പലരും അനുകരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഒന്നാണ് മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ചലച്ചിത്രങ്ങളും അവർ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരിക്കുന്ന രീതിയും. അയൺമാൻ, ക്യാപ്റ്റൻ അമേരിക്ക, തോർ പോലെ ഒട്ടും പോപ്പുലർ അല്ലാതിരുന്ന കോമിക് ബുക്ക് കഥാപാത്രങ്ങൾക്ക് ഇന്ന് ലോകം മുഴുവൻ ആരാധകരെ ഉണ്ടാക്കി കൊടുത്തത് മാർവലിന്‍റെ ദീർഖ വീക്ഷണം ഒന്നുകൊണ്ട് മാത്രമാണ്. മാർവലിൽ ആരാധകർക്ക് പ്രീയപ്പെട്ട കഥാപാത്രങ്ങൾ ഒന്നിച്ചുവരുന്ന അവഞ്ചേഴ്സ് പോലെയുള്ള ചിത്രങ്ങൾ ലോക ബോക്സ് ഓഫീസ് ഇളക്കി മറിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അവഞ്ചേഴ്സിന് പുറമേ ചില കഥാപാത്രങ്ങളുടെ സോളോ മൂവീസിലും മറ്റ് കഥാപാത്രങ്ങൾ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടാറുണ്ട്. തോർ ദി ഡാർക്ക് വേൾഡില്‍ ക്യാപ്റ്റൻ അമേരിക്കയും അയൺമാൻ 3 യിൽ ബ്രൂസ് ബാനറും എത്തിയതെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഇത്തരത്തിൽ സ്ക്രീനിലെത്തി കൈയടി നേടിയ കഥാപാത്രങ്ങളുടെ കാര്യങ്ങൾ മാത്രമേ നമുക്ക് അറിവുള്ളൂ. മാർവൽ തങ്ങളുടെ സിനിമകളിലൂടെയും സീരീസുകളിലൂടെയും സ്ക്രീനിലെത്തിക്കാൻ പ്ലാൻ ചെയ്ത് പിന്നീട് വേണ്ടെന്ന് വച്ച നിരവധി കഥാപാത്രങ്ങൾ ഉണ്ട്. അവയിൽ ചില കഥാപാത്രങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം. 


1. ബാൾഡർ ദി ബ്രേവ്


എക്സ് മെൻ സിനിമകളിൽ നമ്മൾ കണ്ട് ശീലിച്ച ചാൾസ് എക്സ് സേവിയർ, ഫെന്‍റാസ്റ്റിക് ഫോറിലെ റീഡ് റിച്ചാർഡ്സ്, ക്യാപ്റ്റൻ കാർട്ടർ, ക്യാപ്റ്റൻ മാർവൽ, ബ്ലാക്ക് ബോൾട്ട് തുടങ്ങിയ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി ഇല്ല്യൂമിനാറ്റി എന്നൊരു ടീമിനെ ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ് എന്ന ചിത്രത്തിലൂടെ മാർവൽ നമുക്ക് പരിചയപ്പെടുത്തി. ടോം ക്രൂസിന്‍റെ അയൺമാനെ ഉൾപ്പെടെ ഈ സിനിമയിൽ കണ്ടേക്കാം എന്നൊരു റൂമർ ഉണ്ടായിരുന്നു. എങ്കിലും മാർവൽ ശരിക്കും പ്ലാൻ ചെയ്തത് ബാൾഡർ ദി ബ്രേവ് എന്ന കോമിക് ബുക്ക് കഥാപാത്രത്തെ ഇല്ല്യൂമിനാറ്റി ടീമിൽ കൊണ്ടുവരാനായിരുന്നു. കോമിക്സ് പ്രകാരം തോറിന്‍റെ സഹോദരനാണ് ബാൾഡർ ദി ബ്രേവ്. ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ് എന്ന ചിത്രത്തില്‍ വാണ്ടയുടെ സ്വാധീനത്താൽ സ്വയം കുത്തി മരിക്കുന്ന രീതിയിലായിരുന്നു ഈ കഥാപാത്രത്തിന്‍റെ അന്ത്യം പ്ലാൻ ചെയ്തിരുന്നത്. എന്നാൽ ഫൈനൽ സ്ക്രിപ്റ്റിങ്ങിൽ വേണ്ടെന്നുവച്ച ബാൾഡർ ദി ബ്രേവിനെ ചിലപ്പോൾ തോറിന്‍റെ അഞ്ചാം ഭാഗത്തിൽ നമുക്ക് കാണാൻ സാധിച്ചേക്കാം. 


