ചെന്നൈ: തമിഴ് നടൻ ജയം രവി വിവാഹമോചിതനായി. 15 വർഷം നീണ്ട വിവാഹബന്ധം വേർപിരിയുകയാണെന്ന് താരം സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കി. ആരതിയുമായി വിവാഹബന്ധം വേർപിരിയുകയാണെന്ന് സമൂഹമാധ്യമമായ എക്സിലൂടെയാണ് താരം അറിയിച്ചത്. ഇരുവർക്കും രണ്ട് മക്കളാണുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കുറച്ച് മാസങ്ങളായി ഇരുവരും വേർപിരിഞ്ഞ് കഴിയുകയാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. തമിഴിലും ഇം​ഗ്ലീഷിലുമായി പങ്കുവച്ച കുറിപ്പിലൂടെയാണ് താരം വിവാഹമോചന വാർത്ത പുറത്തുവിട്ടത്. ഏറെ പ്രയാസകരമായ ഈ ഘട്ടത്തിൽ തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും സ്നേഹത്തിനും പരി​ഗണനയ്ക്കും നന്ദിയെന്നും ജയം രവി കുറിപ്പിൽ വ്യക്തമാക്കി.



'ഒരുപാട് അധ്യായങ്ങളുള്ള ഒരു യാത്രയാണ് ജീവിതം. അതിൽ ഓരോന്നിലും ഓരോ അവസരങ്ങളും വെല്ലുവിളികളും നിറഞ്ഞിട്ടുണ്ട്. നിങ്ങളിൽ പലരും സ്ക്രീനിലും പുറത്തുമായി എന്റെ ഈ യാത്രയിൽ ഒപ്പം ചേർന്നിരുന്നു. ആരാധകരോടും മാധ്യമങ്ങളോടും എന്നാൽ കഴിയുംവിധം സുതാര്യമായും സത്യസന്ധമായും ഇടപെടാൻ എല്ലായ്പ്പോഴും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ജീവിതത്തിലെ വളരെ സ്വാകര്യമായ ഒരു കാര്യം വളരെയധികം ഹൃദയഭാരത്തോടെ ഞാൻ പങ്കുവയ്ക്കുകയാണ്. സുദീർഘമായ ചിന്തകൾക്കും ചർച്ചകൾക്കും ഒടുവിൽ ആരതിയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തുകയെന്ന പ്രയാസകരമായ തീരുമാനം ഞാൻ കൈക്കൊള്ളുകയാണ്. ഒരിക്കലും ഇത് തിടുക്കപ്പെട്ട് എടുത്ത ഒരു തീരുമാനമല്ല. ഈ തീരുമാനം എല്ലാവരുടെയും നല്ലതിനായി മാറുമെന്നാണ് കരുതുന്നത്. ഈ ഘട്ടത്തിൽ ഞങ്ങളുടെ ഇരുവരുടെയും ഇരു കുടുംബങ്ങളുടെയും സ്വകാര്യതയെ നിങ്ങൾ മാനിക്കണമെന്ന് അഭ്യർഥിക്കുന്നു. മറ്റെല്ലാത്തരം കിംവദന്തികളിൽ നിന്നും ​നി​ഗമനങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം. തികച്ചും സ്വകാര്യമായ ഒന്നായി ഇതിനെ വിടണം. ഇക്കാലങ്ങളിലേതുപോലെ തന്നെ എന്റെ പ്രേക്ഷകർക്ക് സിനിമയിലൂടെ സന്തോഷവും ആനന്ദവും നൽകുന്നതിൽ തന്നെയാകും ശ്രദ്ധ. ഞാൻ എന്നും നിങ്ങളുടെ ജയം രവി തന്നെ ആയിരിക്കും. നിങ്ങൾ തന്ന നിരന്തരമായ പിന്തുണയാണ് എനിക്ക് എല്ലാം. ഈ വർഷങ്ങളിലത്രയും നിങ്ങൾ തന്ന സ്നേഹത്തിന് ഞാൻ കടപ്പെട്ടവനായിരിക്കും'.


ജയം രവിക്ക് ഒപ്പമുള്ള ചിത്രങ്ങൾ മാസങ്ങൾക്ക് മുൻപ് ആരതി സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചത്. 2008ൽ ആണ് ഇരുവരും വിവാഹിതരായത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.