മുംബൈ: മഹാഭാരതം ടെലിവിഷന്‍ പരമ്പരയിലെ ശകുനിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച  ഗുഫി പെയിന്റല്‍ അന്തരിച്ചു. 79 വയസായിരുന്നു.  വാർധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്നായായിരുന്നു അന്ത്യം.  മഹാഭാരതത്തിന്റെ കാസ്റ്റിംങ് സംവിധായകന്‍ കൂടിയായിരുന്നു ഗുഫി പെയിന്റല്‍.  താരത്തിന്റെ കുടുംബം തന്നെയാണ് മരണ വാർത്ത പുറത്തുവിട്ടത്. മെയ് 31 ന് ആരോഗ്യ നില മോശമായതിനെ തുർന്ന്  അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പ്രശസ്ത ഹാസ്യ താരം കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു


ഗുഫി പെയിന്റല്‍ 1944 ഒക്ടോബര്‍ 4 ന് പഞ്ചാബിലായിരുന്നു ജനിച്ചത്. പ്രശസ്ത ഹാസ്യനടനും സ്വഭാവ നടനുമായ പെയ്ന്റലിന്റെ മൂത്ത സഹോദരനാണ് ഇദ്ദേഹം. എഞ്ചിനീയറിങ്ങില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം ഈ രംഗത്തേക്ക് തിരിയുന്നത്.  ശേഷം മുംബൈയിലെത്തിയ അദ്ദേഹം മോഡലിംങ് രംഗത്ത് സജീവമായി.  അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത് 1975 ല്‍ പുറത്തിറങ്ങിയ റാഫൂ ചക്കര്‍ എന്ന ചിത്രത്തിലൂടെയാണ്.  ദില്ലഗി, സുഹാഗ്, ദേശ് പര്‍ദേശ്, ദാവാ, ഖൂം, സമ്രാട്ട് ആന്റ് കോ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ രംഗത്തെത്തിയത് 1986 ല്‍ ദൂരദര്‍ശന്റെ ബഹാദൂര്‍ ഷാ എന്ന പരമ്പരയിലൂടെയാണ്.  തുടര്‍ന്ന് ബി.ആര്‍ ചോപ്ര നിര്‍മ്മിച്ച മഹാഭാരതില്‍ ശകുനിയായി വേഷമിട്ടു.  മഹാഭാരതം വൻ ജനപ്രീതി നേടിയതോടെ ഗുഫി പെയിന്റലിന്റെ ശകുനി വേഷവും വളരെയധികം ശ്രദ്ധേയമാകുകയും താരത്തിന് ഒട്ടേറെ ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തു.


Also Read: ബുധന്റെ രാശിമാറ്റം സൃഷ്ടിക്കും ഗജകേസരി യോഗം; ഈ രാശിക്കാർക്ക് ജൂൺ 7 മുതൽ അതിഗംഭീരം സമയം!


കൂടാതെ കാനൂന്‍, സൗദ, സിഐഡി, ഓം നമ ശിവായ, കരണ്‍ സംഗിനി, രാധാകൃഷ്ണ, ഭാരത് കാ വീര്‍ പുത്ര- മഹാറാണ പ്രതാപ്, ജയ് കന്യ ലാല്‍ കി തുടങ്ങിയ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നടൻ എന്ന നിലയിൽ മാത്രമല്ല സംവിധായകനെന്ന നിലയിലും ഗുഫി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ശ്രീ ചൈതന്യ മഹാപ്രഭു എന്ന ചിത്രം ഉൾപ്പെടെ കുറച്ചധികം ടിവി സീരീയലുകൾ ഗുഫി സംവിധാനം ചെയ്തിട്ടുണ്ട്. അസോസ്സിയേറ്റ് ഡയറക്ടർ, കാസ്റ്റിങ്ങ് ഡയറക്ടർ, പ്രൊഡക്ഷൻ ഡിസൈനർ എന്നീ നിലകലും ഗുഫി പെയിന്റല്‍ പ്രവർത്തിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.