Actor Lal | `നാല് വർഷം മുമ്പുള്ള പ്രതികരണമാണ് ഇപ്പോൾ പ്രചരിക്കുന്നത്`, നടിയെ ആക്രമിച്ച കേസിൽ ലാൽ
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിചാരണ നടപടികൾക്കിടെ പ്രതികരിച്ച് നടനും സംവിധായകനുമായി ലാൽ. സംഭവം നടന്ന് നാല് വർഷത്തോളമാകുന്നു. ഇതുമായി അന്ന് പറഞ്ഞ ചില കാര്യങ്ങൾ ഇന്ന് തന്റെ വിഷ്വൽ ഇല്ലാതെ ശബ്ദം മാത്രം വച്ച് പ്രചരിപ്പിക്കുകയാണെന്ന് ലാൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

നാലുവർഷം മുമ്പുള്ള ആ ദിവസങ്ങളിൽ ദിലീപിനെ സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ടുള്ള മാധ്യമങ്ങളുടെ ചില ചോദ്യങ്ങളിൽ താൻ പ്രതികരിച്ചിട്ടുണ്ടായിരുന്നു. ഇപ്പോൾ ഈ കുറിപ്പെഴുതാൻ കാരണം അന്നത്തെ തന്റെ പ്രതികരണങ്ങൾ ദൃശ്യമില്ലാതെ ശബ്ദം മാത്രമായി പ്രചരിക്കുന്നതിനാലാണെന്ന് ലാൽ പറഞ്ഞു.
ഒരുപാടു പേർ തന്നെ അനുകൂലിച്ചും പ്രതികൂലിച്ചും, ചിലർ നല്ല വാക്കുകളും വളരെ മോശമായി മറ്റു ചിലർ അസഭ്യ വർഷങ്ങളും തന്റെ മേൽ ചൊരിയുന്നതിൽ അസ്വസ്ഥനായതുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെയൊരു കുറിപ്പുമായി രംഗത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.
കുറ്റക്കാരനെയും നിരപരാധിയെയും ഒക്കെ വേർതിരിച്ചെടുക്കാൻ ഇവിടെ പോലീസും നിയമവും കോടതിയുമുണ്ട്. അവരുടെ ജോലി അവർ ചെയ്യട്ടെ എന്ന് അദ്ദേഹം കുറിച്ചു. യഥാർഥ കുറ്റവാളി അതാരായാലും ശിക്ഷിക്കപ്പെടട്ടെ, ഇരയ്ക്ക് നീതി ലഭിക്കട്ടെ എന്ന് കുറിച്ചുകൊണ്ടാണ് ലാൽ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...