മനു ആന്റണി സംവിധാനം ചെയ്ത വിക്കി എന്ന  ഹ്രസ്വചിത്രം  സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. സ്വാതന്ത്ര്യദിനത്തില്‍ റീലീസ് ചെയ്ത ഹ്രസ്വചിത്രത്തില്‍ വിക്കി എന്ന നായയുടെ കഥയാണ് ചിത്രീകരിച്ചിരിക്കുന്നത്. നല്ലൊരു സന്ദേശമാണ് വിക്കി നല്‍കുന്നതെന്നതിനാല്‍ വിക്കി എന്ന നായ സോഷ്യല്‍മീഡിയയിലും ചര്‍ച്ചയാവുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതുവരെ ഹ്രസ്വ ചിത്രം  യൂട്യൂബില്‍ കണ്ടത് മൂന്ന് ലക്ഷത്തിലധികം പേരാണ്. ചിത്രത്തിലൂടെ സ്വാതന്ത്ര്യമെന്നാല്‍ എന്താണെന്ന വ്യക്തമായ അര്‍ഥം വിക്കി നമുക്ക് കാണിച്ചു തരുന്നു.
യജമാനന്‍റെ പ്രിയപ്പെട്ട വളര്‍ത്തുനായ വിക്കിയായി എത്തുന്നത് റെക്സ് എന്ന നായയാണ്. നന്നായി പരിശീലിപ്പിച്ച റെക്സ് ചിത്രത്തില്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.