ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ അമിതാഭ് ബച്ചന് ആശംസകളറിയിച്ച് മക്കളായ ശ്വേതയും അഭിഷേകും!!


COMMERCIAL BREAK
SCROLL TO CONTINUE READING

തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇന്ത്യൻ സിനിമാ മേഖലയിലെ പരമോന്നത അംഗീകാര൦ നേടിയ പിതാവിന് അഭിഷേക് ആശംസകള്‍ അറിയിച്ചത്. 


കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറുടെ ട്വീറ്റ് റിട്വീറ്റ് ചെയ്തായിരുന്നു താരം ആശംസകള്‍ അറിയിച്ചത്. 



അതിയായ സന്തോഷവും അഭിമാനവും- അച്ഛന്‍റെ ചിത്രത്തിനൊപ്പം അഭിഷേക് കുറിച്ചു.


അതേസമയം, തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ശ്വേത പിതാവിന് ആശംസകള്‍ അറിയിച്ചത്. 


 



'അടങ്ങാത്ത ആവേശം, അഭിമാനം, കണ്ണീർ.. അഭിനന്ദനങ്ങൾ പപ്പാ' - അമിതാഭിന്‍റെ പഴയകാല ചിത്രത്തിനൊപ്പം ശ്വേത കുറിച്ചു. 


കേന്ദ്ര വാര്‍ത്തവിനിമയകാര്യമന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്കാരം വിവരം ട്വിറ്ററിലൂടെ ചൊവ്വാഴ്ച പങ്കുവച്ചത്. ഏകകണ്ഠമായാണ് ബച്ചനെ അവാര്‍ഡിന് തിരഞ്ഞെടുത്തതെന്ന് മന്ത്രി പറഞ്ഞു.


നാലു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച 76-കാരനായ ബച്ചനെ പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്കാരങ്ങള്‍ നല്‍കി രാജ്യം നേരത്തെ ആദരിച്ചിരുന്നു.


അവാര്‍ഡ് ലഭിച്ചതില്‍ എല്ലാവര്‍ക്കും നന്ദിയറിയിച്ച് അമിതാഭ് ബച്ചൻ ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. 


പ്രതികരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്ന് പറഞ്ഞ താരം അങ്ങേയറ്റം നന്ദിയും വിനയവും എല്ലാവരെയും അറിയിക്കുന്നുവെന്നും വ്യക്തമാക്കി. 


കഴിഞ്ഞ ഫെബ്രുവരിയിലാണ് അഭിയനജീവിതത്തിൽ അമിതാഭ് ബച്ചൻ അര നൂറ്റാണ്ട് തികച്ചത്.


1969ൽ സാഥ് ഹിന്ദുസ്ഥാനിയിൽ വേഷമിട്ടുകൊണ്ടായിരുന്നു ബിഗ് ബിയുടെ സിനിമാ അരങ്ങേറ്റം. 1973ൽ ഇറങ്ങിയ സഞ്ജീർ ആണ് നായകനായി അഭിനയിച്ച ആദ്യ ചിത്രം.