​ഗംഭീര അഭിപ്രായം നേടി മുന്നേറുന്ന ആടുജീവിതം ബോക്സ് ഓഫീസിലും കുതിപ്പ് തുടരുന്നു. പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ആടുജീവിതത്തിന് ലഭിക്കുന്നത്. ചിത്രം നാലാം ദിവസം 8.50 കോടി രൂപയാണ് കളക്ഷൻ നേടിയത്. മൂന്നാം ദിവസം ചിത്രം 7.75 കോടി രൂപയാണ് കളക്ഷൻ നേടിയത്. ഇതോടെ ഏറ്റവും വേ​ഗം 50 കോടി ക്ലബിൽ കയറുന്ന മലയാള ചിത്രമെന്ന റെക്കോർഡും ആടുജീവിതം സ്വന്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

നാല് ദിവസം കൊണ്ട് 50 കോടി കളക്ഷൻ നേടി മോഹൻലാൽ ചിത്രം ലൂസിഫറിനൊപ്പമാണ് പൃഥ്വിരാജ് ചിത്രം എത്തിയത്. കുറുപ്പ് എന്ന ദുൽഖർ സൽമാൻ ചിത്രമാണ് മൂന്നാം സ്ഥാനത്ത്. അഞ്ച് ദിവസം കൊണ്ടാണ് കുറുപ്പ് 50 കോടി ക്ലബിലെത്തിയത്. മാർച്ച് 28ന് ആണ് ആടുജീവിതം പ്രദർശനം ആരംഭിച്ചത്. ഇതുവരെ ഇന്ത്യയിൽ നിന്ന് മാത്രം 30.10 കോടിരൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.



മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രം ഇന്ത്യയിൽ നിന്ന് 7.45 കോടിയാണ് ആദ്യ ദിനം കളക്ഷൻ നേടിയത്. ഒരു മലയാള സിനിമയ്ക്ക് ഈ വർഷം ലഭിക്കുന്ന ഏറ്റവും മികച്ച ഓപ്പണിംഗ് എന്ന നേട്ടവും ആടുജീവിതം സ്വന്തമാക്കി. മോഹൻലാൽ ചിത്രം വാലിബന്റെ റെക്കോർഡാണ് ആടുജീവിതം മറികടന്നത്.


ALSO READ: പൃഥ്വിരാജിന്റെ അതിശയിപ്പിക്കും ക്യാരക്ടർ പോസ്റ്റർ വെളിപ്പെടുത്തി 'ബഡേ മിയാൻ ചോട്ടെ മിയാൻ' അണിയറ പ്രവർത്തകർ


അതേസമയം കേരള ബോക്സ് ഓഫീസ് ട്വിറ്ററിൽ പങ്കുവെച്ച കണക്ക് പ്രകാരം 45 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്. 2008-ൽ ആണ് ആടുജീവിതവുമായി ബന്ധപ്പെട്ട ചർച്ചകളും പ്രരംഭ നടപടികളും ആരംഭിച്ചത്. 16 വർഷമാണ് ചിത്രത്തിനായി കാത്തിരുന്നത്. 2018-ൽ ചിത്രീകരണം ആരംഭിച്ച ആടുജീവിതം കോവിഡ് കാലത്ത് ചിത്രീകരണം നിർത്തിവച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗ് 2023 ജൂലൈ 14ന് ആണ് പൂർത്തിയായത്.


എആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ അമല പോളാണ് പൃഥ്വിരാജിന്റെ നായികയായെത്തിയത്. വിഷ്വൽ റൊമാൻസിന്റെ ബാനറിൽ എത്തിയ ചിത്രത്തിൽ ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാജിക് ഫ്രെയിംസ് ആണ് ചിത്രം വിതരണത്തിന് എത്തിച്ചത്.


കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. പ്രശാന്ത് മാധവ് കലാസംവിധാനവും രഞ്ജിത്ത് അമ്പാടി മേക്കപ്പും നിർവഹിച്ച ആടുജീവിതത്തിന്റെ ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത് ശ്രീകർ പ്രസാദ് ആണ്. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്‌സും പിആർഒ ആതിര ദിൽജിത്തുമാണ് നിർവഹിച്ചിരിക്കുന്നത്. 80 കോടിയാണ് ചിത്രത്തിന്റെ ബജറ്റെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.