`എന്റെ ഭാര്യയുടെ കാര്യങ്ങൾ സംസാരിക്കാൻ താൽപര്യമില്ല`; എലിസബത്തുമായി പിരിഞ്ഞോ എന്ന വാർത്തയിൽ സീ മലയാളം ന്യൂസിനോട് പ്രതികരിച്ച് നടൻ ബാല
Actor Bala Divorce ബാലയും എലിസബത്തും തമ്മിൽ 2021 സെപ്റ്റംബർ 5നാണ് വിവാഹിതരാകുന്നത്
കഴിഞ്ഞ വർഷമാണ് നടൻ ബാല രണ്ടാമത് വിവാഹിതനാകുന്നത്. ഡോക്ടറായ എലിസബത്ത് ബാലയുടെ ജീവിതസഖിയായി എത്തിയത് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ വാർത്തയും ചർച്ചയുമായിരുന്നു. പിന്നാലെ നടനും ഭാര്യയ്ക്കുമെതിരെ സോഷ്യൽ മീഡിയ ചില ഹേറ്റ് ക്യാമ്പെയ്നുകൾക്കും വഴിവെച്ചിരുന്നു. വിവാഹം കഴിഞ്ഞ ആദ്യ സമയങ്ങളിൽ ബാല നിരന്തരം തന്റെ ഭാര്യയ്ക്കൊപ്പമുള്ള വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമായിരുന്നു. എലിസബത്തിന് ആദ്യ സമ്മാനമായി നൽകിയ ആഢംബര കാറും താരത്തിന്റെ അമ്മ തന്റെ ഭാര്യയ്ക്ക് നൽകിയ സ്വർണമാലയും കമ്മലുമെല്ലാം ബാല തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരുന്നു.
എന്നാൽ ഇപ്പോൾ ബാലയും എലിസബത്തും വേർപിരിഞ്ഞു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകളും ചോദ്യങ്ങളും കൊണ്ട് നിറഞ്ഞ് നിൽക്കുകയാണ്. എലിസബത്ത് ബാലയോടൊപ്പം ചിത്രങ്ങൾ പങ്കുവയ്ക്കാത്തതും സ്വന്തം കുടുംബത്തോടൊപ്പം എലിസബത്ത് യൂട്യൂബിൽ ഒരുപാട് നാളുകൾക്ക് ശേഷം സജീവമായതും സോഷ്യൽ മീഡിയയിൽ വാർത്തയാക്കി. ഒന്നാം വിവാഹവാർഷിക സമയത്ത് ബാലയും എലിസബത്തും ഒരുമിച്ച് ഒരു ചിത്രം പോലും പങ്കുവയ്ക്കാത്തത് കൂടിയായപ്പോൾ ആരാധകർ ഏതാണ്ട് ഉറപ്പിച്ച് കഴിഞ്ഞിരുന്നു. ഇപ്പോഴിതാ സത്യാവസ്ഥ വെളിപ്പെടുത്തി ബാല തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സീ മലയാളം ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ബാല തുറന്ന് പറച്ചിൽ നടത്തിയിരിക്കുന്നത്.
ചോദ്യം: എലിസബത്ത് എവിടെയാണ് ? യൂട്യൂബ് ചാനലിൽ ഇപ്പോൾ എലിസബത്ത് വീണ്ടും ആക്ടീവാണ്. ബാലയോടൊപ്പം കാണുന്നില്ല. എന്താണ് ബാലയും എലിസബത്തും തമ്മിൽ സംഭവിക്കുന്നത്?
"അവൾ ഡോക്ടറാണ്. കുന്നംകുളം ആശുപത്രിയിൽ ജോലി ചെയ്യുന്നു. അടുത്ത മാസം ഏറ്റവും വലിയൊരു പൊസിഷനിലേക്ക് അവൾ മാറും. ബാക്കിയുള്ള കാര്യങ്ങൾ എനിക്ക് സംസാരിക്കാൻ താല്പര്യമില്ല. ഞാനും എന്റെ ഭാര്യയുടെ കാര്യങ്ങൾ ഞാൻ എന്തിനാണ് നിങ്ങളുമായി പങ്കുവയ്‌ക്കേണ്ട ആവശ്യം? ഇപ്പോൾ നിങ്ങളുടെ കല്യാണം കഴിഞ്ഞാലും ഞാൻ നിങ്ങളുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് ചോദിക്കില്ല. ചില കുടുംബജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങൾ മാധ്യമപ്രവർത്തകർ വിട്ടേക്കണം. ദുൽക്കർ മുതൽ പല താരങ്ങളും ഇതിനെക്കുറിച്ച് പ്രതികരിച്ചിരുന്നു. മാധ്യമപ്രവർത്തകർ പലതിലും ഓവർ ആയി പോകുന്നുണ്ട്. എല്ലാത്തിനും ഒരു പരിധി വേണം. നടൻ എന്ന രീതിയിലും അല്ലാതെയും എനിക്ക് ഒരുപാട് കഷ്ടപ്പാടുകളുണ്ട്. എനിക്ക് ഫീലിങ്ങ്‌സ് ഉണ്ട്. എനിക്കും മനസ്സുണ്ട്, മനഃസാക്ഷിയുണ്ട്. അത് ഒന്ന് ബഹുമാനിക്കണം എന്ന് മാത്രമാണ് ഞാൻ പറയുന്നത്. എനിക്കും കുടുംബജീവിതമുണ്ട്, അത് വെച്ച് ഇങ്ങനെ കുറ്റപ്പെടുത്തികൊണ്ടിരിക്കരുത്."
2021 സെപ്റ്റംബർ 5നാണ് ബാലയും എലിസബത്തും തമ്മിൽ വിവാഹിതരാകുന്നത്. ബാലയുടെ രണ്ടാമത്തെ വിവാഹമാണിത്. ഗായികയായ അമൃത സുരേഷാണ് ബാലയുടെ ആദ്യ ഭാര്യ. ആ ബന്ധത്തിൽ താരത്തിന് ഒരു മകളുണ്ട്. അമൃത സുരേഷ് നിലവിൽ സംഗീത സംവിധായകൻ ഗോപി സുന്ദർക്കൊപ്പം ലിവിങ് ടുഗെദറിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...