Aadujeevitham Box Office | ആട് ജീവിതം 100 കോടിയിലേക്ക് ? കളക്ഷൻ ഇതുവരെ
Aadujeevitham Box Office Collection Reports: ആദ്യ ദിനം മലയാളം ബോക്സോഫീസിൽ നിന്നും 6.55 കോടി നേടിയ ചിത്രം നാലാം ദിനം ക്ലോസിങ്ങ് കളക്ഷനായി നേടിയത് 7.6 കോടി രൂപയാണ്. ഹിന്ദിയിൽ നിന്നും 42 ലക്ഷം
തീയ്യേറ്ററുകളിലെ അതി ഗംഭീര പ്രകടനവുമായി മുന്നോട്ട് പോവുകയാണ് ആട് ജീവിതം. മികച്ച കളക്ഷനാണ് ഇതുവരെ ചിത്രം നേടിയത്. മലയാളത്തിൽ നിന്നു മാത്രം ചിത്രത്തിൻറെ 7-ദിവസത്തെ കളക്ഷൻ 38.13 കോടിയെന്ന് ബോക്സോഫീസ് കളക്ഷൻ ട്രാക്കറായ sacnilk.com പങ്കുവെച്ച റിപ്പോർട്ടിൽ പറയുന്നു.
ആദ്യ ദിനം മലയാളം ബോക്സോഫീസിൽ നിന്നും 6.55 കോടി നേടിയ ചിത്രം നാലാം ദിനം ക്ലോസിങ്ങ് കളക്ഷനായി നേടിയത് 7.6 കോടി രൂപയാണ്. ഹിന്ദിയിൽ നിന്നും 42 ലക്ഷം, തമിഴിൽ നിന്നും 3.36 കോടി, തെലുഗിൽ നിന്നും 1.75 കോടി, കന്നടയിൽ നിന്നും 26 ലക്ഷം എന്നിങ്ങനെയാണ് ഇതുവരെയുള്ള കണക്ക് (ഏഴ് ദിവസം).
ഇതുവരെ ചിത്രം നേടിയത് 81.1 കോടിയാണ്. ഇതിൽ ഇന്ത്യയിൽ നിന്ന് മാത്രം 43.92 കോടിയും, ഓവര്‍ സീസ് കളക്ഷനായി 35 കോടിയും, ഇന്ത്യ ഗ്രോസ് കളക്ഷനായി 46.1 കോടിയുമാണ് ചിത്രം നേടിയത്. 2008-ൽ ആണ് ആടുജീവിതവുമായി ബന്ധപ്പെട്ട ചർച്ചകളും പ്രരംഭ നടപടികളും ആരംഭിച്ചത്. 16 വർഷമാണ് ഇതിൻറെ അണിയറ പ്രവർത്തകർ ചിത്രത്തിനായി കാത്തിരുന്നത്. 2018-ൽ ചിത്രീകരണം ആരംഭിച്ച ആടുജീവിതം കോവിഡ് കാലത്ത് ചിത്രീകരണം നിർത്തിവച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗ് 2023 ജൂലൈ 14-ന് ആണ് പൂർത്തിയായത്.
എആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ അമല പോളാണ് പൃഥ്വിരാജിന്റെ നായികയായെത്തിയത്. വിഷ്വൽ റൊമാൻസിന്റെ ബാനറിൽ എത്തിയ ചിത്രത്തിൽ ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാജിക് ഫ്രെയിംസ് ആണ് ചിത്രം വിതരണത്തിന് എത്തിച്ചത്.
കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. പ്രശാന്ത് മാധവ് കലാസംവിധാനവും രഞ്ജിത്ത് അമ്പാടി മേക്കപ്പും നിർവഹിച്ച ആടുജീവിതത്തിന്റെ ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത് ശ്രീകർ പ്രസാദ് ആണ്. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്‌സും പിആർഒ ആതിര ദിൽജിത്തുമാണ് നിർവഹിച്ചിരിക്കുന്നത്. 80 കോടിയാണ് ചിത്രത്തിന്റെ ബജറ്റെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.