യുവനടൻ ബിബിൻ ജോർജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന 'കൂടൽ' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മഞ്ജു വാര്യർ, ജയസൂര്യ, വിഷ്ണു ഉണ്ണികൃഷ്ണൻ, സംവിധായകൻ നാദിർഷ തുടങ്ങി ഒട്ടേറെ ചലച്ചിത്ര താരങ്ങളുടെയും സോഷ്യൽ മീഡിയ താരങ്ങളുടെയും പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മലയാളത്തിലാദ്യമായി ഒരു ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഇന്നത്തെ യുവത്വത്തിന്റെ ആഘോഷവും, അവർക്കിടയിലുണ്ടാകുന്ന  സംഭവവികാസങ്ങളുമാണ് പറയുന്നത്. ആക്ഷനും ആവേശം നിറയ്ക്കുന്ന അഞ്ച് ഗാനങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റാണ്. 'ചെക്കൻ' എന്ന സിനിമയിലെ  'ഒരു കാറ്റ് മൂളണ്..' എന്ന വൈറൽ ഗാനത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠൻ പെരുമ്പടപ്പ് ചിത്രത്തിൽ ഒരു ഗാനം പാടി അഭിനയിക്കുന്നു. നായകൻ ബിബിൻ ജോർജ്ജും ഒരു ഗാനം ആലപിച്ചിട്ടുണ്ട്.


ALSO READ: സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ!! അടുത്ത ഹിറ്റ് ഉടൻ


മണ്ണാർക്കാട്,അട്ടപ്പാടി, കോയമ്പത്തൂർ, മലയാറ്റൂർ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. പി ആൻഡ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജിതിൻ കെ വി ആണ് ചിത്രം നിർമ്മിക്കുന്നത്. നാല് നായികമാരാണ് ചിത്രത്തിലുള്ളത്. മറീന മൈക്കിൾ, നിയ വർഗ്ഗീസ്, അനു സിത്താരയുടെ സഹോദരി അനു സോനാര എന്നിവർക്കൊപ്പം  ട്രാൻസ് വുമൺ മോഡൽ റിയ ഇഷയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


തമിഴിലെ പ്രശസ്ത സംവിധായകനായ കാർത്തിക് സുബ്ബരാജിന്റെ പിതാവ് ഗജരാജ് ഈ ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ അഭിനയിക്കുന്നു. 
വിജിലേഷ്, വിനീത് തട്ടിൽ, വിജയകൃഷ്ണൻ, കെവിൻ, റാഫി ചക്കപ്പഴം, അഖിൽഷാ, സാം ജീവൻ, അലി അരങ്ങാടത്ത്, ലാലി മരക്കാർ, സ്നേഹ വിജയൻ, അർച്ചന രഞ്ജിത്ത്, ദാസേട്ടൻ കോഴിക്കോട് തുടങ്ങി റീൽസ്, സോഷ്യൽ മീഡിയ താരങ്ങളും നിരവധി  പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.


'ചെക്കൻ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഫി എപ്പിക്കാട്  ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഷജീർ പപ്പയാണ് ഛായഗ്രാഹകൻ. കോ റൈറ്റേഴ്‌സ് - റാഫി മങ്കട, യാസിർ പരതക്കാട്, പ്രോജക്ട് ഡിസൈനർ - സന്തോഷ് കൈമൾ, പ്രൊഡക്ഷൻ കൺട്രോളർ - ഷൗക്കത്ത് വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - അസിം കോട്ടൂർ, എഡിറ്റിങ് - ജർഷാജ് കൊമ്മേരി.


ALSO READ: വീണ്ടും ബോക്സ് ഓഫീസ് തൂക്കാൻ നസ്ലിൻ; 'ആലപ്പുഴ ജിംഖാന' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു


കലാ സംവിധാനം - അസീസ് കരുവാരകുണ്ട്, മേക്കപ്പ് - ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം - ആദിത്യ നാണു, സംഗീത സംവിധാനം - സിബു സുകുമാരൻ, ആൽബിൻ എസ് ജോസഫ്, നിഖിൽ അനിൽകുമാർ, പ്രസാദ് ചെമ്പ്രശ്ശേരി, ബിജിഎം - സിബു സുകുമാരൻ, ഗാനരചന - ഷിബു പുലർക്കാഴ്ച, ഇന്ദുലേഖ വാര്യർ, എം കൃഷ്ണൻ കുട്ടി, നിഖിൽ അനിൽകുമാർ, സോണി മോഹൻ, ഷാഫി, ഗായകർ - യാസിൻ നിസാർ.


മണികണ്ഠൻ പെരുമ്പടപ്പ്, ബിബിൻ ജോർജ്ജ്, ഇന്ദുലേഖ വാര്യർ, അഫ്‌സൽ എപ്പിക്കാട്, ശില്പ അഭിലാഷ്, അഞ്ജു തോമസ്, കോറിയോഗ്രാഫർ - വിജയ് മാസ്റ്റർ, അസ്സോസിയേറ്റ് ക്യാമറാമാൻ - ഷാഫി കോറോത്ത്, കളറിസ്റ്റ് - അലക്‌സ് തപസി, സംഘട്ടനം - മാഫിയ ശശി, ഫിനാൻസ് കൺട്രോളർ - ഷിബു ഡൺ, അസോസിയേറ്റ് ഡയറക്ടർ - മോഹൻ സി നീലമംഗലം.


അസിസ്റ്റന്റ് ഡയറക്ടേഴ്സ് - യാസിർ പരതക്കാട്, അനൈക ശിവരാജ്, പി ടി ബാബു, സത്യൻ ചെർപ്പുളശ്ശേരി, സ്റ്റിൽസ്‌ -  രബീഷ് ഉപാസന, ലൊക്കേഷൻ മാനേജർ - ഉണ്ണി അട്ടപ്പാടി, പോസ്റ്റർ ഡിസൈൻ - മനു ഡാവിഞ്ചി, പി ആർ ഓ- എം കെ ഷെജിൻ, അജയ് തുണ്ടത്തിൽ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.