Jayasurya FB Post: `ഒന്നും ഒറ്റയ്ക്ക് നേടാൻ കഴിയില്ല, ഈ അവാർഡ് നമ്മുടേതാണ്`... കുറിപ്പുമായി ജയസൂര്യ
അവാർഡിന് അർഹമാക്കിയ മൂന്ന് സിനിമകൾ അതിന്റെ എല്ലാ അണിയറ സുഹൃത്തുക്കളുടെയും ആത്മാർത്ഥമായ പരിശ്രമം കൊണ്ട് മാത്രം സംഭവിച്ചതാണെന്ന് നടൻ പറഞ്ഞു.
തന്നെ അവാർഡിന് അർഹരാക്കിയവർക്കും ആശംസകൾ നേർന്നവർക്കും നന്ദി പറഞ്ഞ് നടൻ ജയസൂര്യ (Jayasurya). ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ നന്ദി പ്രകടനം. ഒന്നും ഒറ്റയ്ക്ക് നേടാൻ കഴിയില്ല എന്ന് പൂർണമായി വിശ്വസിക്കുന്ന ആളാണ് താനെന്ന് കുറിച്ച് കൊണ്ടാണ് ജയസൂര്യയുടെ പോസ്റ്റ് ആരംഭിക്കുന്നത്. അവാർഡിന് അർഹമാക്കിയ മൂന്ന് സിനിമകൾ (Cinemas) അതിന്റെ എല്ലാ അണിയറ സുഹൃത്തുക്കളുടെയും ആത്മാർത്ഥമായ പരിശ്രമം കൊണ്ട് മാത്രം സംഭവിച്ചതാണെന്ന് നടൻ (Actor) പറഞ്ഞു.
അവാർഡ് തന്നെ സന്തോഷവാനും കൂടുതൽ ഉത്തരവാദിത്തമുള്ളവനും ആക്കുന്നുണ്ട്. ഈ സന്തോഷത്തിലുപരി ഒരുപാട് സ്നേഹിക്കുന്ന ബഹുമാനിക്കുന്ന പ്രതിഭാശാലികളായ കലാകാരൻമാർക്കൊപ്പം നിൽക്കാൻ കഴിയുന്നതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്നും ജയസൂര്യ പറയുന്നു.
Also Read: Kerala State Film Awards| 80 സിനിമകൾ, അതുല്യ പ്രതിഭകൾ ഇന്നറിയാം സംസ്ഥാന അവാർഡ് ജേതാവിനെ
ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്...
"ഒന്നും ഒറ്റയ്ക്ക് നേടാൻ കഴിയില്ല എന്ന് പൂർണമായി വിശ്വസിക്കുന്ന ആളാണ് ഞാൻ.
ഇന്ന് എന്നെ ബെസ്റ്റ്ആക്ടർ അവാർഡിന് അർഹമാക്കിയ മൂന്ന് സിനിമകൾ അതിന്റെ എല്ലാ അണിയറ സുഹൃത്തുക്കളുടെയും ആത്മാർത്ഥമായ പരിശ്രമം കൊണ്ട് മാത്രം സംഭവിച്ചതാണ് . ഈ അവാർഡ് എന്റെ അല്ല... നിങ്ങളുടേതാണ്, അല്ല നമ്മുടേതാണ്..
ജീവിതത്തിൽ ആരുമായും മത്സരിക്കരുത് എന്ന് കരുതി ജീവിക്കാനാണ് എനിക്കിഷ്ടം. മത്സരം എപ്പോഴും ഒന്നാമൻ ആകാൻ വേണ്ടി ആണ്. അത് അസൂയ, നിരാശ,വിദ്വേഷം എല്ലാം ഉണ്ടാക്കും, എല്ലാത്തിനുപരി അത് നമ്മുടെ സ്വസ്ഥത നഷ്ടപ്പെടുത്തും...
