Aanaparambile Worldcup Movie: ഫുട്ബോൾ കഥയുമായി ആന്റണി വർഗീസ് വരുന്നു; `ആനപ്പറമ്പിലെ വേൾഡ്കപ്പ്` ഉടൻ തീയേറ്ററുകളിലേക്ക്
Aanaparambile Worldcup Movie Release Date : നവാഗതനായ നിഖില്‍ പ്രേംരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്റണി വർഗീസ് തന്നെയാണ് ചിത്രം ഉടൻ തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചത്.
കൊച്ചി : ആന്റണി വർഗീസിന്റെ ഏറ്റവും പുതിയ ചിത്രം ആനപ്പറമ്പിലെ വേൾഡ് കപ്പ് ഉടൻ തിയേറ്ററുകളിലേക്ക് എത്തും. ആന്റണി വർഗീസ് തന്നെയാണ് ചിത്രം ഉടൻ തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചത്. പ്രേക്ഷകർക്ക് ഈദ് ആശംസകൾ അറിയിച്ച താരം, ചിത്രത്തിൻറെ പുതിയ പോസ്റ്ററും പങ്കുവെച്ചു. നവാഗതനായ നിഖില്‍ പ്രേംരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഈ വർഷം മെയ് മാസത്തിൽ റിലീസ് ചെയ്യാനാണ് ഒരുങ്ങിയിരുന്നതെങ്കിലും പിന്നീട് മാറ്റി വെക്കുകയായിരുന്നു.
കഴിഞ്ഞ മാർച്ചിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിന് ഇറങ്ങുന്നതിന് മുന്നോടിയായി ചിത്രത്തിൻറെ പോസ്റ്റർ താരം പങ്കുവെച്ചിരുന്നു. ഐഎം വിജയനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഫുട്ബോള്‍ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു ഒരു ഫീല്‍ ഗുഡ് എന്‍റര്‍ടെയ്‍നര്‍ ആയിരിക്കും ചിത്രം. ചിത്രത്തിന് തിയേറ്ററിൽ മികച്ച പ്രതികരണം തന്നെ നേടാൻ കഴിയുമെന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം.
ചിത്രത്തിലെ ഹിഷാം അബ്‍ദുള്‍ വഹാബ് ആലപിച്ച ഗാനം ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിനെ ഫാന്‍റസി സ്പോര്‍ട്‍സ് ഡ്രാമയെന്നാണ് അണിയറ പ്രവർത്തകർ വിശേഷിപ്പിച്ചിരിക്കുന്നത്. ഫുട്ബോളിനെ സ്നേഹിക്കുന്ന ഉത്തരകേരളത്തിലെ ഒരു ഗ്രാമത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫുട്ബോൾ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു കുട്ടിയുടെ ജീവിതത്തിലേക്ക് ഒരു അപ്രതീക്ഷിത അതിഥി എത്തുന്നതും, തുടർന്നുണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം.
ചിത്രത്തിൽ ആന്റണി വർഗീസ്, ഐഎം വിജയൻ എന്നിവരെ കൂടാതെ ടി ജി രവി, ബാലു വര്‍ഗീസ്, ആദില്‍ ഇബ്രാഹിം, നിഷാന്ത് സാഗര്‍, ലുക്മാന്‍, ജോപോള്‍ അഞ്ചേരി, അര്‍ച്ചന വാസുദേവ്, ജെയ്‍സ് ജോസ്, ആസിഫ് സഹീര്‍, ദിനേശ് മോഹന്‍, ഡാനിഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അച്ചാപ്പു മൂവി മാജിക്, മാസ് മേഡിയ പ്രൊഡക്ഷന്‍ എന്നീ ബാനറുകളിലാണ് ചിത്രം എത്തുന്നത്.
ചിത്രം നിർമ്മിക്കുന്നത് ഫൈസല്‍ ലത്തീഫ്, സ്റ്റാന്‍ലി സി എസ് എന്നിവര്‍ സംയുക്തമായി ആണ്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഫായിസ് സിദ്ദിഖാണ്. ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിക്കുന്നത് നൗഫല്‍ അബ്‍ദുള്ളയും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയുമാണ്. , മേക്കപ്പ് ജിത്തു പയ്യന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രേംനാഥ്, പ്രൊഡക്റ്റ് ഡിസൈനര്‍ അനൂട്ടന്‍ വര്‍ഗീസ്, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...