Amritha Suresh visits Bala: അമൃതയെത്തി, ഒപ്പം മകൾ പാപ്പുവും; ബാലയെ കണ്ട് സംസാരിച്ചുവെന്ന് അഭിരാമി സുരേഷ്
ചെന്നൈയിൽ നിന്നും ബാലയുടെ സഹോദരൻ ശിവ കൊച്ചി അമൃത ആശുപത്രിയിൽ എത്തിയിട്ടുണ്ട്. നിലവിൽ ബാലയ്ക്ക് മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് അഭിരാമി സുരേഷ് വ്യക്തമാക്കി.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലയെ സന്ദർശിച്ച് അമൃതയും മകൾ പാപ്പുവും (അവന്തിക). കൊച്ചിയിലെ അമൃത ആശുപത്രിയിൽ കുടുംബ സമേതമാണ് അമൃത സുരേഷ് എത്തിയത്. 45 മിനിറ്റോളം ബാല അമൃതയും മകളുമായി സംസാരിച്ചുവെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. നിലവിൽ വേറെ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അഭിരാമി സുരേഷ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ചെന്നൈയിൽ നിന്നും ബാലയുടെ സഹോദരൻ ശിവ എത്തിയുണ്ടെന്നും അഭിരാമിയുടെ പോസ്റ്റിൽ പറയുന്നു. മകളെ കാണണമെന്ന ബാലയുടെ ആഗ്രഹ പ്രകാരമാണ് അവന്തികയെ ആശുപത്രിയിൽ എത്തിച്ചതെന്നാണ് വിവരം.
അഭിരാമി സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
'ബാല ചേട്ടന്റെ അടുത്തു ഞങ്ങൾ കുടുംബസമേതം എത്തി ..
പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു ..
She is still at the hospital.. with him ..
ചെന്നൈയിൽ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട് ..
നിലവിൽ വേറെ പ്രശ്നങ്ങളൊന്നുമില്ല ..
Kindly don’t spread fake news at this hour. '
നടൻ ഉണ്ണി മുകുന്ദൻ, നിർമ്മാതാവ് എൻ.എം ബാദുഷ, സംവിധായകൻ വിഷ്ണു മോഹൻ എന്നിവരും ബാലയെ ആശുപത്രിയിലെത്തി കണ്ടിരുന്നു. ബാലയോട് സംസാരിച്ചുവെന്നും വേറെ കുഴപ്പങ്ങളൊന്നും ഇല്ലെന്നുമാണ് ഉണ്ണി മുകുന്ദൻ ഉൾപ്പെടെയുള്ളവർ വ്യക്തമാക്കിയത്.
കരൾ മാറ്റ ശസ്ത്രക്രിയയുടെ സാധ്യതകൾ ഡോക്ടർമാർ തേടുന്നതായി ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. ബാലയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്നാണ് വിവരം. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ വൈകിട്ടാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആണ് ബാല ചികിത്സയിലുള്ളതെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്. കരള്‍ രോഗവുമായി ബന്ധപ്പെട്ട് ബാല നേരത്തെ ചികിത്സ തേടിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ബാലക്ക് കുറച്ചു ദിവസങ്ങളായി ഭക്ഷണം കഴിക്കാൻ പ്രയാസം നേരിട്ടിരുന്നുവെന്നും വിവരമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...