കൊച്ചി : മലയാള ചലച്ചിത്ര താരം ഹരീഷ് പേങ്ങൻ അന്തരിച്ചു. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് നടന്റെ മരണം. 49 വയസായിരുന്നു. നെടുമ്പാശ്ശേരിയിൽ വിട്ടുവളപ്പിൽ വെച്ച് നാളെ വൈകിട്ട് മൂന്ന് മണിക്ക് സംസ്കാരം നടത്തും. വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടന് ഗുരുതരമായ കരൾ രോഗമാണെന്ന് പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ മരണം. ഒപ്പം ന്യുമോണിയ ബാധയും നടന്റെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷം 3.15 ഓടെയാണ് അന്ത്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നൽ മുരളി, ആട് 2 തുടങ്ങി നിരവധി ചിത്രങ്ങൾ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള നടനാണ് ഹരീഷ് പേങ്ങൻ.


ALSO READ : Actor Hareesh Pengan: നടൻ ഹരീഷ് പേങ്ങൻ ​ആശുപത്രിയിൽ; ശസ്ത്രക്രിയയ്ക്ക് സഹായം അഭ്യർത്ഥിച്ച് സുഹൃത്തുക്കൾ


നടൻ ഗുരുതരാവസ്ഥയിലാണെന്നും ചികിത്സയ്ക്ക് ഭീമമായ തുക വേണ്ടി വരുമെന്ന് ഹരീഷിന്റെ സുഹൃത്ത് സംവിധായകനുമായ മനോജ് കെ വർഗീസ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ കരൾ ദാനത്തിന് തയ്യാറായിരുന്നു ശസ്ത്രക്രിയയ്ക്ക് വലിയ തുക വേണ്ടി വരുമെന്നാണ് മനോജ് തന്റെ സോഷ്യൽ മീഡിയ കുറുപ്പിൽ കുറിച്ചിരുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.