Kochi : നടൻ ദിലീപിന്റെ (Actor Dileep) പേരിൽ മാറ്റം വരുത്തിയെന്ന് വീണ്ടും സോഷ്യൽ മീഡിയിൽ ചർച്ചയാകുന്നു. കഴിഞ്ഞ ദിലീപ് കേന്ദ്രകഥാപത്രമായി എത്തുന്ന കേശു ഈ വീടിന്റെ നാഥൻ (Kesu Ee Veedinte Nathan) എന്ന സിനിമയിലെ ഒരു ഗാനത്തിനറെ വീഡിയോ ഇറങ്ങിയപ്പോഴാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി തുടങ്ങിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കാരണം മറ്റൊന്നുമല്ല വീഡിയോയിൽ ദിലീപിന്റെ പേരിൽ ചെറിയ ഒരു മാറ്റം വരുത്തിയാണ് നാദിർഷ സംവിധാനം ചെയ്യന്ന ചിത്രത്തിൽ ദിലീപിന്റെ പേര് അവതരിപ്പിച്ചിരിക്കുന്നത്. ഇംഗ്ലീഷിൽ DILEEP എന്ന് പേരിന് പകരം ഒരു അക്ഷരം കൂടി ചേർത്താണ് പോസ്റ്ററിലൂം വീഡിയോയിലും കാണിച്ചിരിക്കുന്നത്. ഒരു I-യും കൂടി DILIEEP ചേർത്താണ് അവതരിപ്പിച്ചരിക്കുന്നത്.


ALSO READ : Keshu Ee Veedinte Nadhan : ദിലീപിന്റെ സ്റ്റാൻഡേർഡിന് അനുസരിച്ച് വരികൾ കുറിച്ച് നാദിർഷ, കേശു ഈ വീടിന്റെ നാഥനിലെ ആദ്യ ഗാനവുമായി ദിലീപും നാദിർഷയും


അതേസമയം കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റ് 2020ൽ അവതരിപ്പിച്ചപ്പോൾ മുതൽ ഇക്കാര്യം അന്ന് ചർച്ചയായതായിരുന്നു. അത് തന്നെയാണ് ഇപ്പോൾ സിനിമയിലെ പാട്ട് ഇറങ്ങിയപ്പോഴും ചർച്ചയാകുന്നത്.


ദീലിപ് ന്യൂമെറോളജി പ്രകാരം തന്റെ പേരിൽ ഒരു അക്ഷരം അധികം ചേർത്തതാണെന്നാണ് സോഷ്യൽ മീഡിയിൽ ഒരു പക്ഷം പറയുന്നത്. ഇത്തരത്തിൽ സിനിമ മേഖലയിലെ പല നടന്മാരും അങ്ങനെ പേരുകൾ മാറ്റിട്ടുണ്ടെന്നാണ് ചർച്ചകളിൽ പറയുന്നത്. 


ALSO READ : Puzhu Movie: മമ്മൂട്ടിയും പാർവതി തിരുവോത്തും ഒന്നിക്കുന്ന 'പുഴു'വിന് തുടക്കം, പൂജ ചിത്രങ്ങൾ കാണാം


എന്നാൽ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ താരത്തിന്റെ പേരിൽ മാറ്റമില്ല. ഈ പേര് മാറ്റം ഈ സിനിമയക്ക് വേണ്ടി മാത്രമാണെന്നായിരുന്നു അന്ന് സംവിധായകൻ നാദിർഷാ പല മാധ്യമങ്ങളിലെ ഇന്റർവ്യൂവുകളിൽ അറിയിച്ചിരുന്നത്. 


നേരത്തെ ഇരുവരും ചേർന്ന് ദേ മാവേലി കൊമ്പത്ത് തുടങ്ങിയ കാസറ്റുകൾ ഇറക്കയിപ്പോൾ അന്ന് ദിലീപിന്റെ പേര് DILIEEP എന്നായിരുന്നു എഴുതിയിരുന്നത്. അതുകൊണ്ട് കേശു ഈ വീടിന്റെ നാഥനിൽ താരത്തിന്റെ പേര് അങ്ങനെ നൽകാൻ തീരുമാനിച്ചതെന്ന് നാദിർഷാ പറഞ്ഞിരുന്നു. 


ALSO READ : Mohanlal - Jeethu Joseph film Twelfth Man : ജീത്തു ജോസഫ് - മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ പുതിയ ത്രില്ലർ ചിത്രം ട്വൽത് മാൻ ഇന്ന് തുടങ്ങുന്നു


ഇന്നലെ ഓഗസ്റ്റ് 18നായിരുന്നു കേശു ഈ വീടിന്റെ നാഥനിലെ ആദ്യ ഗാനം പുറത്തിറങ്ങുന്നത്. നാദിർഷാ വരികളും സംഗീതം നൽകി ഗാനം ആലപിച്ചത് ദിലീപ് തന്നെയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.