മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം സിനിമയാകുന്ന ആമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി. മാധവിക്കുട്ടിയായി വേഷമിടുന്ന മഞ്ജു വാര്യര്‍ ചിത്രത്തിന്‍റെ ഫ്സ്റ്റ് ലുക്ക് പോസ്റ്റര്‍ ഫെയ്സ്ബുക്കില്‍ പങ്കു വച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു. മാധവിക്കുട്ടിയായി നേരത്തെ നിശ്ചയിച്ചിരുന്നത് ബോളിവുഡ് താരം വിദ്യാ ബാലനെ ആയിരുന്നെങ്കിലും അവര്‍ സിനിമയില്‍ നിന്ന് പിന്‍വാങ്ങിയതിനെ തുടര്‍ന്ന് ആ ഓഫര്‍ മഞ്ജുവിനെ തേടിയെത്തുകയായിരുന്നു. 


റീല്‍ ആന്‍റ് റിയല്‍ സിനിമയുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.