National Film Awards: ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും; അപർണ ബാലമുരളിയും ബിജു മേനോനും പരിഗണനയിൽ
National Film Awards: മലയാളത്തിൽ നിന്നും അയ്യപ്പനും കോശിയും, മാലിക് എന്നീ ചിത്രങ്ങള്‍ ഇടം പിടിച്ചതായാണ് റിപ്പോർട്ടുകൾ. സൂര്യയും അപർണ ബാലമുരളിയും പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രം `സൂരറൈ പോട്ര്` മികച്ച ചിത്രങ്ങളുടെ പട്ടികയിലുണ്ട്.
National Film Awards: ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ (National Film Awards) ഇന്ന് പ്രഖ്യാപിക്കും.68-മത് പുരസ്കാരങ്ങളാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. ഡൽഹിയിലെ നാഷണല്‍ മീഡിയ സെന്ററില്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ വൈകീട്ട് നാലിനാണ് പ്രഖ്യാപനം. മലയാളത്തിൽ നിന്നും അയ്യപ്പനും കോശിയും, മാലിക് എന്നീ ചിത്രങ്ങള്‍ ഇടം പിടിച്ചതായാണ് റിപ്പോർട്ടുകൾ. സൂര്യയും അപർണ ബാലമുരളിയും പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രം 'സൂരറൈ പോട്ര്' മികച്ച ചിത്രങ്ങളുടെ പട്ടികയിലുണ്ട്.
Also Read: സീ കേരളം പ്രേക്ഷകർക്കും സമ്മാനം നേടാം; പുതുമയേറിയ ഗെയിമുകളുമായി ബസിംഗ ഫാമിലി ഫെസ്റ്റിവൽ എത്തുന്നു
'സൂരറൈ പോട്രി'ലെ പ്രകടനത്തിന് സൂര്യയും അപര്‍ണ ബാലമുരളിയും (Aparna Balamurali) മികച്ച നടന്, നടി പുരസ്കാരങ്ങള്‍ക്കായി പരിഗണനയിലുണ്ടെന്നാണ് വിവരം ലഭിക്കുന്നത്. മികച്ച മലയാള ചിത്രമായി അയ്യപ്പനും കോശിയും തിരഞ്ഞെടുത്തേക്കും. ഈ ചിത്രത്തിലെ പ്രകടനത്തിന് ബിജു മേനോനെ (Biju Menon) മികച്ച സഹനടനുള്ള അവാര്‍ഡിനായി പരിഗണിക്കപ്പെടുന്നുണ്ടെന്നും വാർത്തയുണ്ട്. അതുപോലെ മലയാള ചിത്രമായ മാലിക് മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്കാരത്തിനാണ് പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മികച്ച നടന്മാരുടെ സാധ്യതാ പട്ടികയില്‍ ബോളിവുഡ് താരം അജയ് ദേവ്ഗണുമുണ്ട്. ഫഹദ് ഫാസിൽ, ജയസൂര്യ, പൃഥ്വിരാജ് എന്നിവരെയും മികച്ച നടന്മാരിൽ പരിഗണിച്ചിരുന്നു.
കഴിഞ്ഞ വർഷം മികച്ച നടനുള്ള പുരസ്കാരം തമിഴ് നടൻ ധനുഷും ബോളിവുഡ് താരം മനോജ് ബാജ്പേയിയും പങ്കിട്ടു. വെട്രിമാരന്റെ ‘അസുരൻ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ധനുഷിന് ദേശീയ പുരസ്കാരം ലഭിച്ചത്.
കഴിഞ്ഞ തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ മലയാള സിനിമയ്ക്ക് അഭിമാനിക്കാനുള്ള വകയുണ്ടായിരുന്നു. പ്രിയദര്ശൻ-മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ ചിത്രം 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തിനായിരുന്നു മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. മികച്ച വസ്ത്രാലങ്കാരത്തിനും സ്പെഷല്‍ എഫക്റ്റ്സിനുമുള്ള പുരസ്കാരങ്ങളും മരക്കാര്‍ സ്വന്തമാക്കിയിരുന്നു.
Also Read: ജീവിത പങ്കാളിയെ കുറിച്ചുള്ള രഹസ്യമറിയാം നിങ്ങളുടെ കൈപ്പത്തിയിൽ നിന്നും!
മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഹെലന് രണ്ട് പുരസ്കാരങ്ങള്‍ നേടി. മികച്ച നവാഗത സംവിധായകനും ചമയത്തിനുമുള്ള പുരസ്കാരങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചത്. മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം ഗിരീഷ് ഗംഗാധരന് ലഭിച്ചു (ജല്ലിക്കെട്ട്). മികച്ച ഗാനരചനയ്ക്കുള്ള പുരസ്കാരം പ്രഭാ വര്‍മയ്ക്കും ലഭിച്ചിരുന്നു. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത 'കള്ളനോട്ട'മായിരുന്നു മികച്ച മലയാള ചിത്രം. മലയാള ചിത്രം 'ബിരിയാണി'യുടെ സംവിധാനത്തിന് സജിന്‍ ബാബു പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായിരുന്നു. ഇക്കുറി എങ്ങനെയായിരിക്കും എന്ന കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേമികൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...