Aadujeevitham Box Office: ആട് ജീവിതം ബോക്സോഫീസ്, മൂന്ന് ദിവസം കൊണ്ട് ചിത്രം നേടിയത്
Aadujeevitham Box Office Collection Reports: ഹിന്ദിയിൽ നിന്ന് ചിത്രം ഇതുവരെ നേടിയത് 0.2 കോടിയോളം രൂപയാണ്. തമിഴിൽ നിന്നും ആദ്യ ദിനം 0.6 കോടിയും രണ്ടാം ദിനം 0.55 കോടിയും, മൂന്നാം ദിനം 0.55 കോടിയുമാണ് ചിത്രം നേടിയത്.
Aadujeevitham Box Office Reports: മൂന്ന് ദിവസം കൊണ്ട് ബോക്സോഫീസിൽ വലിയൊരു തംരംഗം സൃഷ്ടിച്ചിരിക്കുകയാണ് ആട് ജീവിതം. വലിയ വിജയമാണ് ചിത്രം തീയ്യേറ്ററിൽ നേടി കൊണ്ടിരിക്കുന്നത്. ഇതുവരെയുള്ള കളക്ഷൻ നോക്കിയാൽ ചിത്രത്തിന് ലഭിച്ചിരിക്കുന്നത് 30 കോടിക്ക് മുകളിലാണ്. ബോക്സോഫീസ് കളക്ഷൻ ട്രാക്കറായ https://www.sacnilk.com/ പങ്ക് വെച്ച കണക്ക് പ്രകാരം ഇന്ത്യ നെറ്റ് കളക്ഷനായി ചിത്രം നേടിയത് 21.6 കോടിയും, ഇന്ത്യ ഗ്രോസായി 15.95 കോടിയും ഓവര്‍സീസ് കളക്ഷനായി 14.55 കോടിയും ചിത്രം നേടി കഴിഞ്ഞു.
ഹിന്ദിയിൽ നിന്ന് ചിത്രം ഇതുവരെ നേടിയത് 0.2 കോടിയോളം രൂപയാണ്. തമിഴിൽ നിന്നും ആദ്യ ദിനം 0.6 കോടിയും രണ്ടാം ദിനം 0.55 കോടിയും, മൂന്നാം ദിനം 0.55 കോടിയുമാണ് ചിത്രം നേടിയത്. തെലുഗിൽ നിന്നും ആദ്യ ദിനം 0.4 കോടിയും, 0.35 കോടിയും, 0.3 കോടിയും ചിത്രം നേടി. ആകെ തെലുഗിൽ നിന്നും ചിത്രം നേടിയത് 1.05 കോടിയാണ്, തമിഴിൽ നിന്നും 1.7 കോടിയും ചിത്രം നേടി. കന്നടയിൽ മാത്രമാണ് താരതമ്യേനെ കുറഞ്ഞ കളക്ഷൻ ഇത് 0.1 കോടിയാണ്.
ചിത്രത്തിൻറെ മികച്ച ഓപ്പണിംഗ് കളക്ഷനാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. മലയാളം കൂടാതെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രം ഇന്ത്യയിൽ നിന്ന് 7.45 കോടിയാണ് ആദ്യ ദിനം നേടിയത്. ഈ വർഷം ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ഓപ്പണിംഗ് എന്ന നേട്ടവും ആടുജീവിതം സ്വന്തമാക്കിയിരുന്നു. വാലിബൻറെ റെക്കോർഡാണ് ഇതോടെ ആട് ജീവിതം തകർത്തത്. അതേസമയം കേരള ബോക്സോഫീസ് ട്വിറ്ററിൽ പങ്ക് വെച്ച കണക്ക പ്രകാരം ചിത്രം 45 കോടിയാണ് ഇതുവരെ നേടിയത്. ഉറപ്പായും 100 കോടി നേട്ടം ചിത്രത്തിന് ലഭിക്കും എന്ന് കേരള ബോക്സോഫീസ് പേജ് ചൂണ്ടിക്കാട്ടുന്നു.
കൃത്യമായി പറഞ്ഞാൽ 2008-ലാണ് ആട് ജീവിതവുമായി ബന്ധപ്പെട്ട ചർച്ചകളും പ്രരംഭ നടപടികളും ആരംഭിക്കുന്നത്. 2018-ൽ ചിത്രീകരണം ആരംഭിച്ച ആട് ജീവിതം കോവിഡ്ക്കാലത്ത് ഇടക്ക് നിർത്തി വെക്കേണ്ടി വന്നിരുന്നു. വളരെ അധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ 14-നാണ് പൂർത്തിയായത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രം കൂടിയാണ് ആട് ജീവിതം.
ഓസ്‌കാർ ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തിയത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലെത്തുന്ന ചിത്രത്തിൽ
ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം വിതരണത്തിന് എത്തിക്കുന്നത് മാജിക് ഫ്രെയിംസ് ആണ് .
കെ.എസ്. സുനിലാണ് ഛായാഗ്രാഹകൻ. പ്രശാന്ത് മാധവ് കലാസംവിധാനവും രഞ്ജിത്ത് അമ്പാടി മേക്കപ്പും നിർവഹിച്ച ആട് ജീവിതത്തിൻറെ ചിത്രസംയോജനം: ശ്രീകർ പ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്‌സ്, പിആർഒ: ആതിര ദിൽജിത്ത് എന്നിവരാണ്. പുറത്തു വരുന്ന കണക്ക് പ്രകാരം ഏകദേശം 80 കോടിക്കാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 16 വർഷം വേണ്ടി വന്നതിനാൽ തന്നെ നിർമ്മാണ ചിലവും ചിത്രത്തിന് ഉയർന്ന് തന്നെയാണ്.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.