2. മോർഗൻ സ്റ്റാർക്ക്


അവഞ്ചേഴ്സ് ഇൻഫിനിറ്റി വാറിൽ ഇൻഫിനിറ്റി ഗാൺലെറ്റ് സ്നാപ്പ് ചെയ്യുമ്പോൾ താനോസ്, സോൾ വേൾഡിലേക്ക് പോയി കുട്ടിയായ ഗമോറയെ കാണുന്നത് നമ്മൾ കണ്ടിരുന്നു. ഇതിന് സമാനമായി അയൺമാൻ അവഞ്ചേഴ്സ് എൻഡ്ഗെയിമിൽ ഇൻഫിനിറ്റി ഗാൺലറ്റ് സ്നാപ്പ് ചെയ്യുമ്പോൾ ഒരു സോൾ വേൾഡ് സീൻ കാണിക്കാൻ പദ്ധതി ഉണ്ടായിരുന്നു. സോൾ വേൾഡിലെത്തുന്ന ടോണി സ്റ്റാർക്ക് കൗമാര പ്രായത്തിലെത്തിയ മോർഗൻ സ്റ്റാർക്കിനെ കാണുന്നതായിട്ടായിരുന്നു ആ രംഗം പ്ലാൻ ചെയ്തത്. അത്തരം ഒരു രംഗം അവർ ഷൂട്ട് ചെയ്യുകയും ചെയ്തിരുന്നു. കാതറിൻ ലൻഗ്ഫോർഡാണ് ഈ രംഗത്തിൽ മോർഗൻ സ്റ്റാർക്ക് ആയി അഭിനയിച്ചത്. എന്നാൽ പിന്നീട് ഈ സീൻ വേണ്ടെന്ന് വച്ച് സിനിമയിൽ നിന്ന് കട്ട് ചെയ്യുകയായിരുന്നു. പിന്നീട് ഐ ലവ് യൂ 3000 എന്ന് കുട്ടിയായ മോർഗൻ സ്റ്റാർക്കിനോട് പറഞ്ഞ് പ്രേക്ഷകരുടെ കണ്ണ് നനയിച്ച ഒരു വിടവാങ്ങലായിരുന്നു റോബർട്ട് ഡൗണി ജൂനിയർ നടത്തിയത്.  അവഞ്ചേഴ്സ് എൻഡ് ഗെയിം എന്ന ചിത്രത്തിൽ ഏറ്റവും കൂടുതൽ പ്രശംസ പിടിച്ചുപറ്റിയ ഒരു രംഗം കൂടിയായിരുന്നു ഇത്.


3. വണ്ടർ മാൻ


ഗാർഡിയൻസ് ഓഫ് ദി ഗാലക്സി വോളിയം 2 ലൂടെ കൊണ്ട് വരാൻ പദ്ധതിയിട്ട് വേണ്ടെന്നുവച്ച കഥാപാത്രമായിരുന്നു വണ്ടർമാൻ. നേതൻ ഫില്ല്യണെയാണ് ജെയിംസ് ഗൺ ഈ കഥാപാത്രമായി കാസ്റ്റ് ചെയ്തിരുന്നത്. എന്നാൽ പിന്നീട് ഈ പ്ലാൻ ഉപേക്ഷിച്ച് സിനിമ സ്റ്റാര്‍ ലോർഡിനെ മാത്രം കേന്ദ്രീകരിച്ച് മാത്രം കഥ പറഞ്ഞു. സൈമൺ വില്ല്യംസ് എന്ന വ്യക്തിത്വം കൂടിയുള്ള സൂപ്പർ ഹീറോയാണ് മാർവലിന്‍റെ വണ്ടർ മാൻ എന്ന കഥാപാത്രം.  നേതൻ ഫില്ല്യണിനെ വൺർമാൻ ആയി കൊണ്ടുവരാൻ സാധിച്ചില്ലെങ്കിലും ജെയിംസ് ഗൺ തന്‍റെ സൂയിസൈഡ് സ്ക്വാഡ് എന്ന ഡിസി ചിത്രത്തിൽ ടിഡികെ എന്ന കഥാപാത്രമായി അദ്ദേഹത്തെ കാസ്റ്റ് ചെയ്തിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ വണ്ടർമാൻ എന്ന പേരിൽ ഒരു സീരീസ് മാർവൽ പ്ലാൻ ചെയ്യുന്നു എന്നാണ് നിലവിലെ അഭ്യുഹങ്ങൾ. 


