ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ട്രെയിലർ പുറത്തിറക്കി. പൃഥ്വിരാജാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ട്രെയിലർ ലീക്ക് ആയതിനെ തുടർന്ന് പൃഥ്വിരാജ് തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ട്രെയിലർ പുറത്ത് വിട്ടിരിക്കുന്നത്. ബെന്യാമിന്റെ പ്രശസ്തമായ നോവൽ ആടുജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കേന്ദ്ര കഥാപാത്രമായ നജീബ് എന്ന പ്രവാസിയെ പൃഥ്വിരാജ് ആണ്  അവതരിപ്പിക്കുന്നത്. അമലാ പോളാണ് നജീബിന്റെ ഭാര്യയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രമുഖ എഴുത്തുകാരൻ ബെന്യാമിന്റെ നോവലായ ആടുജീവിതം അതേ പേരിൽ തന്നെയാണ് ബ്ലെസി പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി സിനിമയായി ഒരുക്കിയിരിക്കുന്നത്. നീണ്ട നാല് വർഷമെടുത്താണ് ആടുജീവിതത്തിൻറെ ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രം ഈ വർഷം ഒക്ടോബറിൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുമെന്നാണ് റിപ്പോർട്ട്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. അതേസമയം ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചതിന് ശേഷം മാത്രമേ ആടുജീവിതം തിയേറ്ററുകളിൽ റിലീസാകൂവെന്ന് നടൻ പൃഥ്വിരാജ് നേരത്തെ അറിയിച്ചിരുന്നു.



ALSO READ: Aadujeevitham: 'ആടുജീവിതം' സിനിമയായത് ഇങ്ങനെ.. ബ്ലെസിയുടെ സ്വപ്ന ചിത്രം വന്ന വഴിയെ കുറിച്ച്; വീഡിയോ‌‌‌‌


റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിനായി സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. അമല പോൾ ആണ് ചിത്രത്തിലെ നായിക. എ. ആർ. റഹ്മാൻ ആണ് സംഗീതം സംവിധാനം നിർവഹിക്കുന്നത്.  കോവിഡ് സാഹചര്യങ്ങൾ ആടുജീവിതത്തിന്റെ ചിത്രീകരണത്തെ ബാധിച്ചിരുന്നു. 2021 ജൂണിലായിരുന്നു ചിത്രത്തിന്റെ ആഫ്രിക്കയിലെ ചിത്രീകരണം അവസാനിപ്പിച്ച് ആടുജീവിതം ടീം തിരിച്ചെത്തിയത്. ചിത്രീകരണ സ്ഥലത്തെ അതികഠിനമായ ചൂട് അണിയറപ്രവർത്തകർക്ക് വലിയ വെല്ലുവിളിയായിരുന്നു. അൽജീരിയയിലും ജോർദ്ദാനിലുമുള്ള ഷൂട്ടിംഗിന് ശേഷം രണ്ട് ദിനങ്ങൾ കേരളത്തിലെ പത്തനംതിട്ടയിൽ ഏതാനും രംഗങ്ങൾ ചിത്രീകരിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.