ജോ ആൻ എൽസ, അജിത് അബ്രഹാം തോമസ് എന്നിവരെ പ്രധാന കഥാപാത്രമാക്കി അഭിഷേക് ദാമോദരൻ രചനയും സംവിധാനവും ചെയ്യുന്ന ‘ആരാരോ’ മ്യൂസിക്ക് വീഡിയോ റിലീസായി. അവിസിയോ എന്റർടൈന്മെന്റ്‌സിലൂടെയാണ് വീഡിയോ റിലീസ് ചെയ്തത്. ഷാജിത്ത് ഹ്യൂമയൂണിന്റെ സംഗീതത്തിൽ അഭിഷേക് ദാമോദരൻ ആണ് വരികൾ എഴുതിയത്. ഫാസി മുഹമ്മദ് ആണ് ​ഗാനം ആലപിച്ചത്. റിലീസ് ചെയ്ത് ഇതിനോടകം മികച്ച പ്രേക്ഷക അഭിപ്രായമാണ് ഗാനത്തിന് ലഭിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മലയാളം എന്റർടൈന്മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി ജയകുമാർ നിര്‍മ്മിക്കുന്ന ഈ സംഗീത ആൽബം ഒരേ പേ-ഇൻ ഗസ്റ്റിൽ വാടകയ്ക്ക് താമസിക്കുന്ന പെൺകുട്ടിയുടെയും ആൺകുട്ടിയുടെയും കഥ പറയുന്നു. ഛായാഗ്രഹണം റോഷൻ സണ്ണി, എഡിറ്റിംഗ് ആൻഡ് കളറിങ് ജിലിൻ ജോസഫ്, കലാ സംവിധാനം അംബരീഷ് ഷാജൻ, ഛായാഗ്രഹണ സഹായം വിഷ്ണു എസ്, ശ്രീരാഗ്, ആരോമൽ, പോസ്റ്റർ ദീപക് എം ഒ, സ്റ്റിൽസ് നവനീത് ദിനേശ് , സംഗീത സംവിധാന സഹായം ജസ്വിൻ കുര്യാക്കോസ് കൗസ്തുബ് രവി, സൗണ്ട് മിക്സിങ് മിഥുൻ മനോജ് എന്നിവർ നിർവഹിച്ചു. സ്പോട്ടിഫൈ ആമസോണ് മ്യുസിക് തുടങ്ങി എല്ലാ ഓഡിയോ പ്ലാറ്റ്ഫോമിലും ഗാനം ലഭ്യമാണ്.



 


RDX Movie Box Office: ഇത് ''അടി''കൂടി നേടിയ വിജയം; ഓണം കളറാക്കി 'ആർഡിഎക്സ്', ആദ്യ ദിനം നേടിയത് ഇത്രയും..!!


പ്രേക്ഷകർക്കുള്ള ഓണസമ്മാനമായി മാറിയിരിക്കുകയാണ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നിർമ്മിച്ച ഫാമിലി ആക്ഷൻ ചിത്രം ആർഡിഎക്സ്. ആദ്യ ദിനം തന്നെ പ്രേക്ഷകരിൽ നിന്ന് പോസിറ്റീവ് പ്രതികരണം നേടിയെടുക്കാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു ആക്ഷൻ പവർപാക്ക്ഡ് ചിത്രമാണ് ആർഡിഎക്സ്. ചിത്രത്തിൽ ബാബു ആന്റണിയുടെ കഥാപാത്രത്തിന് പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പഴയ ബാബു ആന്റണിയെ തിരികെ കിട്ടി എന്നായിരുന്നു സിനിമ കണ്ടിറങ്ങിയ മിക്ക ആളുകളുടെയും പ്രതികരണം. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ നീരജ് മാധവ്, ഷെയ്ൻ നി​ഗം, ആന്റണി പെപ്പെ എന്നിവരും കസറിയെന്ന് പ്രേക്ഷകർ പറയുന്നു. 


ചിത്രം ആദ്യം ദിനം നേടിയ കളക്ഷൻ എത്രയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഫ്രൈഡേ മാറ്റിനി റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ആദ്യ ദിനം ഏകദേശം 1.25 കോടി രൂപ ആർഡിഎക്സ് നേടി. ദുൽഖർ സൽമാന്റെ കിം​ഗ് ഓഫ് കൊത്ത, നിവിൻ പോളിയുടെ രാമചന്ദ്ര ബോസ് & കോ എന്നിവയ്ക്കൊപ്പമാണ് ആർഡിഎക്സ് തിയേറ്ററുകളിലെത്തിയത്. എന്നാൽ ഓണം റിലീസുകളിൽ ഏറ്റവും മികച്ച പ്രതികരണം നേടിയത് ഈ ചിത്രമാണ്. നല്ല മൗത്ത് പബ്ലിസിറ്റി കിട്ടിക്കൊണ്ടിരിക്കുന്ന ചിത്രം വരും ദിവസങ്ങളിൽ മികച്ച കളക്ഷൻ നേടുമെന്നാണ് പ്രതീക്ഷ. അതേസമയം തിരുവനന്തപുരം ​ഗ്രീൻ ഫീൽഡ് ഉൾപ്പെടെയുള്ള തിയേറ്ററുകളിൽ ആർഡിഎക്സിനുള്ള ഷോകളുടെ എണ്ണം വർധിപ്പിച്ചു.


മിന്നൽ മുരളി, ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് R D X (റോബർട്ട് ഡോണി സേവ്യർ) നിർമ്മിച്ചിരിക്കുന്നത്. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തത്. ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.