ഹൃദയം അറിഞ്ഞ് സമർപ്പിക്കുക എന്നതാണ് ഞാൻ പഠിച്ചു കൊണ്ടിരിക്കുന്ന പാഠം.. അതാണ് ഞാൻ ഈ സിനിമകളിൽ ചെയ്യാൻ ശ്രമിച്ചതും.
ആക്ടർ ഒരു ഉപാധി മാത്രമാണ് , നമ്മുടെ ഹൃദയം മിടിക്കുന്നതിനും, ശ്വാസം നിലനിർത്തുന്നതിനുമൊക്കെ കാരണമായ അദൃശ്യമായ ഒരു ശക്തി ആണ് ഇതും ചെയ്യുന്നതും ചെയ്യിപ്പിക്കുന്നതും എന്നാണ് എന്റെ വിശ്വാസം. അവിടെ എനിക്ക് സ്ഥാനമില്ല. ആ ശക്തി ആരോട് മത്സരിക്കാനാണ്..? എന്തിന് മത്സരിക്കാനാണ്?
തീർച്ചയായും ഈ അവാർഡ് എന്നെ സന്തോഷവാനും , കൂടുതൽ ഉത്തരവാദിത്തമുള്ളവനും ആക്കുന്നുണ്ട്. ഈ സന്തോഷത്തിലുപരി
ഞാൻ ഒരുപാട് സ്നേഹിക്കുന്ന ബഹുമാനിക്കുന്ന പ്രതിഭാശാലികളായ കലാകാരൻമാർക്കൊപ്പം നിൽക്കാൻ കഴിയുന്നതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം .
ഒരുപാട്പേർ വിളിച്ചിരുന്നു സിനിമാ സൗഹൃദങ്ങൾ, പരിചയമുള്ള സുഹൃത്തുക്കൾ,പരിചയമില്ലാത്ത സനേഹിതർ, നിങ്ങളുടെ സ്നേഹവും, പ്രാർത്ഥനകളും ആണ് ഇന്ന് ഞാൻ ഇവിടെ നിൽക്കാൻ കാരണം എന്ന തിരിച്ചറിവ് എന്നും ഉണ്ട്.. ഈ സ്നേഹം എന്റെ സിനിമകളിലൂടെ ഞാൻ തിരിച്ചു തരും.. എന്നത് മാത്രമാണ് നിങ്ങൾക്കെന്റെ ഗുരുദക്ഷിണ.
എല്ലാവർക്കും എന്റെ സ്നേഹവും നന്ദിയും... ഒപ്പം ദുഖത്തിലും സന്തോഷത്തിലും ഒരുപോലെ എനിക്ക് താങ്ങായ എന്റെ കുടുംബത്തിനും.."
ജയസൂര്യ.
വെള്ളം' (Vellam movie) സിനിമയിലെ അഭിനയത്തിനാണ് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ജയസൂര്യക്ക് ലഭിച്ചത്. കോവിഡ് മഹാമാരിക്കിടയിൽ സിനിമാ മേഖലയും തിയേറ്റർ മേഖലയും പ്രതിസന്ധി നേരിടുന്ന സമയത്ത് സധൈര്യം റിലീസ് ചെയ്ത ചിത്രമായിരുന്നു 'വെള്ളം'.
കണ്ണൂരിലെ (Kannur) മുഴുക്കുടിയന്റെ കഥ പറയുന്ന ചിത്രത്തിൽ സംയുക്ത മേനോൻ, സ്നേഹ പാലിയേരി എന്നിവരാണ് നായികമാർ. സിദ്ധിഖ്, ശ്രീലക്ഷ്മി, ബാബു അന്നൂർ, സന്തോഷ് കീഴാറ്റൂർ, ബൈജു, നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, ജിൻസ് ഭാസ്കർ പ്രിയങ്ക എന്നിവർക്കൊപ്പം ഇന്ദ്രൻസ് അതിഥി വേഷത്തിലെത്തുന്നു. പൂർണമായും ലൈവ് സൗണ്ട് (Live Sound) ആയാണ് വെള്ളം (Vellam) ചിത്രീകരിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...