാലെ പ്രതികരണമായി ബിജു മേനോൻ രംഗത്തെത്തിയിരുന്നു. തനിക്ക് ലഭിച്ച അവാർഡ് സംവിധായകാൻ സച്ചിക്ക് സമർപ്പിക്കുന്നുവെന്നാണ് ബിജു മേനോൻ പ്രതികരിച്ചത്. സിനിമയ്ക്ക് അവാർഡ് ലഭിച്ചതിൽ സന്തോഷം പങ്കുവെച്ച് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായിൽ ഒരാളായ പൃഥ്വിരാജും എത്തിയിരുന്നു. ബിജു മേനോനും, നഞ്ചിയമ്മയ്ക്കും എല്ലാ അണിയറപ്രവർത്തകർക്കും ഞാൻ നന്ദി അറിയിക്കുന്നു. സച്ചി നിങ്ങൾ ഇപ്പോൾ സന്തോഷവാനാണെന്ന് പ്രതീക്ഷിക്കുന്നു. കാരണം ഞാൻ നിന്നെ ഓർത്ത് അഭിമാനിക്കും, ഇന്ന് മാത്രമല്ല എന്നും എന്നാണ്  പൃഥ്വിരാജ് ഫേസ്‌ബുക്കിൽ കുറിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.