നടനും കാസ്റ്റിംഗ് ഡയറക്ടറുമായ രാജേഷ് മാധവൻ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രത്തിൽ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. പെണ്ണിം പൊറാട്ടും എന്നാണ് ചിത്രത്തിന്റെ പേര്. കുഞ്ചാക്കോ ബോബനാണ് പോസ്റ്റർ പുറത്തിറക്കിയത്. ചാക്കോച്ചൻ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ...


COMMERCIAL BREAK
SCROLL TO CONTINUE READING

''പെണ്ണും പൊറാട്ടും ടീമിന് ആശംസകൾ. 
ചിത്രീകരണം ഉടൻ ആരംഭിക്കും!
നടനും കാസ്റ്റിംഗ് ഡയറക്ടറുമായ രാജേഷ് മാധവൻ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രമാണിത്.
എസ്ടികെ ഫ്രെയിംസിന്റെ ബാനറിൽ ശ്രീ സന്തോഷ് ടി കുരുവിളയാണ് കോമഡി ഡ്രാമ ചിത്രം നിർമ്മിക്കുന്നത്
.''



ഒരു കോമഡി ഡ്രാമ ചിത്രമാണ് പെണ്ണും പൊറാട്ടും എന്നാണ് റിപ്പോർട്ട്. രാജേഷ് മാധവൻ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രം നിർമ്മിക്കുന്നത് സന്തോഷ് ടി കുരുവിളയാണ്. എസ്ടികെ ഫ്രെയിംസിന്റെ ബാനറിലാണ് നിർമ്മാണം. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 


Also Read: ഷഫീക്കിനെ കാണാൻ തീയേറ്ററിലേക്ക് ഇരച്ചുകയറി പ്രേക്ഷകർ; ഷഫീഖിന്റെ സന്തോഷം തീയേറ്റർ ഹിറ്റ്


തന്റെ കഥാപാത്രങ്ങളിലൂടെ വളരെ വേ​ഗം തന്നെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് രാജേഷ് മാധവൻ. ന്നാ താൻ കേസ് കൊട് ചിത്രമാണ് രാജേഷിന്റേതായി ഒടുവിലിറങ്ങിയ ചിത്രം. മികച്ച പ്രതികരണം നേടിയ ചിത്രത്തിലെ രാജേഷിന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. സുരേഷ് എന്ന കഥാപാത്രത്തെ വളരെ തന്മയത്വത്തോടെയാണ് രാജേഷ് അവതരിപ്പിച്ചത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.