ജയറാം നായകനായെത്തിയ തീയ്യേറ്ററിൽ മികച്ച പ്രതികരണം നേടിയ ചിത്രമാണ് എബ്രഹാം ഓസ്ലര്‍. ഒരു സൈക്കോളജിക്കൽ ക്രൈം ത്രില്ലർ എന്ന ജോണറിൽ ചിത്രം മികച്ച നേട്ടമാണ് 2024-ൽ ആദ്യം ഉണ്ടാക്കിയത്. രൺധീർ കൃഷ്ണൻ കഥ എഴുതി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരും ഇരു കയ്യും നീട്ടി സ്വീകരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യം 2023 ഡിസംബർ 25-നായിരുന്നു ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങിയിരുന്നത്. പിന്നീടിത് 2024- ജനുവരിയിലേക്ക് മാറ്റി.എസിപി എബ്രഹാം ഓസ്ലറായാണ് ജയറാം ചിത്രത്തിൽ എത്തുന്നത്. ഇപ്പോഴിതാ പ്രേക്ഷകർക്കായി ഒരു സന്തോഷ വാർത്ത കൂടി എത്തുകയാണ്. ചിത്രം ഫെബ്രുവരിയിൽ ആദ്യ ആഴ്ചയിൽ തന്നെ ഒടിടിയിലേക്ക് എത്തിയേക്കും. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ ഫെബ്രുവരി 9-ന് ഒസ്ലർ ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യും. എന്നാൽ തീയ്യതി അണിയറ പ്രവർത്തകർ സ്ഥിരീകരിച്ചിട്ടില്ല.


ചിത്രം ബോക്സോഫീസിൽ


തീയ്യേറ്ററുകളിലും ഒരു വലിയ പ്രകമ്പനമാണ് ചിത്രം സൃഷ്ടിച്ചത്. കേരള ബോക്സോഫീസിൽ മൂന്ന് ദിവസം കൊണ്ട് ചിത്രം നേടിയത് 8.15 കോടിയാണ്. 2024-ലെ ആദ്യ ബോക്സോഫീസ് ഹിറ്റായാണ് ചിത്രം കണക്കാക്കുന്നതും. ഒരു മെഡിക്കൽ ത്രില്ലർ ചിത്രമായിട്ടാണ് മിഥുൻ മാനുവൽ ഓസ്ലർ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. 


ഇർഷാദ് എം ഹസ്സനും മിഥുൻ മാനുവെലും ചേർന്നാണ് നേരമ്പോക്ക് സിനിമാസിന്റെ ബാനറിൽ  ചിത്രം നിർമിച്ചിരിക്കുന്നത്. ജയറാമിനെ കൂടാതെ അർജുൻ അശോകൻ, ദിലീഷ് പോത്തൻ, ജഗദീഷ്, അനശ്വര രാജൻ, സെന്തിൽ കൃഷ്‍ണ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാൽ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 


സംഗീതം മിഥുൻ മുകുന്ദ്, എഡിറ്റിംഗ് സൈജു ശ്രീധർ, കലാസംവിധാനം ഗോകുൽദാസ്, മേക്കപ്പ് റോണക്സ്‌ സേവ്യർ, കോസ്റ്റ്യും ഡിസൈൻ അരുൺ മനോഹർ, ക്രിയേറ്റീവ് ഡയറക്ടർ പ്രിൻസ് ജോയ്, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് റോബിൻ വർഗീസ്, രജീഷ് വേലായുധൻ, എക്സിക്യുട്ടീവ്  പ്രൊഡ്യൂസർ ജോൺ മന്ത്രിക്കൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ഫോട്ടോ സുഹൈബ്, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രത്തിൽ മമ്മൂട്ടിയുടെ എൻട്രി അടക്കം വളരെ രഹസ്യമായാണ് അണിയറ പ്രവർത്തകർ സൂക്ഷിച്ചിരുന്നത്. ഇത് കൊണ്ട് തന്നെ ചിത്രത്തിന് വലിയ പ്രേക്ഷക പ്രീതിയാണ് ലഭിച്ചതും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