കൊച്ചി: യുട്യൂബര്‍ അജു അലക്സിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കൂടുതൽ പ്രതികരണവുമായി ബാല. സംഭവത്തിൽ ബാലക്കെതിരെ പോലീസ് കേസെടുത്തിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ പ്രതികരണവുമായി നടന്‍ ബാല ഇന്നലെ രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ബാല. താനുള്‍പ്പെടെയുള്ള വ്യക്തികളെ നീചമായി അധിക്ഷേപിക്കുന്ന ആളാണ് അജു അലക്സെന്നും അത് ചോദിക്കാനാണ് അയാളുടെ താമസസ്ഥലത്ത് പോയതെന്നും ബാല പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അജു അലക്സിന്റെ വീഡിയോ കുടുംബത്തോടൊപ്പം കാണാന്‍ പറ്റില്ല, അതിനാല്‍ തന്നെ അവന്‍ ആന്‍റി സോഷ്യലാണ്. അവന്‍ മാധ്യമങ്ങളെക്കാള്‍ ബുദ്ധിമാനാണ്. അവന്‍റെ കണ്ടന്‍റ് എങ്ങനെ വില്‍ക്കണം എന്ന് അവന് അറിയാം. അടുത്തിടെ മരിച്ചുപോയ കലാകാരന്‍ കൊല്ലം സുധിയെക്കുറിച്ച് അവന്‍ എന്തൊക്കെയാണ് പറഞ്ഞതെന്നും ബാല ചോദിച്ചു. സുധിയോടൊപ്പം അവസാനമായി ഷോ ചെയ്തത് ഞാനാണ്. അതിനാല്‍ തനിക്ക് വിഷമം ഉണ്ടെന്നും ബാല പറഞ്ഞു.


സുധിയുടെ മരണത്തില്‍ ലക്ഷ്മി നക്ഷത്ര കരഞ്ഞതിനെക്കുറിച്ച് എന്തൊക്കെയാണ് അയാള്‍ പറഞ്ഞത്. ഒരാള്‍ മരിച്ചാല്‍ അയാളോട് അടുപ്പമുള്ളവർ കരയില്ലേ. അഖില്‍ മാരാര്‍, റോബിന്‍ എന്നിവരെക്കുറിച്ചൊക്കെ ഇയാൾ എന്തൊക്കെ പറഞ്ഞു. പലരുടെയും അമ്മയെ പറഞ്ഞു. ആരും പ്രതികരിച്ചില്ല. അതിനാലാണ് ഞാന്‍‌ പ്രതികരിക്കാന്‍‌ ഇറങ്ങിയതെന്ന് ബാല പറഞ്ഞു.


ALSO READ: Actor Bala: 'ചെകുത്താനെ' വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി; നടന്‍ ബാലക്കെതിരെ കേസ്


ചെകുത്താന്‍ തനിക്കെതിരെ നല്‍കിയ പരാതി ഫ്രിഡ്ജ് പൊളിക്കാന്‍ നോക്കി, ലാപ്ടോപ്പ് പൊളിക്കാന്‍ നോക്കി എന്നൊക്കെയാണ്. ശരിക്കും അവിടെ വല്ലതും പൊളിഞ്ഞിട്ടുണ്ടോയെന്ന് പരിശോധിക്കണം. ചെകുത്താന്‍‌ എന്ന അജു അലക്സിനെതിരെ ഞാന്‍ കേസിന് പോകില്ല. കാരണം, ഈ നാട്ടില്‍‌ നൂറായിരം പ്രശ്നമുണ്ട് അതിനിടയില്‍ ചെകുത്താനാണോ വലിയ കാര്യം. പോലീസ് പൊട്ടന്മാരൊന്നും അല്ലല്ലോ. ഇത്തരം പരാതി അവര്‍ നോക്കുമെന്നും ബാല പറയുന്നു.


തനിക്കൊപ്പം ഗുണ്ടകള്‍ ഉണ്ടായിരുന്നെന്നാണ് അയാള്‍ പറയുന്നത്. തല്ലാന്‍ പോകുന്ന ആരെങ്കിലും ഭാര്യയെ കൊണ്ടു പോകുമോ? മറ്റൊരാള്‍ എനിക്ക് വൃക്ക തന്ന വ്യക്തിയാണ്. പിന്നെ നായ കടിച്ച് ആന്‍റി ബയോട്ടിക് എടുക്കുന്ന ഞാന്‍ ആരെ തല്ലാനാണ്. പിന്നെ തല്ല് കിട്ടിയാല്‍‌ ഓടില്ലേ? അയാള്‍‌ അവിടെ തല്ലാന്‍ പോയ ആളെ കാറുവരെ കൊണ്ടുവിടുമോ? ചെകുത്താന്‍ ഉപയോഗിക്കുന്ന ഭാഷയില്‍‌ വീഡിയോകള്‍ അടുത്ത തലമുറ കാണരുതെന്നും അതാണ് എന്‍റെ നിയമമെന്നും ബാല മാധ്യമങ്ങളോട് പറഞ്ഞു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.