2013 ൽ മാർട്ടിൻ സ്കോഴ്സസ് സംവിധാനം ചെയ്ത ദി വൂൾഫ് ഓഫ് വാൾ സ്ട്രീറ്റ് എന്ന ചിത്രത്തിലൂടെയാണ് മർഗോട്ട് റോബി ആദ്യമായി ഹോളീവുഡിൽ അരങ്ങേറിയത്. അതിന് ശേഷം ഡി.സിയുടെ സൂയിസൈഡ് സ്ക്വാഡിന്‍റെ രണ്ട് ചിത്രങ്ങളിലും ബേർഡ്സ് ഓഫ് പ്രേ എന്ന ചിത്രത്തിലും ഹാർളി ക്വിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മർഗോട്ട് റോബി വലിയ ആരാധക പിൻതുണ നേടി. ഡി.സി കോമിക്സിലൂടെയും ആനിമേറ്റഡ് ചിത്രങ്ങളിലൂടെയും പ്രേക്ഷകരെ ആകർഷിച്ച ഈ കഥാപാത്രം മർഗോട്ട് റോബിയിലൂടെ കൂടുതൽ പ്രശംസ പിടിച്ച് പറ്റി.  


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം മർഗോട്ട് തന്‍റെ 32 ആം ജന്മദിനം ആഘോഷിച്ചിരുന്നു. ഈ ദിവസം താരത്തിന്‍റെ ഒരു പഴയ അഭിമുഖമാണ് ആരാധകർക്കിടയിൽ ചർച്ചാ വിഷയം ആയത്. തന്‍റെ ആദ്യ ചിത്രമായ ദി വൂൾഫ് ഓഫ് വാൾ സ്ട്രീറ്റ് എന്ന ചിത്രത്തില്‍ താരം ലിയണാഡോ ഡികാപ്രിയോ ആയി ഇഴുകി ചേർന്ന് അഭിനയിച്ച രംഗങ്ങലെക്കുറിച്ചാണ് താരം അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഈ ചിത്രത്തിൽ ഡികാപ്രിയോക്കൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗങ്ങൾ വളരെയധികം ബുദ്ധിമുട്ടിയാണ് ചിത്രീകരിച്ചത് എന്നാണ് താരം പറഞ്ഞത്. സിനിമയിൽ ലിയണാഡോ ഡികാപ്രിയോയുടെ ഭാര്യയുടെ വേഷമാണ് മർഗോട്ട് റോബി അവതരിപ്പിച്ചത്. 

Read Also: Kaduva Movie : പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ രണ്ടാം സ്ഥാനത്ത് കടുവ; ഒന്നാം സ്ഥാനം ഏക് വില്ലന്‍ റിട്ടേണ്‍സിന്


ആദ്യ ചിത്രത്തിൽത്തന്നെ വളരെ ഇന്‍റിമേറ്റ് ആയ രംഗങ്ങള്‍ ചിത്രീകരിക്കേണ്ടി വന്നതിലെ ഭയവും ആശങ്കയുമാണ് മർഗോട്ട് അഭിമുഖത്തിലൂടെ പങ്ക് വച്ചത്. നിരവധി ആളുകൾക്ക് മുന്നിൽ ഒരു സെക്സ് സീനിൽ അഭിനയിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നാണ് താരം സാക്ഷ്യപ്പെടുത്തിയത്. താരത്തിന്‍റെ വാക്കുകളിലേക്ക്. 'ഞാൻ രണ്ട് പേർ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുൻപും ശേഷവുമുള്ള സന്ദർഭങ്ങൾ ചലച്ചിത്രങ്ങലിൽ അവതരിപ്പിച്ചിട്ടുണ്ട്. 


എന്നാൽ ആദ്യമായി ദി വൂൾഫ് ഓഫ് വാൾ സ്ട്രീറ്റ് എന്ന ചിത്രത്തിലാണ് ഒരു മുഴുനീള ലൈംഗിക വേഴ്ച്ചയിൽ അഭിനയിക്കുന്നത്. അതും എന്‍റെ ആദ്യ ചിത്രത്തിൽത്തന്നെ. ലക്ഷക്കണക്കിന് ആളുകൾ കാണുന്ന സിനിമ പോലൊരു മാധ്യമത്തിൽ അത്തരം ഒരു രംഗം അവതരിപ്പിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാൽ ഒരു അഭിനേതാവ് എന്ന നിലയിൽ സിനിമയുടെ പൂർണ്ണതയ്ക്ക് അത് ആവശ്യമാണ് എന്ന തിരിച്ചറിവ് ആണ് അത് ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത് എന്നുമാണ് താരം അഭിമുഖത്തിൽ പറഞ്ഞത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.