വൈക്കം:  പ്രശസ്ത നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ അന്തരിച്ചു. പുലർച്ചെ ആറ് മണിയോടെ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. അദ്ദേഹത്തിന് എഴുപത് വയസായിരുന്നു. മസ്തിഷ്‌ക ജ്വരത്തെ തുടർന്ന് ഏറെ നാളായി അദ്ദേഹം ചികിത്സയിലായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അധ്യാപകനും നാടക പ്രവർത്തകനുമായിരുന്ന പി ബാലചന്ദ്രൻ സിനിമയിൽ തിളങ്ങിയത് തിരക്കഥാ രചയിതാവ് എന്ന നിലയിലാണ്.  അഭിനേതാവ് എന്ന നിലയിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിരുന്നു.  2012ൽ പി കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി ഇവൻ മേഘരൂപൻ എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തിരുന്നു.


Also Read: Covid19: രാജ്യത്തെ ഈ രണ്ട് സംസ്ഥാനങ്ങളിലാണ് ഏറ്റവും ഉയർന്ന കൊറോണ കേസ്, ആശങ്ക പ്രകടിപ്പിച്ച് സർക്കാർ 


ഉള്ളടക്കം, പവിത്രം, തച്ചോളി വർഗീസ് ചേകവർ, അങ്കിൾ ബൺ, കമ്മട്ടിപ്പാടം, എടക്കാട് ബറ്റാലിയൻ, പൊലീസ്, പുനരധിവാസം, മാനസം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്.  അദ്ദേഹം അൻപതോളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.  അവസാനം അഭിനയിച്ച ചിത്രം 'വൺ' ആണ്.  


നാടക രചനയ്ക്ക് സാഹിത്യ അക്കാദമി പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.  സംസ്കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് നടക്കും.