പ്രണയവും വിവാഹവും പ്രമേയമാക്കുന്ന ഹ്രസ്വചിത്രം സോന NUMBER 1 യുട്യൂബിൽ റിലീസ് ചെയ്തു. ജോൺ പി കോശി മടുക്കമൂട്ടിൽ നിർമിച്ച ചിത്രം സംവിധാനം ചെയ്യുന്നത് മാധ്യമ പ്രവർത്തകൻ ബിജു ഇളകൊള്ളൂരാണ്. ക്യാമറ പി വി രഞ്ജിത്ത്, എഡിറ്റിംഗ് മനീഷ് മോഹൻ, ഗാഫിക്‌സ്: അൻവർ വെള്ളൂർകോണം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അനിൽ നായർ അമ്പലപ്പുഴ, പ്രൊഡക്ഷൻ കൺട്രോളർ ശ്രീലാൽ കെ സത്യൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

സജീവ് സി വാര്യരുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് സാബു ശ്രീധറാണ്. പാട്ട് പാടിയിരിക്കുന്നത് രമാദേവി ത്യാഗരാജൻ. ഭർത്താവിന്റെ സംഗീതത്തിന് ഭാര്യ ഗായികയായി എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. ഗോവിന്ദ് അനീഷ്, മഹിമാ അഭിലാഷ്, ഷിജി ശ്രേയസ്, വിജയകുമാർ കൊട്ടാരത്തിൽ, ബിനു പള്ളിമൺ തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. പ്രണയത്തിന്റെ രൂപാന്തരങ്ങളെ സരസമായി അവതരിപ്പിക്കുകയായാണ് ചിത്രത്തിലൂടെ. 


ALSO READ: നരേനും മീര ജാസ്മിനും ഒന്നിക്കുന്ന 'ക്യൂൻ എലിസബത്ത്'; 'ചെമ്പകപൂവെന്തെ' ഗാനം പുറത്തിറങ്ങി



ബിജു ഇളകൊള്ളൂരും ജോൺ പി കോശിയും ഒന്നിക്കുന്ന മൂന്നാമത്തെ ഹ്രസ്വ ചിത്രമാണ് സോനാ നമ്പർ 1. ഉറുമ്പ്, മരപ്പണിക്കാരന്റെ ഭാര്യ എന്നീ ചിത്രങ്ങളും നരത്തെ ഇവരുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. മിനി സ്‌ക്രീനിൽ നിന്നും ഇനി ബിഗ് സ്‌ക്രീനിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് ഇരുവരും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.