`83` യില്‍ കപില്‍ ദേവായി രണ്‍വീര്‍, ഫസ്റ്റ് ലുക്ക് എത്തി!!
ക്രിക്കറ്റ് പ്രേമികള്‍ ലോകകപ്പിന്‍റെ ആവേശത്തിലിരിക്കുമ്പോള്‍ 1983ല്‍ ഇന്ത്യ നേടിയ ലോകകപ്പ് വിജയത്തെ പ്രമേയമാക്കി കബീര്‍ ഖാന്‍ നിര്‍മ്മിക്കുന്ന `83` എന്ന ചിത്രത്തിലെ നായക കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു.
ക്രിക്കറ്റ് പ്രേമികള്‍ ലോകകപ്പിന്‍റെ ആവേശത്തിലിരിക്കുമ്പോള്‍ 1983ല്‍ ഇന്ത്യ നേടിയ ലോകകപ്പ് വിജയത്തെ പ്രമേയമാക്കി കബീര്‍ ഖാന്‍ നിര്‍മ്മിക്കുന്ന '83' എന്ന ചിത്രത്തിലെ നായക കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു.
ചിത്രത്തില്‍ ഇന്ത്യന്‍ നായകനായിരുന്ന കപില്‍ ദേവായി വേഷമിടുന്ന രണ്‍വീര്‍ സിംഗ് തന്‍റെ 34-ാം പിറന്നാള്‍ ദിനത്തിലാണ് ആരാധകരെ ആവേശത്തിലാക്കി ഫസ്റ്റ് ലുക്ക് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അതിഗംഭീര മേക്കോവറിലാണ് താരം എത്തുന്നത് എന്ന് ഫസ്റ്റ് ലുക്ക് വ്യക്തമാക്കുന്നുണ്ട്.
ക്രിക്കറ്റിലെ രാജാക്കാന്‍മാരായ വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യന്‍ ടീം ലോകകപ്പില്‍ മുത്തമിട്ടതിന്‍റെ ചരിത്രമാണ് ഈ സിനിമ പറയുന്നത്.
ഇന്ത്യ ആദ്യമായി ലോകകപ്പ് നേടുന്നത് 1983ലാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ അതിസാഹസികവും മനോഹരവുമായ വിജയം തിരിശീലയ്ക്കു മുന്‍പില്‍ എത്തുമ്പോള്‍ കപില്‍ ദേവായി വേഷമിടുന്ന രണ്‍ബീറിന്‍റെ ഭാര്യ റോമി ദേവായി എത്തുന്നത് ദീപിക പദുക്കോണ്‍ ആണ്.
വിവാഹശേഷം ഭര്‍ത്താവ് രണ്‍വീര്‍ സിംഗിനൊപ്പം ദീപിക അഭിനയിക്കുന്ന ആദ്യ ചിത്രമാണ് ഇത്. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് മല്‍സരങ്ങളില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിനൊപ്പം ഈ സിനിമാ സംഘവുമുണ്ട്
ചിത്രം നിര്‍മ്മിക്കുന്നത് മധു മന്‍ടേന ആണ്. ഇന്ത്യയിലും ലണ്ടനിലും സ്‌കോട്ട്ലാഡിലുമായിരിക്കും ചിത്രീകരണം. 2020 ഏപ്രില്‍ 10ന് റിലീസ് ചെയ്യും.