മലയാള സിനിമയ്ക്ക് മാത്രമല്ല ഇന്ത്യൻ സിനിമ ലോകത്തിന് ഏറ്റവും വലിയ നഷ്ടമാണുണ്ടായിരിക്കുന്നത്. ഇന്നസെന്റ് എന്ന മഹാനടന്റെ വേർപാടിൽ തകർന്നിരിക്കുകയാണ് മലയാള സിനിമാ ലോകം. പഴയ തലമുറയിലെ താരങ്ങൾ മുതൽ ഇന്നത്തെ തലമുറയിലുള്ളവരുമായി വരെ അത്രയധികം ആത്മബന്ധം അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്നതാണ് ഇതിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്. പേര് പോലെ തന്നെ തന്റെ നിഷ്ക്കളങ്കമായ ചിരിയിലൂടെ സ്വഭാവത്തിലൂടെ ഓരോരുത്തരുടെയും മനസ് കീഴടക്കിയ അതുല്യ പ്രതിഭയാണ് ഇന്നസെന്റ്.


COMMERCIAL BREAK
SCROLL TO CONTINUE READING

താരങ്ങൾ അടക്കം നിരവധി പേരാണ് ഇന്നസെന്റിന് ആദാരഞ്ജലി അർപ്പിച്ചെത്തിയത്. നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിലും ഇന്നസെന്റിനെ കുറിച്ചുള്ള ഓർമ്മകളുമൊക്കെ പങ്കുവെച്ചു. സംവിധായകനും നടനുമായ ലാലിന്റെ പോസ്റ്റ് ഹൃദയഭേദകമാണ്.


''സ്വർഗം സമ്പന്നമായി''... എന്ന രണ്ട് വാക്കിൽ ആ വേർപാടിന്റെ വേദന അദ്ദേഹം കുറിച്ചു. മറ്റൊരു ലോകത്ത് വേഷങ്ങൾ പകർന്നാടി ചിരി നിറയ്ക്കാൻ ഇന്നസെന്റ് യാത്രയായി. 



മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടമാണ് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. അതുല്യ പ്രതിഭകൾ, പകരം വയ്ക്കാനില്ലാത്ത പ്രതിഭകൾ അങ്ങനെ വിശേഷിപ്പിച്ചിരുന്ന ഒരുപാട് കലാകാരന്മാരെ മലയാള സിനിമയ്ക്ക് നഷ്ടമായി കഴിഞ്ഞു. ആ പ്രതിഭകളുടെ അടുത്തേയ്ക്ക് ചിരിയുടെ തമ്പുരാനും യാത്രയാകുകയാണ്. നികത്താൻ കഴിയാത്ത നഷ്ടം തന്നെയാണ് മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും. 


Also Read: Innocent Passed Away: ആലീസാന്റിയുടെ വള വിറ്റ കാശിനാണ് അച്ഛനെ തലശ്ശേരിയിലേക്കു വണ്ടി കേറ്റി വിട്ടത്‌; വിനീത് ശ്രീനിവാസന്‍ പങ്ക് വെച്ച കുറിപ്പ്


ദിലീപ്, ജയറാം, മോഹൻലാൽ തുടങ്ങി എല്ലാ താരങ്ങളും ഹൃദയഭേദകമായ കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. 'മലയാള സിനിമാ ചരിത്രത്തിലെ ഒരു ഐതിഹാസിക അധ്യായത്തിന് അവസാനമായിരിക്കുന്നു' എന്നാണ് പൃഥ്വിരാജ് താരത്തിന്റെ വിയോഗത്തിൽ കുറിച്ചത്. 


രണ്ട് തവണ ക്യാൻസർ തന്നെ പിടികൂടിയിട്ടും അതിനെയെല്ലാം നർമ്മം കൊണ്ട് നേരിട്ട ഇന്നസെന്റ് എന്ന മഹാപ്രതിഭയ്ക്ക് കേരളം യാത്രാമൊഴിയേകി. ഇന്നലെ രാത്രി 10:30 ഓടെ കൊച്ചിയിലെ വിപിഎസ് ലേക്ക്‌ഷോർ ആശുപത്രിയിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. അർബുദത്തെ തുടർന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടകളെ തുടർന്നാണ് അദ്ദേഹത്തെ ഈ മാസം 3 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് നിരവധി പേരാണ് സിനിമാ രാഷ്ട്രീയ രംഗത്തുനിന്നും എത്തിയത്. താരത്തിന്റെ മരണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രിയും മറ്റ് പ്രമുഖരും രംഗത്തെത്തിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.