കൊച്ചി: മലയാള സിനിമാ മേഖലയിൽ വിദേശത്തു നിന്നു വൻതോതിലുള്ള കള്ളപ്പണ നിക്ഷേപം വരുന്നതായി ഇന്റലിജൻസ്  റിപ്പോർട്ട്. ഇതേ തുടർന്ന് ആദായനികുതി വകുപ്പും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) നടപടികൾ ശക്തമാക്കി. മലയാള സിനിമയിലെ പ്രമുഖരായ 5 നിർമാതാക്കൾ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്. അതിൽ നടനും നിർമ്മാതാവുമായ ഒരു വ്യക്തി 25 കോടി രൂപ പിഴയടച്ച് കേസിൽ നിന്നും തടിയൂരിയതായി സൂചന. ഇയാൾ വിദേശത്തു വൻതുക കൈപ്പറ്റിയതിന്റെ രേഖകൾ കേന്ദ്ര ഏജൻസികൾക്കു ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് 25 കോടി രൂപ നിർമാണക്കമ്പനി പിഴയടച്ചത്. ബാക്കി 4 പേരുടെ ചോദ്യംചെയ്യൽ ഇഡി തുടരുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

സിനിമയിറങ്ങി രണ്ടാഴ്ച കഴിയും മുൻപ് തന്നെ കളക്ഷൻ അൻപതും എഴുപതും കോടി നേടിയെന്ന് ചില നിർമ്മാതാക്കൾ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവകാശപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമായും ഇപ്പോൾ അന്വേഷണം നടക്കുന്നത്.  നൂറു മുതൽ ഇരുനൂറു വരെ സ്‌ക്രീനുകളിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രങ്ങളിൽ പലതും തീയേറ്ററുകളിൽ വലിയ പരാജയമായിരുന്നു. തീയേറ്ററുകളിൽ അതിക നാൾ നിൽക്കാത്ത കാണാൻ അധികം ആളില്ലാത്ത അവസ്ഥയിലും പത്തോ ഇരുപതോ ദിവസം കൊണ്ട് 50 കോടി നേടുന്ന കണക്കുകൾ ആദായ നികുതി വകുപ്പിന് വ്യക്തമാകാതെ വന്നതോടെയാണ് ഈ നടപടി. നടൻ മോഹൻലാലിന്റെ മൊഴി ഇതിനു മുന്നേ തന്നേ ആദായ നികുതി വകുപ്പ് രേഖപ്പെടുത്തിയിരുന്നു. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും മോഹൻലാലും തമ്മിലുള്ള സാമ്പത്തിക ഇടപാടിലായിരുന്നു അന്ന് അന്വേഷണം.


ALSO READ:  ബേസിൽ ജോസഫ് ചിത്രം 'കഠിന കഠോരമീ അണ്ഡകടാഹം' ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?


രാജ്യത്തിന്റെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള ഏതെങ്കിലും ആശയങ്ങളുടെ പ്രചാരണത്തിനായുള്ള 'പ്രൊപഗാൻഡ' സിനിമകളുടെ നിർമാണത്തിനു വേണ്ടിയാണോ വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നതെന്നാണു പ്രധാനമായും പരിശോധിക്കുന്നത്. വിദേശകള്ളപ്പണ നിക്ഷേപം വരുന്ന സിനിമകളുടെ നിർമാണ വേളയിലാണ് ലഹരിമരുന്ന് ഏറ്റവും അധികം ഷൂട്ടിങ് ലൊക്കേഷനുകളിൽ എത്തുന്നതെന്നും കേന്ദ്ര ഏജൻസികൾക്കു മൊഴി ലഭിച്ചിട്ടുണ്ട്.


അതേസമയം മാസങ്ങൾക്കു മുമ്പേ മലയാള സിനിമാ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട പ്രമുഖ താരങ്ങളുടെയും നിർമ്മാതാക്കളുടെയും വീടുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്,ലിസ്റ്റിൻ സ്റ്റീഫൻ, തുടങ്ങി മലയാള സിനിമാ മേഖലയിൽ നിർമ്മാണ രംഗത്ത് സജീവമായവരുടെ സാമ്പത്തിക ഇടപാടുകളിലും നിർമ്മാണ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുമായിരുന്നു പരിശോധന. അന്ന് 225 കോടി രൂപയുടെ കള്ളപ്പണ ഇടപാട് തിരിച്ചറിഞ്ഞതായും 70 കോടിയിലേറെ നികുതി വെട്ടിപ്പ് നടത്തിയതായും സൂചനയുണ്ട്. ഈ പശ്ചാത്തലത്തിൽ 25 കോടി അടച്ച പ്രമുഖ നടൻ പൃഥ്വിരാജ് ആണെന്ന തരത്തിലും വാർത്തകൾ പ്രചരിക്കുന്നുണ്ട്.


അതേസമയം സമീപകാലത്തു മലയാളത്തിൽ കൂടുതൽ മുതൽ മുടക്കിയ നിർമ്മാതാവിനെ ആദായനികുതി വകുപ്പു രണ്ടുദിവസമായി ചോദ്യം ചെയ്യുന്നുണ്ട്. ഈ നിർമ്മാതാവിനെ ബെനാമിയാക്കി മലയാള സിനിമയിൽ കള്ളപ്പണം നിക്ഷേപിക്കുന്നതായുള്ള ആരോപണം പരിശോധിക്കാനാണിത്. കൂടാതെ മലയാളത്തിലെ പുതിയ സിനിമകളെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും സൂക്ഷ്മമായി പരിശോധിക്കാനും രഹസ്യാന്വേഷണ ഏജൻസികൾക്കു കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ശേഷിക്കുന്ന 3 നിർമ്മാതാക്കൾക്കും ചോദ്യം ചെയ്യലിനു ഹാജരാകാൻ ഇഡി നോട്ടിസ് നൽകി. ഇവരുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ്മാരുടെ മൊഴിയും രേഖപ്പെടുത്തും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.