കൊച്ചി: താര സംഘടനയായ അമ്മയിൽ നിന്ന് രാജിവച്ച തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു തന്നെ വിളിച്ചിരുന്നുവെന്നും രാജി കാര്യത്തിൽ മാറ്റം വല്ലതും ഉണ്ടോയെന്നും ചോദിച്ചതായി ഹരീഷ് പേരടി പറയുന്നു. വിജയ് ബാബു സ്വയം ഒഴിഞ്ഞ് പോയതാണെന്ന പത്ര കുറിപ്പ് തിരുത്തി സംഘടന അയാളെ പുറത്താക്കിയാതാണെന്ന് തിരുത്താൻ തയാറുണ്ടോ എന്നായിരുന്നു തിരിച്ച് ചോദിച്ചതെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. ഇടവേള ബാബുവിൽ നിന്നും തൃപ്തികരമായ മറുപടി ലഭിക്കാത്തതിനാൽ രാജി തീരുമാനം ഉറച്ചത് തന്നെയെന്ന് ഹരീഷ് പേരടി വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം അമ്മ സംഘനയ്ക്കെതിരെയുള്ള തന്റെ പ്രതിഷേധവും അദ്ദേഹം പോസ്റ്റിലൂടെ അറിയിച്ചു. സംഘടനയെ അമ്മ എന്ന് വിളിക്കാത്തതിന് തിരിച്ചുവന്നാലും വിശദീകരണം തരേണ്ടി വരുമെന്ന് ഇടവേള ബാബു മുന്നറിയിപ്പ് നൽകിയെന്നും താരം പറയുന്നു. അമ്മ..മലയാളത്തിലെ മനോഹരമായ പദങ്ങളിലൊന്നാണ്. ഇത്രയും സ്ത്രീ വിരുദ്ധനിലപാടുകൾ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരിൽ അഭിസംബോധന ചെയ്യാൻ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ല എന്നായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം. 


Also Read: Vikram Movie: കേരളത്തിലും വിക്രം ഹിറ്റ്, ലോകേഷ് ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ ഇങ്ങനെ


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;


ഇന്നലെ A.M.M.Aയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നെ വിളിച്ചിരുന്നു...ഇന്നലെ അവരുടെ എക്സികൂട്ടിവ് മീറ്റിംഗിൽ എന്റെ രാജി ചർച്ച ചെയ്തിരുന്നു എന്നും എന്റെ രാജിയിൽ വല്ല മാറ്റവുമുണ്ടോ എന്നറിയാൻ...വിജയ് ബാബു സ്വയം ഒഴിഞ്ഞു പോയതാണെന്ന പത്ര കുറിപ്പ് പിൻവലിച്ച്  അയാളെ A.M.MA. പുറത്താക്കിയാതാണെന്ന തിരത്തലുകൾക്ക് തയ്യാറുണ്ടോ എന്ന് ഞാനും ചോദിച്ചു..വിജയ്ബാബുവിനെ പുറത്താക്കുന്ന പ്രശനമേയില്ലെന്നും I.C കമ്മറ്റി തങ്ങൾ പറഞ്ഞതു കേൾക്കാതെ ചാടിപിടിച്ച് നിലപാടെടുത്തതാണെന്നും ഇടവേളബാബു ഉറക്കെ പ്രഖ്യാപിച്ചു...അതുകൊണ്ടുതന്നെ എന്റെ രാജിയിൽ ഉറച്ച് നിൽക്കുമെന്ന് ഞാനും ഉറക്കെ പ്രഖ്യാപിച്ചു...പിന്നെ ഇടവേളയുടെ മറ്റൊരു മുന്നറിയിപ്പ്..A.M.M.A യെ ഞാൻ അമ്മ എന്ന വിളിക്കാത്തതിന് തിരിച്ചുവന്നാലും അതിന് വിശദീകരണം തരേണ്ടി വരുമത്രേ...ക്വീറ്റ് ഇൻഡ്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്യസമര പെൻഷൻ വാങ്ങാൻ പോകാത്ത ഒരു സ്വാതന്ത്ര്യ സമര പോരാളിയുടെ മകനാണ് ഞാൻ ...എന്റെ പേര് ഹരീഷ് പേരടി ...അമ്മ..മലയാളത്തിലെ മനോഹരമായ പദങ്ങളിലൊന്നാണ്..ഇത്രയും സ്ത്രീ വിരുദ്ധനിലപാടുകൾ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരിൽ അഭിസംബോധന ചെയ്യാൻ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ല എന്ന് ഖേദപൂർവ്വമറിയിക്കട്ടെ...A.M.M.A ഒരു തെറിയല്ല..അത് ആ അസോസിയേഷന്റെ ഒറജിനൽ ചുരക്കപേരാണ്...15ാം തിയ്യതിയിലെ കാര്യക്കാരുടെ ഒത്തുചേരലിൽ(Executive Meeting) എന്റെ രാജി എത്രയും പെട്ടന്ന് നിങ്ങൾ അംഗീകരിക്കുക...ഞാനും നിങ്ങളും രണ്ട് ദിശയിലാണ്...ഞാൻ ഇവിടെ തന്നെയുണ്ടാവും...വീണ്ടും കാണാം...



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.