പെലെ:ദി ബെർത്ത് ഓഫ് എ ലെജൻഡ് ട്രെയിലർ എ.ആർ റഹ് മാൻ ലോഞ്ച് ചെയ്തു
ഫുട്ബോൾ ഇതിഹാസം പെലെയുടെ ജീവിതം കാണിക്കുന്ന സിനിമയായ പെലെ:ദി ബെർത്ത് ഓഫ് എ ലെജൻഡിന്റെ ട്രെയിലർ ലോഞ്ച് ഓസ്ക്കാർ ജേതാവ് എ .ആർ റഹ്മാൻ നിർവഹിച്ചു.ചിത്രത്തിന്റെ സംഗീതം റഹ്മാനാണ് നിർവഹിച്ചത് .
മുംബൈ :ഫുട്ബോൾ ഇതിഹാസം പെലെയുടെ ജീവിതം കാണിക്കുന്ന സിനിമയായ പെലെ:ദി ബെർത്ത് ഓഫ് എ ലെജൻഡിന്റെ ട്രെയിലർ ലോഞ്ച് ഓസ്ക്കാർ ജേതാവ് എ .ആർ റഹ്മാൻ നിർവഹിച്ചു.ജെഫ് സിംബലിസ്റ്റ് ,മൈക്കൽ സിംബലിസ്റ്റ് എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം റഹ്മാനാണ് നിർവഹിച്ചത് .
പെലെയുടെ ജീവിതത്തിലെ പല സംവങ്ങളിലും സാമ്യത കണ്ടെത്താൻ എനിക്കാവും .എന്റെ അച്ഛൻ ആദ്യമായി സ്വാതന്ത്ര്യമായി സംഗീത സംവിധാനം നിർവഹിക്കാനിരിക്കെയാണ് മരണപ്പെട്ടത്.ഈ സിനിമ കണ്ടാൽ നിങ്ങൾക്ക് കാണാം പെലെയുടെ അച്ഛനും നല്ലൊരു ഫുട്ബാൾ കളിക്കാരനായിരുന്നു.പക്ഷെ അദ്ദേഹത്തിന് പല കാരണങ്ങൾ കൊണ്ടും ഉയരങ്ങളിൽ എത്താൻ കഴിഞ്ഞില്ല. അദ്ദേഹത്തിന് കൈപിടിയിൽ ഒതുക്കാൻ കഴിയാതിരുന്ന ആഗ്രഹങ്ങൾ ,അദ്ധേഹത്തിന്റെ അനുഗ്രഹം ,അതൊക്കെയാവണം പെലെയെ വലിയൊരു താരമാക്കിയതെന്ന് ഞാൻ പറയും.എന്റെ ജീവിതവും ഏറെക്കുറെ പെലേക്ക് സമാനമാണ് "റഹ്മാൻ പറഞ്ഞു .
ചിത്രത്തിന്റെ തിരക്കഥയും സിംബലിസ്റ്റ് സഹോദരന്മാർ തന്നെയാണൊരുക്കിയത്.ട്രെയിലർ കാണൂ
ചിത്രത്തെ കുറിച്ച് എ .ആർ റഹ്മാൻ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതാ ...