മലയാള സിനിമയിലെ താരങ്ങൾ ഉൾപ്പെട്ട ലഹരി വിവ​ദം വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. വിഷയത്തിൽ സിനിമാ മേഖലയിലെ പല പ്രമുഖരും പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ്. ഇപ്പോൾ ഇതാ മലയാള സിനിമയിലെ ലഹരി ഉപയോ​ഗം വർധിച്ചുവരികയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ബാബുരാജ്. മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടൻ്റെ വെളിപ്പെടുത്തൽ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലഹരി ഉപയോ​ഗിക്കുന്ന താരങ്ങളുടെ ലിസ്റ്റ് ഉണ്ടെന്ന് ബാബുരാജ് പറഞ്ഞു. മറ്റ് ആർക്കോ വേണ്ടി കൊണ്ടുപോകുകയാണെന്നാണ് പിടിക്കപ്പെട്ട് കഴിയുമ്പോൾ ഇവ‍‍ർ പറയുന്നത്. ഒരു പ്രാവശ്യം എക്സസൈസ്കാർ ചെയ്സ് ചെയ്തെത്തിയത് വലിയൊരു നടന്റെ വണ്ടിക്ക് പിറകെയാണ്. ആ വണ്ടി നിർത്തി തുറന്നിരുന്നെങ്കിൽ മലയാളം ഇൻഡസ്ട്രി അന്ന് തീരുമായിരുന്നു. ആ ഉദ്യോ​ഗസ്ഥൻ ചെയ്യുന്ന ജോലി വെറുതെയായാലോ എന്നു കരുതിയിട്ടാവാം അതെല്ലാം അവിടെവച്ച് നിന്നതെന്നും ഇതൊക്കെ ന​ഗ്നമായ സത്യങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. 


ALSO READ: നവ്യാ നായരുടെ 'ജാനകി ജാനേ'യ്ക്ക് ക്ലീൻ യു സർട്ടിഫിക്കറ്റ്; ചിത്രം മെയ് 12ന് തിയേറ്ററുകളിൽ


ലഹരി ഉപയോ​ഗം പണ്ടും ഉണ്ടായിരുന്നെങ്കിലും എല്ലാത്തിനും ഒരു മറയുണ്ടായിരുന്നു എന്നാണ് ബാബുരാജ് പറയുന്നത്. ഇപ്പോൾ ആ മറ മാറി പരസ്യമായി ചെയ്യാൻ തുടങ്ങി. അമ്മ സംഘടനയിൽ ആരൊക്കെ ലഹരി ഉപയോ​ഗിക്കുന്നു എന്നതിന്റെ മുഴുവൻ ലിസ്റ്റുമുണ്ട്. വ്യക്തികൾക്ക് എന്തും ചെയ്യാം. എന്നാൽ, ജോലി സ്ഥലത്ത് ഉപയോ​ഗിക്കുമ്പോഴാണ് പ്രശ്നം. ജോലി കഴിഞ്ഞ് പോയി ഇഷ്മുള്ളത് ചെയ്യാം. നമുക്ക് നിമയവിരുദ്ധമായ പല കാര്യങ്ങളും മറ്റു പല രാജ്യങ്ങളിലും ലീ​ഗലാണ്. ജോലിക്ക് വിളിക്കുമ്പോൾ ഫോണെടുക്കൂ. ഇതാണ് നിർമാതാക്കൾ പറഞ്ഞതെന്നും ബാബുരാജ് കൂട്ടിച്ചേർത്തു. 


ഇക്കഴിഞ്ഞ ഏപ്രിൽ 25നാണ് നടൻമാരായ ശ്രീനാഥ് ഭാസിയെയും ഷെയ്ൻ നി​ഗമിനെയും സിനിമ സംഘടനകൾ വിലക്കിയത്. സിനിമ പിന്നണി പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക, താരസംഘടനായ അമ്മ, നിർമാതാക്കളുടെ സംഘടന എന്നിവ‍ർ സംയുക്തമായാണ് രണ്ട് നടൻമാരുടെയും കാര്യത്തിൽ കടുത്ത തീരുമാനമെടുത്തത്. ഇരു നടൻമാരുമായും സഹകരിക്കില്ലെന്നാണ് സംഘടനകൾ അറിയിച്ചത്.


മയക്കുമരുന്ന് ഉപയോഗിക്കുന്ന നടിമാരുമായും നടന്മാരുമായും സഹകരിക്കില്ലെന്നും അങ്ങനെയുള്ളവരുടെ പേര് സർക്കാരിന് നൽകുമെന്നും സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, വിലക്ക് എന്ന് പ്രത്യേകം പരാമ‍ർശിക്കാതെയായിരുന്നു സംഘടനകൾ തീരുമാനം അറിയിച്ചത്. ഇവർക്കൊപ്പം നി‍ർമ്മാതാക്കൾക്ക് വേണമെങ്കിൽ പ്രവർത്തിക്കാം. പക്ഷേ, ഇതിന് സംഘടനകളുടെ ഒരു പിന്തുണയും ഉണ്ടാകില്ലെന്ന് നി‍ർമ്മാതാവ് രഞ്ജിത്ത് അറിയിച്ചിരുന്നു. 


അതേസമയം, സിനിമയിലെ വിലക്കിന് പിന്നാലെ താരസംഘടനയായ അമ്മയിൽ അംഗത്വം നേടാൻ നടൻ ശ്രീനാഥ് ഭാസി അപേക്ഷ നൽകിയതും വലിയ വിവാദമായി. കലൂരിൽ അമ്മയുടെ ആസ്ഥാനത്ത് എത്തിയാണ് ശ്രീനാഥ് ഭാസി അപേക്ഷ നൽകിയത്. അതുവരെ അമ്മയിൽ അം​ഗത്വം എടുക്കാതിരുന്ന ശ്രീനാഥ് ഭാസി പ്രതിസന്ധി ഘട്ടത്തിൽ സംഘടനയെ സമീപിച്ചതാണ് വിവാദമായത്. അമ്മയുടെ നിയമപ്രകാരം എക്‌സിക്യൂട്ടീവിന്റെ അനുമതിക്കു ശേഷം മാത്രമാകും ശ്രീനാഥ് ഭാസിയുടെ അപേക്ഷയിൽ എന്ത് നടപടി സ്വീകരിക്കണം എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക. സംഘടനയുടെ അടുത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ അപേക്ഷ പരി​ഗണിച്ചേക്കുമെന്നാണ് സൂചന. 


താരങ്ങൾക്ക് സംഘടനയിൽ അംഗത്വം നൽകുന്നതിന് മുന്നോടിയായി അപേക്ഷ സമ‍ർപ്പിക്കുന്നവരുടെ സ്വഭാവം ഉൾപ്പടെയുള്ള കാര്യങ്ങൾ പരിഗണിക്കണമെന്നാണ് സംഘടനയുടെ ചട്ടം. അതേസമയം, തനിക്കെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്നാണ് ഷെയ്ൻ നിഗം പറയുന്നത്. ഷെയിൻ ആദ്യമെ തന്നെ അമ്മ സംഘടനയിൽ അംഗമാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.