നടൻ ഇന്ദ്രൻസിന്റെ മാതാവ് അന്തരിച്ചു
രണ്ട് ദിവസങ്ങൾക്ക് മുൻപ് ഓർമയും പൂർണമായി നഷ്ടപ്പെട്ട അമ്മയെ കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അസുഖം മൂർച്ഛിച്ചതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
നടൻ ഇന്ദ്രൻസിന്റെ അമ്മ ഗോമതി അന്തരിച്ചു. 90 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുലർച്ചെ 5 മണിയോടെയായിരുന്നു അന്ത്യം. ശാന്തികവാടത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു. കുറച്ച് നാളുകളായി സുഖമില്ലാതെ കിടപ്പിലായിരുന്നു. ആരോഗ്യം പൂർണമായും നഷ്ടപ്പെട്ടിരുന്നു. രണ്ട് ദിവസങ്ങൾക്ക് മുൻപ് ഓർമയും പൂർണമായി നഷ്ടപ്പെട്ട അമ്മയെ കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അസുഖം മൂർച്ഛിച്ചതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഇന്ദ്രൻസിന്റെ അച്ഛൻ കൊച്ചുവേലു വർഷങ്ങൾക്ക് മുന്നേ മരണപ്പെട്ടിരുന്നു. കൊച്ചുവേലുവിന്റെയും ഗോമതിയുടേയും ഒൻപത് മക്കളിൽ മൂന്നാമനായിരുന്നു ഇന്ദ്രൻസ്.