96 2nd Part : `96` ന്റെ രണ്ടാം ഭാഗം ഉടൻ എത്തുന്നുവെന്ന് റിപ്പോർട്ട്; ആകാംക്ഷയോടെ ആരാധകർ
2018 ൽ പുറത്തിറങ്ങിയ ചിത്രമാണ് 96. സി പ്രേംകുമാറാണ് ചിത്രം സംവിധാനം ചെയ്തത്.
Chennai : പ്രേക്ഷകരുടെ മനം കവർന്ന ചിത്രം 96 ന്റെ രണ്ടാം ഭാഗം ഉടൻ വരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2018 ൽ പുറത്തിറങ്ങിയ ചിത്രമാണ് 96. സി പ്രേംകുമാറാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് വൻ പ്രേക്ഷക ശ്രദ്ധ നേടാൻ കഴിഞ്ഞിരുന്നു. ഇപ്പോൾ ചിത്രത്തിൻറെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചിത്രത്തിൻറെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നതും സി പ്രേംകുമാർ തന്നെയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചിത്രത്തിൻറെ രണ്ടാം ഭാഗമെത്തിയാൽ ബോക്സ് ഓഫീസിൽ വൻ വിജയം നേടാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. ചിത്രം ഇതിന് മുമ്പ് 99 എന്ന പേരില്‍ കന്നഡയിലും ജാനു എന്ന പേരില്‍ തെലുങ്കിലും റീമേക്ക് ചെയ്തിരുന്നു.
ALSO READ: Kooman : ജീത്തു ജോസഫും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രം കൂമന്റെ മോഷൻ പോസ്റ്ററെത്തി
ഒരു കോളേജ് റീയൂണിയന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കോളെജ് റീയൂണിയന് പഴയ കമിതാക്കള്‍ കണ്ടുമുട്ടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം. ചിത്രത്തിൽ വിജയ് സേതുപതിയും തൃഷയുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.
അതേസമയം തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക് ഭാഷകളിലായി നിരവധി തൃഷയുടെയും വിജയ് സേതുപതിയുടെയുമായി റിലീസ് ചെയ്യാനുള്ളത്. പൊന്നിയിന്‍ സെല്‍വന്‍, സുന്ദര്‍ ബാലുവിന്‍റെ ഗര്‍ജനൈ, നിര്‍മ്മല്‍ കുമാറിന്‍റെ സതുരംഗ വേട്ടൈ 2, എം സരവണന്‍റെ റാംഗി, ജീത്തു ജോസഫിന്‍റെ മോഹന്‍ലാല്‍ ചിത്രം റാം എന്നിവയാണ് എല്ലാവരും കാത്തിരിക്കുന്ന തൃഷയുടെ ചിത്രങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...