മികച്ച പ്രേക്ഷക പ്രതികരണം നേടി ആറാട്ട്. രാവിലെ എട്ട് മണിക്കാണ് ഫാൻസ് ഷോ ആരംഭിച്ചത്. ചിത്രം മികച്ച നിലവാരം പുലർത്തുന്നതാണെന്നാണ് ആരാധകരുടെ പ്രതികരണം. പഴയ ലാലേട്ടനെ തിരിച്ചുകിട്ടിയെന്നാണ് ആരാധകർ പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 



ബി ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആർഡി ഇല്ലുമിനേഷൻസ്, ഹിപ്പോ പ്രൈം മോഷൻ പിക്ചർസ്, എംപിഎം ഗ്രൂപ്പ് എന്നീ ബാനറുകളുടെ കീഴിൽ ആർഡി ഇല്ലുമിനേഷൻസ്, ശക്തി (എംപിഎം ഗ്രൂപ്പ്) ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചന ഉദയ് കൃഷ്ണയും സംഗീതം രാഹുൽ രാജുമാണ് നിർവഹിച്ചിരിക്കുന്നത്. 



കെജിഎഫിൽ ഗരുഡനായി എത്തിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ വില്ലൻ. എആർ റഹ്മാന്റെ സാന്നിധ്യവും ചിത്രത്തിലുണ്ട്‌. വിജയ് ഉലഗനാഥ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീർ മുഹമ്മദ്. ലോകമെമ്പാടുമുള്ള 2700 സ്‌ക്രീനുകളിലാണ് ആറാട്ട് പ്രദര്‍ശനത്തിനെത്തിയത്. കേരളത്തില്‍ മാത്രം 522 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.