തിരുവനന്തപുരം: ഒരൊറ്റ വെള്ളിയാഴ്ചയാണ് സിനിമയില്‍ ആളുകളുടെ തലവര നിശ്ചയിക്കുന്നത് എന്നൊരു പറച്ചിലുണ്ട്. അതൊരു ശരിയും ആണ്. വെള്ളിയാഴ്ചകളില്‍ ആണല്ലോ സാധാരണ ഗതിയില്‍ സിനിമകള്‍ തീയേറ്ററുകളില്‍ റിലീസ് ആകാറുള്ളത്. 2023 ഫെബ്രുവരി 24 വെള്ളിയാഴ്ചയും അതുകൊണ്ട് തന്നെ ഒരുപാടുപേരുടെ തലവര നിശ്ചയിക്കുന്ന ഒരു ദിവസമാണ്. ഈ ദിവസം മാത്രം കേരളത്തില്‍ റിലീസ് ചെയ്തത് 9 സിനിമകളാണെന്ന് കേട്ടാള്‍ ഒരല്‍പം അമ്പരപ്പ് ആര്‍ക്കും ഉണ്ടായേക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍ അമ്പരപ്പിന്റെ ആവശ്യമില്ല. ഇന്നേ ദിവസം കേരളത്തിലെ തീയേറ്ററുകളില്‍ ഒമ്പത് സിനിമകള്‍ റിലീസ് ചെയ്തുകഴിഞ്ഞു. ഭാവനയുടെ തിരിച്ചുവരവ് ചിത്രമായ 'ന്‌റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നു' മുതല്‍ കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ധനസഹായത്തോടെ നിര്‍മിച്ച മിനി ഐജിയുടെ 'ഡിവോഴ്‌സ്' വരെയുള്ള ചിത്രങ്ങളാണ് തീയേറ്ററുകളില്‍ എത്തിയിട്ടുള്ളത്.


Read Aslo: ബാല്യകാലത്ത് പ്രണയിച്ചിരുന്നവർ വീണ്ടും കണ്ടുമുട്ടുമ്പോൾ!!! 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' റിവ്യൂ


ഇത്രയധികം സിനിമകള്‍ ഒരു ദിവസം റിലീസ് ചെയ്യുമ്പോള്‍ അത് സിനിമകള്‍ക്ക് ഗുണകരമാകുമോ എന്ന സംശയം ചിലരെങ്കിലും ഉയര്‍ത്തുന്നുണ്ട്. ഏറെ പ്രതീക്ഷിക്കപ്പെടുന്ന സിനിമകളുടെ കളക്ഷനെ പോലും ഒരുപാട്  ചിത്രങ്ങള്‍ ഒരേ ദിവസം റിലീസ് ചെയ്യുമ്പോള്‍ കുറഞ്ഞേക്കാം എന്നാണ് വിലയിരുത്തല്‍. എന്തായാലും ഈ ദിവസം സൂപ്പര്‍താര സിനിമകള്‍ ഒന്നും റിലീസ് ചെയ്തിട്ടില്ല എന്നത് മറ്റുള്ളവര്‍ക്ക് ആശ്വസിക്കാനുള്ള വകയാണ്.


ഏതൊക്കെ സിനിമകളാണ് റിലീസ് ചെയ്തത് എന്ന് ഒന്ന് പരിശോധിക്കാം: 


1. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്


രചന, സംവിധാനം, എഡിറ്റിങ്: ആദില്‍ മൈമൂനത്ത്


അഭിനേതാക്കള്‍: ഭാവന, ഷറഫുദ്ദീന്‍, അശോകന്‍, അനാര്‍കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍


2. ബൂമറാങ്


സംവിധാനം: മനു സുധാകര്‍, രചന: കൃഷ്ണദാസ് പങ്കി


അഭിനേതാക്കള്‍: സംയുക്ത മേനോന്‍, ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ് ജോസ്, ബൈജു


3. ഓ മൈ ഡാര്‍ലിങ്


സംവിധാനം:ആല്‍ഫ്രഡ് ഡി സാമുവല്‍, രചന: ജിനീഷ് കെ ജോയ്


അഭിനേതാക്കള്‍:അനിഖ സുരേന്ദ്രന്‍, മെല്‍വിന്‍ ജി ബാബു, ജോണി ആന്റണി, മഞ്ജു പിള്ള, ഋതു ഫാത്തിമ, വിജയരാഘവന്‍, മുകേഷേ്, ലെന, നന്ദു


4. പ്രണയ വിലാസം


സംവിധാനം: നിഖില്‍ മുരളി


അഭിനേതാക്കള്‍: അര്‍ജുന്‍ അശോകന്‍, അനശ്വര രാജന്‍, മമിത ബൈജു, മിയ ജോര്‍ജ്, ഹക്കീം ഷാ


5. പള്ളിമണി


സംവിധാനം: അനില്‍ കുംബഴ, രചന: കെവി അനില്‍


അഭിനേതാക്കള്‍: ശ്വേത മേനോന്‍, നിത്യാ ദാസ്, കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍


6. സന്തോഷം


സംവിധാനം: അജിത് വി തോമസ്, രചന: അര്‍ജുന്‍ സത്യന്‍


അഭിനേതാക്കള്‍: അനു സിതാര, കലാഭവന്‍ ഷാജോണ്‍, അമിത് ചക്കാലക്കല്‍, മല്ലിക സുകുമാരന്‍, ആശ അരവിന്ദ്, ലെച്ചു ലക്ഷ്മി


7. ഡിവോഴ്‌സ്


സംവിധാനം: മിനി ഐജി


അഭിനേതാക്കള്‍: ചന്ദുനാഥ്, സന്തോഷ് കീഴാറ്റൂര്‍, മണിക്കുട്ടന്‍, ജോളി ചിറയത്ത്


സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനാണ് സിനിമയുടെ നിര്‍മാണം.


8. ഏകന്‍


സംവിധാനം: നെറ്റോ ക്രിസ്റ്റഫര്‍


അഭിനേതാക്കള്‍: മണികണ്ഠന്‍ ആര്‍ ആചാരി


9. ധരണി


സംവിധാനം: ബി ശ്രീവല്ലഭന്‍


അഭിനേതാക്കള്‍: രതീഷ് വെഞ്ഞാറമൂട്, ഗോപകുമാര്‍


 


തീയേറ്ററുകളെ രോമാഞ്ചപ്പെടുത്തി 'രോമാഞ്ചം' സിനിമ ഇപ്പോഴും വിജയകരമായി ഓടിക്കൊണ്ടിരിക്കുന്നുണ്ട് എന്ന കാര്യവും ഇതോടൊപ്പം പരാമർശിക്കേണ്ടതുണ്ട്. സൂപ്പർ താരങ്ങളുടെ സാന്നിധ്യമൊന്നും ഇല്ലാതെ, സൌബിന്റേയും അർജുൻ അശോകന്റേയും കൂട്ടത്തിൽ ഒരുപറ്റം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിനെ ഇറക്കിയായിരുന്നു രോമാഞ്ചത്തിൽ ജിതു മാധവന്റെ പരീക്ഷണം. എന്നാൽ സിനിമ ബോക്സ് ഓഫീസിൽ വൻ തരംഗമാണ് സൃഷ്ടിച്ചത്. രണ്ട് കോടിയിൽ താഴെ മാത്രം നിർമാണ ചെലവ് വന്ന സിനിമ ബോക്സ് ഓഫീസിൽ നിന്ന് ഇതുവരെ കളക്ട് ചെയ്തത് 50 കോടിയിൽ അധികമാണ്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.