4. ക്യാപ്റ്റൻ അമേരിക്ക


നിരവധി ക്യാപ്റ്റൻ അമേരിക്ക റെഫറൻസുകൾ ഉണ്ടായിരുന്ന ഒരു ചിത്രമായിരുന്നു ആന്‍റ് മാൻ ആൻഡ് ദി വാസ്പ്. എന്നാൽ റെഫറൻസുകൾക്ക് പുറമേ ഈ ചിത്രത്തിൽ ക്രിസ് ഇവാൻസിന്‍റെ ക്യാപ്റ്റൻ അമേരിക്കയെ കൊണ്ടുവരാൻ മാർവൽ പ്ലാൻ ചെയ്തിരുന്നു. സ്പൈഡർമാൻ ഹോം കമിങ്ങ് എന്ന ചിത്രത്തിന് സമാനമായി ഒരു രംഗത്തിൽ മാത്രം വന്നുപോകുന്ന തരത്തിലായിരുന്നു ക്യാപ്റ്റന്‍റെ ഗസ്റ്റ് റോൾ പ്ലാൻ ചെയ്തിരുന്നത്. ചിത്രത്തിൽ ലൂയിസ് എന്ന കഥാപാത്രം ക്യാപ്റ്റൻ അമേരിക്ക സിവില്‍ വാറിൽ നടന്ന കാര്യങ്ങൾ വില്ലന്മാരോട് പറയുന്ന സീനിൽ ഒരു കോമഡി സ്കിറ്റ് മാതൃകയിൽ ക്രിസ് ഇവാൻസിനെ സ്ക്രീനിലെത്തിക്കാനായിരുന്നു ആലോചിച്ചിരുന്നത്. എന്നാൽ പിന്നീട് ഇത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. മൈക്കിൾ പെന്ന അവതരിപ്പിച്ച ലൂയിസ് എന്ന കഥാപാത്രത്തിന്‍റെ പ്രത്യേക തരത്തിലെ സംഭാഷണ രംഗങ്ങൾക്ക് നിരവധി ആരാധകരാണ് ഉള്ളത്. ചിലപ്പോൾ ആന്‍റ് മാൻ ആന്‍റ് ദി വാസ്പ് കോണ്ടം മാനിയയിൽ ഈ കഥാപാത്രത്തെ വീണ്ടും കാണാൻ സാധിച്ചേക്കാം.


5. ഡോക്ടർ സ്ട്രെയ്ഞ്ച്


ക്രിട്ടിക്കുകൾ ഒരു കുന്നോളം ഗസ്റ്റ് റോളുകൾ പ്രവചിച്ചുവെങ്കിലും ഒന്നും നടക്കാതെ പോയ ഒരു മാർവൽ സീരീസാണ് വാണ്ട വിഷൻ. ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ് എന്ന ചിത്രത്തിൽ വില്ലത്തിയായി വാണ്ട മാറുന്നതിന്‍റെ കാരണം പറയുന്ന സീരീസായിരുന്നു ഇത്. ഈ സീരീസിൽ വാണ്ടയെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ആരെ കൊണ്ടും സാധിക്കാതെ വരുമ്പോൾ ഡോക്ടർ സ്ട്രെയ്ഞ്ച് എത്തുന്നതായി ഒരു കഥാഗതി പ്ലാൻ ചെയ്തിരുന്നു. പക്ഷെ പിന്നീട് ഇത് ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ഡോക്ടർ സ്ട്രെയ്ഞ്ചും വാണ്ടയും മുഖാമുഖം ഉള്ള പോരാട്ട രംഗങ്ങൾ ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ് എന്ന ചിത്രത്തിന് വേണ്ടി മാറ്റി വച്ചു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