മലയാളികളെ കുടുകുടെ ചിരിച്ചും ചിന്തിപ്പിച്ചും അഭ്രപാളിയിൽ നിറഞ്ഞാടിയ  ഇന്നസെൻറ് അല്ലെങ്കിൽ ഇന്നച്ചൻ 1948 മാർച്ച് 4 ന് തെക്കേത്തല വറീതിന്റെയും, മാർഗരീത്തയുടെയും മകനായി തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് ജനിച്ചത്. മൂന്ന് സ്കൂളുകളിൽ പഠിച്ചിട്ടുണ്ടെങ്കിലും വിദ്യാഭ്യാസം എട്ടാം ക്ലാസ് വരെയാണ്. പഠനം പാതി വഴിയിൽ നിർത്തിയതിനുശേഷം മദ്രാസിലേയ്ക്ക് പോകുകയും അവിടെ സിനിമ പ്രൊഡക്ഷൻ എക്സിക്യുട്ടീവായും അദ്ദേഹം കുറച്ചുകാലം ജോലി ചെയ്തു. ഇതാണ് സിനിമയിലേക്ക് ഇന്നസെൻറിനെ എത്തിച്ചത്. അങ്ങിനെ ചില ചെറിയ സിനിമകളിൽ വേഷമിട്ട് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചു.1972 ൽ ഇറങ്ങിയ നൃത്തശാലയായിരുന്നു ഇന്നസെന്റിന്റെ ആദ്യസിനിമ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേര്‍ന്ന് ശത്രു കംബൈന്‍സ് എന്ന സിനിമാ നിര്‍മാണ കമ്പനി തുടങ്ങി നിർമ്മാണത്തിലേക്കും ഇന്നസെൻറ് കടന്നിട്ടുണ്ട്.  ഈ ബാനറിലാണ് ഇളക്കങ്ങള്‍, വിട പറയും മുമ്പേ, ഓര്‍മയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്ലഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചത്. മഴവില്‍ക്കാവടി, കിലുക്കം, ദേവാസുരം, റാംജി റാവു സ്​പീക്കിംഗ്, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, രാവണപ്രഭു, ഹിറ്റ്‌ലര്‍, മനസ്സിനക്കരെ, ഡോളി സജാകെ് രഖ്‌ന, മാലാമാല്‍ വീക്കിലി (ഹിന്ദി), ശിക്കാരി (കന്നട), ലേസാ ലേസാ (തമിഴ്) തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ പ്രേക്ഷക ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയവയാണ്.അറുനൂറിലധികം ചലച്ചിത്രങ്ങളില്‍ ഇതുവരെ അഭിനയിച്ചിട്ടുണ്ട്.


ALSO READ : Actor Innocent : നടൻ ഇന്നസെന്റ് അന്തരിച്ചു


എല്ലാതരം റോളുകളും ചെയ്തിട്ടുണ്ടെങ്കിലും കോമഡിറോളുകളാണ് ഇന്നസെന്റിനെ പ്രേക്ഷകഹൃദയങ്ങളിൽ പ്രിയങ്കരനാക്കിയത്.1979 ൽ ഇരിങ്ങാലക്കുട മുൻസിപ്പൽ കൗൺസിലറായി ഇന്നസെന്റ് തിരഞ്ഞെടുക്കപ്പെട്ടു.2014 ലെ ലോക്സഭാ ഇലക്ഷനിൽ ഇന്നസെന്റ് എൽ ഡി എഫ് സ്വതന്ത്ര സ്താനാർത്ഥിയായി മത്സരിച്ച് ജയിക്കുകയും ചെയ്തു. 12 വർഷത്തോളം മലയാള സിനിമ താരങ്ങളുടെ സംഘടനയായ Association of Malayalam Movie Artistes (AMMA) യുടെ പ്രസിഡന്റ് ആയി ഇരുന്നിട്ടുണ്ട്.


മലയാളം കൂടാതെ തമിഴ്,കന്നഡ, ഹിന്ദി,ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.രണ്ടു സിനിമകൾക്ക് അദ്ദേഹം കഥ എഴുതിയിട്ടുണ്ട്. ചില സിനിമകളിൽ പാട്ടുപാടി താനൊരു ഗായകൻ കൂടിയാണെന്ന് തെളിയിച്ചിട്ടുണ്ട്.
സത്യന്‍ അന്തിക്കാടിന്റെ മഴവില്‍ കാവടി എന്ന സിനിമയ്ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 2009-ൽ പത്താം നിലയിലെ തീവണ്ടിക്ക് മികച്ച നടൻറെ അവാർഡും ലഭിച്ചു രാവണ പ്രഭു, വേഷം, രസത്രന്ത്രം,യെസ് യുവർ യുവർ ഓണർ എന്നീ ചിത്രങ്ങൾക്ക് മികച്ച സഹനടൻ, ഹാസ്യനടൻ, പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്


കൃതികള്‍: മഴക്കണ്ണാടി (കഥകള്‍), ഞാന്‍ ഇന്നസെൻറ്, കാൻസർ വാർഡിലെ ചിരി, ഇരിങ്ങാലക്കുടക്ക് ചുറ്റും, കാലൻറെ ഡൽഹി യാത്ര അന്തിക്കാടിനെ ചുറ്റും തുടങ്ങിയവയാണ്.


ഭാര്യ: ആലീസ്. മകന്‍: സോണറ്റ്. മരുമകള്‍: രശ്മി സോണറ്റ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.