Abraham Ozler OTT Platform : ഏറെ നാളുകൾക്ക് ശേഷം ജയറാമിന് മലയാളത്തിൽ ലഭിച്ച സൂപ്പർഹിറ്റ് ചിത്രമായ അബ്രഹാം ഓസ്ലർ ഇന്ന് ഒടിടിയിൽ എത്തും. ഇന്ന് അർധരാത്രിയിൽ (മാർച്ച് 20) ചിത്രത്തിന്റെ ഒടിടി സംപ്രേഷണം ആരംഭിക്കുന്നതാണ്. ഓസ്ലറിന്റെ ഒടിടി അവകാശം സ്വന്തമാക്കിയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ഇന്ന് അർധരാത്രി മുതൽ ചിത്രം സംപ്രേഷണം ചെയ്ത് തുടങ്ങുക. മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് റിലീസായി ആദ്യ ദിവസം മുതൽ ലഭിച്ചത്. കൂടാതെ മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയും കൂടി ചിത്രത്തിൽ അതിഥി താരമായി എത്തിയതോടെ ഓസ്ലർ ബോക്സ്ഓഫീസ് ജൈത്രയാത്ര തുടർന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ഒരു മെഡിക്കൽ ത്രില്ലർ ചിത്രമാണ് അബ്രഹാം ഓസ്ലർ. 2024ലെ ആദ്യ മലയാളം സൂപ്പർ ഹിറ്റ് ചിത്രമാണ് ഓസ്ലർ. ഏകദേശം 50 കോടിയോളമാണ് മലയാളം ത്രില്ലർ ചിത്രം ആഗോള ബോക്സ്ഓഫീസിൽ നിന്നും സ്വന്തമാക്കിയത്. ജനുവരി 11നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്.


ALSO READ : Guna Movie : ആ മോഹൻലാൽ ചിത്രം കാരണം ഗുണയിൽ നിന്നും പിന്മാറി; വെളിപ്പെടുത്തി സംവിധായകൻ സിബി മലയിൽ


ഓസ്ലർ ഒടിടി പ്ലാറ്റ്ഫോമേത്?


അബ്രഹാം ഓസ്ലർ സിനിമയുടെ ഡിജിറ്റൽ അവകാശം സംബന്ധിച്ച് വലിയ സംശയമായിരുന്നു നിലനിന്നിരുന്നത്. ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയത് ആമസോൺ പ്രൈം വീഡിയോ ആണെന്നുള്ള റിപ്പോർട്ടുകൾ നിലനിന്നിരുന്നു. എന്നാൽ അടുത്തിടെയാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ഓസ്ലർ ഉടൻ ഒടിടിയിൽ എത്തുമെന്ന് ഔദ്യോഗികമായി അറിയിച്ചത്. ഏഷ്യനെറ്റാണ് ഓസ്ലറിന്റെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.


ഓസ്ലർ ബോക്സ്ഓഫീസിൽ


ഓസ്ലർ 50 കോടിയോളം ആഗോള ബോക്സ് ഓഫീസിൽ നേടിയെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. സൂപ്പർ ഹിറ്റ് ചിത്രമായ അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന ചിത്രമെന്ന പേരിൽ തന്നെ ഓസ്ലർക്ക് റിലീസിന് മുമ്പെ പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു. ഒപ്പം മമ്മൂട്ടി ചിത്രത്തിൽ കാമിയോ വേഷം ചെയ്യുമെന്ന് അഭ്യുഹങ്ങൾ വന്നതോടെ ഓസ്ലറിന് കൂടുതൽ പ്രേക്ഷകരിലേക്കെത്തി. ആദ്യ മൂന്ന് ദിവസം കൊണ്ട് ഓസ്ലർ 8.15 കോടിയാണ് ബോക്സ് ഓഫീസിൽ നേടിയത്. ഏറ്റവും ഒടുവിൽ 25-ാം ദിവസം പുറത്ത് വിട്ട കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസിൽ ജയറാം ചിത്രം നേടിയത് 40 കോടി രൂപയാണ്. യുഎഇയിൽ കളക്ഷൻ ഏകദേശം പത്ത് കോടിയോളം ഓസ്ലർ നേടിട്ടുണ്ട്. പുതിയ കണക്കുകൾ എല്ലാ കൂടി വരുമ്പോൾ ജയറാം ചിത്രത്തിന്റെ ആകെ ബോക്സ്ഓഫീസ് കണക്ക് 50 കോടി കടക്കും.


ഡോക്ടറായ രൺധീർ കൃഷ്ണൻ എഴുതിയ കഥയാണ് മിഥുൻ മുനുവൽ സംവിധാനം ചെയ്തിരിക്കുന്നത്. ഇർഷാദ് എം ഹസ്സനും മിഥുൻ മാനുവെലും ചേർന്നാണ് നേരമ്പോക്ക് സിനിമാസിന്റെ ബാനറിൽ  ചിത്രം നിർമിച്ചിരിക്കുന്നത്. ജയറാമിനെയും മമ്മൂട്ടിയെയും കൂടാതെ അർജുൻ അശോകൻ, ദിലീഷ് പോത്തൻ, ജഗദീഷ്, അനശ്വര രാജൻ, സെന്തിൽ കൃഷ്‍ണ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാൽ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.


സംഗീതം മിഥുൻ മുകുന്ദ്, എഡിറ്റിംഗ് സൈജു ശ്രീധർ, കലാസംവിധാനം ഗോകുൽദാസ്, മേക്കപ്പ് റോണക്സ്‌ സേവ്യർ, കോസ്റ്റ്യും ഡിസൈൻ അരുൺ മനോഹർ, ക്രിയേറ്റീവ് ഡയറക്ടർ പ്രിൻസ് ജോയ്, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് റോബിൻ വർഗീസ്, രജീഷ് വേലായുധൻ, എക്സിക്യുട്ടീവ്  പ്രൊഡ്യൂസർ ജോൺ മന്ത്രിക്കൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ഫോട്ടോ സുഹൈബ്, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രത്തിൽ മമ്മൂട്ടിയുടെ എൻട്രി അടക്കം വളരെ രഹസ്യമായാണ് അണിയറ പ്രവർത്തകർ സൂക്ഷിച്ചിരുന്നത്. ഇത് കൊണ്ട് തന്നെ ചിത്രത്തിന് വലിയ പ്രേക്ഷക പ്രീതിയാണ് ലഭിച്ചതും.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.