Aamir Khan Stucked In Chennai Flood : മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കത്തിൽ കുടുങ്ങി ബോളിവുഡ് താരം അമീർ ഖാൻ. 89കാരിയായ മാതാവ് സീനത്ത് ഹുസൈന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് താരം ചെന്നൈയിൽ എത്തിയത്. വിവരം അറിഞ്ഞയുടൻ സന്നദ്ധപ്രവർത്തകരെത്തി അമിർ ഖാനെയും അമ്മയെയും സുരക്ഷിതമായ ഇടത്തേക്ക് മാറ്റുകയും ചെയ്തു. ബോളിവുഡ് താരത്തിനൊപ്പം തമിഴ് നടൻ വിഷ്ണു വിശാലിനെയും സന്നദ്ധപ്രവർത്തകരെത്തി സുരക്ഷിതമായ ഇടത്തേക്ക് മാറ്റി. വിഷ്ണു വിശാൽ എക്സിൽ പങ്കുവെച്ച് പോസ്റ്റിലാണ് അമിർ ഖാനെ സന്നദ്ധപ്രവർത്തകർ രക്ഷപ്പെടുത്തുന്ന ചിത്രങ്ങൾ പുറത്ത് വന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അമീർ ഖാനും വിഷ്ണു വിശാലും തമാസിച്ചിരുന്ന കാരപ്പക്കം ഭാഗങ്ങളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇരു താരങ്ങളും തങ്ങളുടെ വസതിയിൽ തുടരുകയായിരുന്നു. വിഷ്ണു വിശാൽ തങ്ങളുടെ ദുരവസ്ഥ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ അറിയിക്കുകയും തുടർന്ന് തമിഴ്നാട് ഫയർ ബ്രിഗേഡ് സംഘമെത്തി രക്ഷപ്പെടുത്തുകയായിരുന്നു. 


ALSO READ : Cyclone Michuang Viral Video : മിഗ്ജൗമ് ചുഴലിക്കാറ്റിൽ വലഞ്ഞ് ജനം; ചെന്നൈയിൽ നടുറോഡിൽ ഭീമൻ മുതല



മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് കഴിഞ്ഞ ദിവസമായി പെയ്ത മഴയിൽ വേലച്ചേരി, പള്ളികരണൈ, കാരപ്പാക്കം ഇടങ്ങളിൽ ക്രമാതീതമായിട്ടാണ് ജലനിരപ്പ് ഉയർന്നത്. നിലവിൽ കാരപ്പക്കം മേഖലിൽ രക്ഷപ്രവർത്തനം തുടരുകയാണെന്ന് വിഷ്ണു വിശാൽ തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി. 


അതേസമയം മിഷോങ് ചുഴലിക്കാറ്റ് കരതൊട്ടു. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേ​ഗത്തിലാണ് കാറ്റ് ആന്ധ്രാതീരം ലക്ഷ്യമാക്കി എത്തിയത്.തീരത്ത് കടൽക്ഷോഭം രൂക്ഷമാണ്. ആറടി വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിലാണ് കാറ്റ് കര തൊട്ടത്. നിലവില്‍  ബപതലാ തീരത്ത് കൂടിയാണ് കാറ്റിന്റെ സഞ്ചാരം. ഇതോടെ തിരുപ്പതി, നെല്ലൂർ, ബാപ്തല അടക്കം 8 ജില്ലകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മൂന്നുമണിക്കൂറിനുള്ളില്‍ പൂര്‍ണമായും തീവ്ര ചുഴലിക്കാറ്റ് ആന്ധ്ര തീരത്ത് ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ അറിയിപ്പ്. 


സംഭരണശേഷി പൂർണ്ണമായതോടെ ചെന്നൈക്ക് ചുറ്റുമുള്ള 6 ഡാമുകൾ ഇന്നലെ തുറന്നു വിട്ടിരുന്നു. അതിനാൽ മഴയ്ക്ക് ശമനമുണ്ടെങ്കിലും ചെന്നൈ നഗരത്തില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന പോലീസുകാരനടക്കം 6 പേർക്ക് ഇന്നലെ ഉണ്ടായ പ്രളയത്തിൽ ജീവൻ നഷ്ടമായി. കില്‍പോക്കില്‍ രുക്മനാഥന്‍ എന്ന കോണ്‍സ്റ്റബിളാണ് മരിച്ചത്. കൂടാതെ നിവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. നഗരത്തിലെ വൈദ്യുതി ബന്ധം വൈകിട്ടോടെ ഭാഗികമായെങ്കിലും പുനസ്ഥാപിക്കുമെന്നാണ് ലഭിക്കുന്ന സൂചന.



 

 


 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.