The Goat Life: അപൂർവ്വനേട്ടവുമായി ആടുജീവിതം; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡ് പട്ടികയിൽ ഇടം നേടി `പെരിയോനെ`
The Goat Life: എആർ റഹ്മാനും റഫീഖ് അഹമ്മദും ചേർന്നാണ് ഗാനം രചിച്ചിരിക്കുന്നത്. ആലാപനം ജിതിൻ രാജ്.
പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി അണിയിച്ചൊരുക്കിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ആടുജീവിതം. എ ആർ റഹ്മാന്റെ മലയാളത്തിലേക്കുള്ള തിരിച്ച് വരവ് ആഘോഷമാക്കിയ ചിത്രം പ്രമേയം കൊണ്ടും മേക്കിങ് കൊണ്ടും പ്രേക്ഷകർക്ക് പുതുയ അനുഭവമാണ് നൽകിയത്.
പ്രേക്ഷകർ ഹൃദയത്തോട് ചേർത്ത് വെച്ച പാട്ടായിരുന്നു ചിത്രത്തിലെ പെരിയോനെ എന്ന ഗാനം. ഇപ്പോഴിതാ മലയാളത്തിലെ ഒരു ഗാനത്തിനും എത്തിച്ചേരാൻ കഴിയാതിരുന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പെരിയോനെ.
ലോകപ്രശസ്തമായ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്കാരങ്ങൾക്കുള്ള നാമനിർദ്ദശ പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ് ഗാനം. ഫീച്ചർ ഫിലിം വിഭാഗത്തിലാണ് പെരിയോനെയും മത്സരിക്കുന്നത്. എആർ റഹ്മാനും റഫീഖ് അഹമ്മദും ചേർന്നാണ് ഗാനം രചിച്ചിരിക്കുന്നത്. ആലാപനം ജിതിൻ രാജ്.
ചാലഞ്ചേഴ്സ്, എമിലിയ പേരെസ്, ബെറ്റർമാൻ, ട്വിസ്റ്റേഴ്സ്, ദ ഐഡിയ ഓഫ് യു, ദ സിക്സ് ട്രിപ്പിൾ എയ്റ്റ്, ബ്ലിറ്റ്സ് എന്നിവയാണ് ഫീച്ചർ വിഭാഗത്തിൽ മത്സരിക്കുന്ന മറ്റ് ഗാനങ്ങൾ. ബുധനാഴ്ചയാണ് അധികൃതർ പട്ടിക പുറത്ത് വിട്ടത്. ഈ മാസം 20ന് ഹോളിവുഡിലെ അവലോണിലാണ് പുരസ്കാര വിതരണ ചടങ്ങ് നടക്കുക. സെലീന ഗോമസ്, ഡ്വൈയ്ൻ ജോൺസൺ തുടങ്ങിയവർ ചടങ്ങിലെത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.