പ്രേക്ഷകരുടെ മനം കവര്‍ന്ന് ആഷിക് അബു ചിത്രം 'മായാനദി'യുടെ ടീസര്‍. ഒഴുക്കിനെ അനുഭവവേദ്യമാക്കുന്ന ടീസര്‍ ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഡിസംബര്‍ 22ന് റിലീസ് ചെയ്യും. 


COMMERCIAL BREAK
SCROLL TO CONTINUE READING

 ശ്യാം പുഷ്കരനും ദിലീഷ് നായരും ചേര്‍ന്നൊരുക്കുന്ന തിരക്കഥയാണ് ചിത്രത്തിന്‍റെ മുഖ്യ ആകര്‍ഷണം. അമല്‍ നീരദ് പ്രൊഡക്ഷന്‍സും ആഷിക് അബുവിന്റെ നേതൃത്വത്തിലുള്ള ഒപിഎം ഡ്രീം മില്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മ്മാണം. റെക്സ് വിജയന്‍റേതാണ് സംഗീതം.