Biju Menon: ` ഇതൊരു ചെറിയ വാർത്തയാണോ? `, റോഡപകടങ്ങളിൽ കാൽനടയാത്രക്കാർ മരിച്ച വാർത്തയെ കുറിച്ച് ബിജു മേനോൻ
ഒരു പത്രത്തിൽ വന്ന വാർത്തയുടെ ഫോട്ടോ പങ്കുവച്ച് കൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. `ഇതൊരു ചെറിയ വാർത്തയാണോ` എന്ന ചോദ്യത്തോടെയാണ് ബിജു മേനോൻ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം നേടിയ താരമാണ് ബിജു മേനോൻ. തന്റെ അഭിനയ ജീവിതത്തിൽ തിരക്കിലായിരിക്കുന്ന താരം സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല. എന്നാൽ ഇപ്പോൾ ബിജു മേനോൻ പങ്കുവെച്ച ഒരു പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. റോഡപകടങ്ങളിൽ മരിച്ച കാൽനടയാത്രക്കാരെ കുറിച്ചുള്ള വാർത്തയാണ് ബിജു മേനോൻ പങ്കുവച്ചിട്ടുള്ളത്.
ഒരു പത്രത്തിൽ വന്ന വാർത്തയുടെ ഫോട്ടോ പങ്കുവച്ച് കൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. 'ഇതൊരു ചെറിയ വാർത്തയാണോ' എന്ന ചോദ്യത്തോടെയാണ് ബിജു മേനോൻ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. ഒരു വർഷത്തിനിടെ കേരളത്തിൽ റോഡപകടത്തിൽ മരിച്ചത് 1000 കാൽനട യാത്രക്കാർ എന്ന വാർത്തയാണ് ബിജു മേനോൻ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് ബിജു മേനോന്റെ പോസ്റ്റിന് പ്രതികരണവുമായി എത്തിയത്. അധികാരികൾ ഇനിയെങ്കിലും കണ്ണുതുറക്കണമെന്നും വിഷയത്തിൽ സർക്കാരിന്റെ ഇടപെടൽ അനിവാര്യമാണെന്നുമാണ് കൂടുതൽ പേരും അഭിപ്രായപ്പെട്ടത്. റോഡിൽ ഒരു സുരക്ഷയും ഇല്ലാത്ത നാട്, കേരളം ആണെന്നാണ് മററ് ചിലരുടെ കമന്റ്.
ബിജു മേനോൻ പങ്കുവെച്ച വാർത്തയുടെ പൂർണരൂപം -
കഴിഞ്ഞ ഒരു വർഷം സംസ്ഥാനത്തു റോഡപകടത്തിൽ മരിച്ചത് 1000 കാൽനട യാത്രക്കാർ. 2021 ജൂൺ 20 മുതൽ 2022 ജൂൺ 25 വരെ 8028 കാൽനട യാത്രക്കാർ റോഡപകടത്തിൽപ്പെട്ടതായി മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. ഇക്കാലയളവിൽ സ്വകാര്യ വാഹനങ്ങൾ മൂലമുണ്ടായ അപകടങ്ങൾ 35476 ആണ്. ഇത്രയും അപകടങ്ങളിലായി 3292 പേർ മരിച്ചപ്പോൾ 27745 പേർക്കു ഗുരുതര പരുക്കേറ്റു. ചരക്കുലോറി മൂലം 2798 അപകടങ്ങളുണ്ടായപ്പോൾ 510 പേരാണു മരിച്ചത്. 2076 പേർക്കു ഗുരുതര പരുക്കേൽക്കുകയും ചെയ്തു.
'എന്റെ അക്കൗണ്ട് ആരേലും ഹാക്ക് ചെയ്തോ?' സൗബിനെതിരെയുള്ള പോസ്റ്റിന്റെ സ്ക്രീൻഷോട്ടിനെക്കുറിച്ച് ഒമർ ലുലു
കൊച്ചി : നടൻ സൗബിൻ ഷാഹിറിനെ രൂക്ഷവും മോശവുമായ ഭാഷയിൽ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റിന്റെ സ്ക്രീൻഷോട്ടിനെക്കുറിച്ച് വിശദീകരണവുമായി സംവിധായകൻ ഒമർ ലുലു. പോസ്റ്റ് വ്യാജമാണെന്ന് രണ്ട് ദിവസങ്ങൾക്ക് മുമ്പ് അറിയിച്ച സംവിധായകൻ വിവാദം അവസാനിപ്പക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിശദീകരണം നൽകിയിരിക്കുന്നത്.
"എന്റെ അക്കൗണ്ട് എതെങ്കിലും ഹാക്കേർസ് ഹാക്ക് ചെയ്തോ എന്നും എനിക്ക് അറിയില്ല. ശ്രീ സൗബിൻ ഷാഹിറിനും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും വിഷമമുണ്ടായത് അറിഞ്ഞു അതിൽ ഞാനും അങ്ങേയറ്റം ഖേദം രേഖപ്പെടുത്തുന്നു . ഇത് സംബന്ധിച്ചുണ്ടായ വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് എല്ലാവരോടും അപേക്ഷിക്കുന്നു" ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.