നിരവധി ആരാധകർ ഉള്ള താരമാണ് അഭിഷേക് ബച്ചൻ.  അതുകൊണ്ടുതന്നെ താരത്തിന്റെ ചിത്രങ്ങളുമക്ഷ വിശേഷങ്ങളുമൊക്കെ എല്ലാവരും ശ്രദ്ധിക്കാറുമുണ്ട്.  ഇപ്പോഴിതാ ആരാധകരെയും വിമർശകരരേയും ഒരേ പോലെ അമ്പരപ്പിച്ച് കൊണ്ട് അഭിഷേകിന്റെ (Abhishek Bachchan) പുതിയ ചിത്രം പുറത്ത് വന്നിരിക്കുകയാണ്.  അഭിഷേകിന്റെ മേക്കോവർ കണ്ട ആരാധകരുടെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല എന്നുവേണം പറയാൻ. 


COMMERCIAL BREAK
SCROLL TO CONTINUE READING


പെട്ടെന്ന് കണ്ടാൽ അഭിഷേക് ആണോയെന്ന് പോലും നമുക്ക് സംശയമാകും.  അത്രയ്ക്ക് തിരിച്ചറിയാനാകാത്ത വിധമുള്ള മേക്കോവർ ആണ് താരം നടത്തിയിരിക്കുന്നത്.  സുജോയ് ഘോഷ് (Sujoy Ghosh) സംവിധാനം ചെയ്ത കഹാനി എന്ന സിനിമയിലെ വില്ലന്‍ ബോബ് വിശ്വാസിനെ കേന്ദ്രകഥാപാത്രമാക്കിയുള്ള  'ബോബ് വിശ്വാസ്' എന്ന ചിത്രത്തിന് വേണ്ടിയാണ് അഭിഷേകിന്റെ ഈ മേക്കോവർ.  



ചിത്രം നിർമ്മിക്കുന്നത് ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് (Red Chillies) എന്റര്‍ടെയിന്‍മെന്റും സുജോയ് ഘോഷും ചേർന്നാണ്.   സിനിമയുടെ സംവിധാനം ദിയ അന്നപൂര്‍ണാ ഘോഷ് ആണ് നിർവ്വഹിക്കുന്നത്.  ചിത്രാംഗദ സിങ്, അമർഉപാധ്യായ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  



Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy