Abraham Ozler OTT : ഒസ്ലർ ഒടിടിയിൽ എത്തിയോ? എന്നാൽ എവിടെ കാണാം?
Abraham Ozler Movie OTT Release Updates : ആമസോൺ പ്രൈം വീഡിയോയ്ക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത്.
Ozler Movie OTT Platform : ജയറാമിനെ കേന്ദ്രകഥാപാത്രമാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കിയ മെഡിക്കൽ ക്രൈം ത്രില്ലർ ചിത്രമാണ് എബ്രഹാം ഓസ്ലർ. ചിത്രത്തിൽ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തിയതോടെ ഓസ്ലർ തിയറ്ററിൽ വമ്പൻ വിജയമായി മാറി. 2024ലെ മലയാളം സിനിമ ഇൻഡസ്ട്രിയിലെ ആദ്യ സൂപ്പർ ഹിറ്റ് ചിത്രമാണ് ഓസ്ലർ. തിയറ്ററുകളിൽ ജനുവരി 11ന് എത്തിയ ചിത്രം ഇതിനോടകം 40 കോടിയിൽ അധികം കളക്ഷൻ നേടിട്ടുണ്ടെന്നാണ് ബോക്സ്ഓഫീസ് വൃത്തങ്ങൾ അറിയിക്കുന്നത്. റിലീസായി 30 ദിവസം പിന്നിടുന്ന ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് നിരവധി പേർ.
ഒസ്ലർ എന്ന് ഒടിടിയിൽ എത്തും?
ആമസോൺ പ്രൈം വീഡിയോയ്ക്കാണ് ഒസ്ലറിന്റെ ഡിജിറ്റൽ അവകാശം ലഭിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി ഒമ്പതിന് ഒടിടിയിൽ സംപ്രേഷണം ആരംഭിക്കുമെന്നായിരുന്നു ഇംഗ്ലീഷ് മാധ്യമങ്ങളായ ടൈംസ് ഓഫ് ഇന്ത്യ, റിപ്പബ്ലിക്ക്, ഫിലിമി ബീറ്റ് തുടങ്ങിയവ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ചിത്രം പറഞ്ഞ ദിവസം ഒടിടിയിൽ എത്തിയിരുന്നില്ല. ഇനി ചിത്രത്തിന്റെ ഒടിടി റിലീസം സംബന്ധിച്ച് ഔദ്യോഗിക വിവരത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. തിയറ്ററിൽ പ്രദർശനം ആരംഭിച്ച് 30 ദിവസം പിന്നിടുന്ന ഓസ്ലർ ഇനി ഈ ഒരാഴ്ചയും കൂടി തിയറ്ററുകളിൽ തുടരുമെന്നാണ് ലഭിക്കുന്ന സൂചന. മമ്മൂട്ടിയുടെ മറ്റൊരു ചിത്രമായ ഭ്രമയുഗം ഫെബ്രുവരി 15ന് തിയറ്ററുകളിൽ എത്തും. ഇതെ തുടർന്നായിരിക്കും ഓസ്ലർ തിയറ്റർ വിട്ട് ഒടിടിയിൽ എത്തുക.
ALSO READ : OTT Releases : അയലാൻ മുതൽ ക്യാപ്റ്റൻ മില്ലർ വരെ ; ഇന്ന് ഒടിടിയിൽ എത്തിയ ചിത്രങ്ങൾ
ഒസ്ലറിന്റെ ബോക്സ്ഓഫീസ് കളക്ഷൻ
2024ലെ ആദ്യ മലയാളം സൂപ്പർ ഹിറ്റ് ചിത്രമാണ് ഓസ്ലർ. സൂപ്പർ ഹിറ്റ് ചിത്രമായ അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന ചിത്രമെന്ന പേരിൽ തന്നെ ഓസ്ലർക്ക് റിലീസിന് മുമ്പെ പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു. ഒപ്പം മമ്മൂട്ടി ചിത്രത്തിൽ കാമിയോ വേഷം ചെയ്യുമെന്ന് അഭ്യുഹങ്ങൾ വന്നതോടെ ഓസ്ലറിന് കൂടുതൽ പ്രേക്ഷകരിലേക്കെത്തി. ആദ്യ മൂന്ന് ദിവസം കൊണ്ട് ഓസ്ലർ 8.15 കോടിയാണ് ബോക്സ് ഓഫീസിൽ നേടിയത്. ഏറ്റവും ഒടുവിൽ 25-ാം ദിവസം പുറത്ത് വിട്ട കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസിൽ ജയറാം ചിത്രം നേടിയത് 40 കോടി രൂപയാണ്.
ഡോക്ടറായ രൺധീർ കൃഷ്ണൻ എഴുതിയ കഥയാണ് മിഥുൻ മുനുവൽ സംവിധാനം ചെയ്തിരിക്കുന്നത്. ഇർഷാദ് എം ഹസ്സനും മിഥുൻ മാനുവെലും ചേർന്നാണ് നേരമ്പോക്ക് സിനിമാസിന്റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നത്. ജയറാമിനെയും മമ്മൂട്ടിയെയും കൂടാതെ അർജുൻ അശോകൻ, ദിലീഷ് പോത്തൻ, ജഗദീഷ്, അനശ്വര രാജൻ, സെന്തിൽ കൃഷ്‍ണ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാൽ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
സംഗീതം മിഥുൻ മുകുന്ദ്, എഡിറ്റിംഗ് സൈജു ശ്രീധർ, കലാസംവിധാനം ഗോകുൽദാസ്, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ അരുൺ മനോഹർ, ക്രിയേറ്റീവ് ഡയറക്ടർ പ്രിൻസ് ജോയ്, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് റോബിൻ വർഗീസ്, രജീഷ് വേലായുധൻ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ജോൺ മന്ത്രിക്കൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ഫോട്ടോ സുഹൈബ്, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രത്തിൽ മമ്മൂട്ടിയുടെ എൻട്രി അടക്കം വളരെ രഹസ്യമായാണ് അണിയറ പ്രവർത്തകർ സൂക്ഷിച്ചിരുന്നത്. ഇത് കൊണ്ട് തന്നെ ചിത്രത്തിന് വലിയ പ്രേക്ഷക പ്രീതിയാണ് ലഭിച്ചതും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