ന്യൂഡൽഹി: പ്രശസ്ത നടനും ദേശീയ അവാർഡ് ജേതാവുമായ ആശിഷ് വിദ്യാർത്ഥി 60-ാം വയസിൽ വീണ്ടും വിവാഹിതനായി. അസം സ്വദേശിനിയും ഫാഷൻ രം​ഗത്തെ വ്യവസായിയുമായ രൂപാലി ബറുവയാണ് വധുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കൊൽക്കത്തയിൽ വെച്ചാണ് ഇരുവരുടെയും വിവാഹ ചടങ്ങുകൾ നടന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇരുവരുടെയും കുടുംബാം​ഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹത്തിന് ശേഷം ആശിഷും രൂപാലിയും ചേ‍ർന്ന് റിസപ്ഷനും നടത്തി. വിവാഹം ലളിതമായ ചടങ്ങായിരിക്കണമെന്ന് രണ്ട് പേർക്കും നിർബന്ധമുണ്ടായിരുന്നുവെന്ന് രൂപാലി പറഞ്ഞു. സ്ക്രീനിൽ വില്ലനാണെങ്കിലും ജീവിതത്തിൽ ആശിഷ് നല്ല മനുഷ്യനാണെന്നും അതാണ് തന്നെ അദ്ദേഹത്തിലേയ്ക്ക് അടുപ്പിച്ചതെന്നും രൂപാലി കൂട്ടിച്ചേർത്തു. 


ALSO READ: ഫഹദിന്റെ പാച്ചുവും അത്ഭുതവിളക്കും ഉടൻ ഒടിടിയിലെത്തും; എപ്പോൾ, എവിടെ കാണാം?


“എന്റെ ജീവിതത്തിന്റെ ഈ ഘട്ടത്തിൽ, രൂപാലിയെ വിവാഹം കഴിക്കുന്നത് പറഞ്ഞറിയിക്കാൻ സാധിക്കാത്ത ഒരു തരം ഒരു വികാരമാണ്. ഞങ്ങൾ രാവിലെ ഒരു കോടതിയിൽ വെച്ച് വിവാഹവും തുടർന്ന് വൈകുന്നേരം ഒരു ഒത്തുചേരലും നടത്തി.” ആശിഷ് വിദ്യാർത്ഥി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 


ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, ഒഡിയ, മറാഠി, ബംഗാളി എന്നീ ഭാഷകളിൽ ആശിഷ് വിദ്യാ‍ർത്ഥി അഭിനയിച്ചിട്ടുണ്ട്. നടി ശകുന്തള ബറുവയുടെ മകൾ രാജോഷി ബറുവയെയാണ് അദ്ദേഹം നേരത്തെ വിവാഹം കഴിച്ചത്. ഇതിനോടകം തന്നെ 11 ഭാഷകളിലായി 300ലധികം സിനിമകളിൽ ആശിഷ് വിദ്യാർത്ഥി അഭിനയിച്ചു കഴിഞ്ഞു. 1995-ൽ തന്റെ ആദ്യ ചിത്രമായ ദ്രോഹ്കാലിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് അദ്ദേഹം സ്വന്തമാക്കി.


അഭിനയത്തിന് പുറമേ ഒരു ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്സ് ഉള്ള ഒരു യൂട്യൂബ് ചാനലും ആശിഷ് വിദ്യാ‍ർത്ഥിയ്ക്കുണ്ട്. ഭക്ഷണത്തെക്കുറിച്ചുള്ള വ്ലോഗുകളാണ് അദ്ദേഹം പങ്കുവെയ്ക്കാറുള്ളത്. വെങ്കിടേഷ് ദഗ്ഗുബതി, റാണ ദഗ്ഗുബതി, സുചിത്ര പിള്ള, ഗൗരവ് ചോപ്ര, സുർവീൻ ചൗള എന്നിവർ പ്രധാന വേഷത്തിലെത്തുന്ന റാണാ നായിഡു എന്ന ക്രൈം വെബ് സീരീസിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. പ്രശാന്ത് നായർ, കെവിൻ ലുപെർച്ചിയോ എന്നിവർ രചിച്ച് പ്രശാന്ത് നായരും രൺദീപ് ഝായും ചേർന്ന് സംവിധാനം ചെയ്ത നെറ്റ്ഫ്ലിക്സ് ഒറിജിനൽ ട്രയൽ ബൈ ഫയർ സീരീസിന്റെ ഭാഗമായിരുന്നു ആശിഷ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.