Abraham Ozler OTT Release Date: അഭ്യൂഹങ്ങൾക്കും സംശയങ്ങൾക്കും വിരാമമിട്ട് ഒടുവിൽ എബ്രഹാം ഓസ്ലർ ഒടിടിയിലേക്ക് എത്തുകയാണ്.  നിലവിലെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഡിസ്നി ഹോട്ട് സ്റ്റാറാണ് ചിത്രത്തിൻറെ ഒടിടി അവകാശം നേടിയതെന്ന് സോഴ്സുകളെ ഉദ്ധരിച്ച് ടൈംസ് എൻറർ ടെയിൻമെൻറ് റിപ്പോർട്ട് ചെയ്യുന്നു. ജനുവരി 11-ന് തീയ്യേറ്ററിലെത്തിയ ചിത്രം ഇപ്പോഴും ഒടിടിയിൽ വരാത്തത് എന്താണെന്ന തരത്തിൽ വലിയ ചർച്ചകളും സിനിമാ പ്രേമികളുടെ ഇടയിൽ ഉണ്ടായിരുന്നു ഇതിന് വിരാമമിട്ടാണ് പുതിയ റിപ്പോർട്ടുകൾ പുറത്തു വരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിലെ ലഭ്യമായ വിവരങ്ങൾ പ്രകാരം മാ‍ർച്ച് 20-നായിരിക്കും ചിത്രം സ്ട്രീമിങ്ങ് ആരംഭിക്കുക എന്നതാണ് റിപ്പോ‍‍ർട്ടുകൾ. എന്നാൽ ഇതിൽ ചിത്രത്തിന്റെ അണിയറ പ്രവ‍ർത്തകരിൽ നിന്നും സ്ഥിരീകരണം ആവശ്യമാണ്. ഇങ്ങനെ വന്നാൽ 20-ന് അ‍‍ർദ്ധരാത്രി മുതലെങ്കിലും ചിത്രം ഇനി കാണാൻ സാധിക്കും. അഞ്ചാം പാതിരയിലൂടെ ശ്രദ്ധേയനായ മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന്റെ സംവിധാനം. നി‍ർവ്വഹിക്കുന്നത്. എസിപി എബ്രഹാം ഒസ്ലാറായാണ് ജയറാം സിനിമിയിൽ എത്തുന്നത്. വളരെ വലിയ വിജയമാണ് തീയ്യേറ്ററിൽ ചിത്രത്തിന് ലഭിച്ചത്.


ALSO READ : Malaikottai Vaaliban OTT : മലൈക്കോട്ടൈ വാലിബൻ ഒടിടി റിലീസ് പ്രഖ്യാപിച്ചു; എവിടെ, എപ്പോൾ കാണാം?


ഏറ്റവും പ്രധാന കാര്യമെന്താണെന്നാൽ 2024ലെ ആദ്യ സൂപ്പർ ഹിറ്റ് ചിത്രമാണ് ഓസ്ലർ.  ഫെബ്രുവരി ഒമ്പതിനും 16നും ഇടയിലായിരിക്കും ചിത്രം ഒടിടിയിൽ എത്തുമെന്നത് ചില റിപ്പോർട്ടുകളുണ്ടായിരുന്നു. ഒടിടി പ്ലേ, ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഇത് റിപ്പോ‍ർട്ട് ചെയ്യുകയും ചെയ്തു. ഇതിനിടയിൽ ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സംബന്ധിച്ചും ചില ത‍ർക്കങ്ങൾ ഉണ്ടായെന്നാണ് സൂചന.


തിയറ്റർ പ്രദർശനം സമയത്ത് ചിത്രത്തിന്റെ ഡിജിറ്റൽ പാർട്ട്ണറായി എഴുതി കാണിച്ചത് പ്രൈം വീഡിയോ എന്നായിരുന്നു. ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം സ്റ്റാർ നെറ്റ്വർക്ക് സ്വന്തമാക്കിയിരിക്കുന്നു. ഇതിലാണ് ആരാധകർക്കും സംശയം തോന്നിയത്. എന്നാൽ നിലവിലെ സൂചനകൾ പ്രകാരം ചിത്രം എന്തായാലും ഹോട് സ്റ്റാറിൽ തന്നെയായിരിക്കും എത്തുക.


 ആദ്യ മൂന്ന് ദിവസം കൊണ്ട് ഓസ്ലർ 8.15 കോടിയാണ് ബോക്സ് ഓഫീസിൽ നേടിയത്. കണക്ക് നോക്കിയാൽ  50 കോടിയോളം ആഗോള ബോക്സ് ഓഫീസിൽ ചിത്രം നേടി കഴിഞ്ഞു. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന ചിത്രമെന്ന സ്വീകാര്യത കൂടി വന്നിരുന്നതിനാൽ ത്രില്ല‍ർ പ്രേമികളും ആവേശത്തിലായിരുന്നു.


ALSO READ : Queen Elizabeth OTT : പ്രണയദിനത്തിൽ ക്വീൻ എലിസബത്ത് ഒടിടിയിൽ എത്തി; എവിടെ കാണാം?


ഏറ്റവും ഒടുവിൽ 25-ാം ദിവസത്തെ കൂടി കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസിൽ ചിത്രം നേടിയത് 40 കോടി രൂപയാണ്. യുഎഇയിൽ മാത്രം കളക്ഷൻ ഏകദേശം പത്ത് കോടിയോളം നേടിയിട്ടുണ്ട്. പുതിയ കണക്കുകൾ എല്ലാ കൂടി വരുമ്പോൾ ജയറാം ചിത്രത്തിന്റെ ആകെ ബോക്സ്ഓഫീസ് കണക്ക് 50 കോടി കടക്കും.


ഡോക്ട‍ർ രൺധീർ കൃഷ്ണൻ കഥ എഴുതി മിഥുൻ മുനുവൽ സംവിധാനം ചെയ്ത ചിത്രം ഇർഷാദ് എം ഹസ്സനും മിഥുൻ മാനുവെലും ചേർന്നാണ് നേരമ്പോക്ക് സിനിമാസിന്റെ ബാനറിൽ  നിർമിച്ചിരിക്കുന്നത്. ജയറാാം മമ്മൂട്ടി എന്നിവർക്കൊപ്പം അർജുൻ അശോകൻ, ദിലീഷ് പോത്തൻ, ജഗദീഷ്, അനശ്വര രാജൻ, സെന്തിൽ കൃഷ്‍ണ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്തായാലും ഒടിടി റീലിസിന്റെ ആവേശത്തിലാണ് പ്രേക്ഷകരും. ചിത്രം തീയ്യേറ്ററിൽ കാണാൻ സാധിക്കാത്തവർക്ക് ഇനി ഒടിടിയിൽ വീട്ടിലിരുന്ന് കാണാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.