തന്‍റെ സാമ്രാജ്യത്തിലെ പുതിയ പടനായകനെ പരിചയപ്പെടുത്തി അനുശ്രീ
തന്‍റെ കുടുംബത്തിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തി നടി അനുശ്രീ.
തന്‍റെ കുടുംബത്തിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തി നടി അനുശ്രീ.
താന്‍ വളര്‍ത്തി ഉണ്ടാക്കിയ സാമ്രാജ്യത്തിലേയ്ക്കു വന്ന പുതിയ പടനായകനാണ് ഈ കുഞ്ഞതിഥിയെനാണ് അനുശ്രീ (Anusree) പറയുന്നത്. സഹോദരന്‍ അനൂപിനും ആതിരയ്ക്കും കുഞ്ഞ് പിറന്നതിന്‍റെ സന്തോഷം പങ്കുവയ്ക്കുകയായിരുന്നു താരം.
'ഞാന്‍ വളര്‍ത്തി ഉണ്ടാക്കിയ എന്‍റെ സാമ്രാജ്യത്തിലേക്കു പുതിയ പടനായകന് സ്വാഗതം. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒക്കെ നമുക്ക് സഞ്ചരിക്കേണ്ടി വരും..തളരരുത് പുത്രാ തളരരുത്… എല്ലാം നേരിട്ടു നമുക്ക് മുന്നോട്ടു പോകാം,.' എന്നാണ് ഫോട്ടോ പങ്കുവച്ചുകൊണ്ടുള്ള അനുശ്രീയുടെ രസകരമായ കുറിപ്പ്.
അനന്ദ നാരായണന്‍ എന്ന് പേരിട്ടിരിക്കുന്ന മരുമകനെ കൈയിലെടുത്ത് നില്‍ക്കുന്ന ചിത്രമാണ് നടി പങ്കുവച്ചിരിയ്ക്കുന്നത്.
കോവിഡ് കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആയിരുന്നു അനുശ്രീ. താരം പങ്കുവച്ചിരുന്ന ഫോട്ടോകളും വിശേഷങ്ങളും കുറഞ്ഞ സമയത്തിനുള്ളില്‍തന്നെ വൈറലായി മാറിയിരുന്നു.
മാസങ്ങള്‍ക്ക് മുന്‍പാണ് നാത്തൂന്‍ ഗര്‍ഭിണിയാണെന്നുള്ള കാര്യം അനുശ്രീ പങ്കുവെച്ചത്. ഒപ്പം വീട്ടില്‍ ഒരാള്‍ ഗര്‍ഭിണിയാണെങ്കില്‍ അതിന്‍റെ ഗുണങ്ങള്‍കൂടി അനുശ്രീ വിവരിച്ചിരുന്നു. പഴങ്ങൾ, പലഹാരങ്ങൾ, നല്ല ഭക്ഷണം, ഇതിനെക്കുറിച്ചൊക്കെ നടി അന്ന് പറഞ്ഞിരുന്നു.
Also read: കൊച്ചിയിലെ തന്‍റെ പുതിയ ഫ്ലാറ്റ് പരിചയപ്പെടുത്തി അനുശ്രീ, വൈറലായി വീഡിയോ
എന്നാല്‍, കുഞ്ഞിന്‍റെ ചിത്രം അനുശ്രീ പങ്കുവച്ചതോടെ ആരാധകര്‍ നല്‍കുന്ന ഉപദേശം മറ്റൊന്നാണ്.
ഇതേപോലെ ഒന്നു സ്വന്തമായിട്ടും വേണ്ടേ ചേച്ചീ.... വയസ് അങ്ങു പോകുന്നുണ്ടെന്നായിരുന്നു ചിത്രത്തിന് താഴെ ഒരാളുടെ കമന്‍റ്.